ഉത്തരാഖണ്ഡില്‍ മേഘവിസ്‌ഫോടനമുണ്ടായ ഗ്രാമത്തിന് സമീപം വീണ്ടും മണ്ണിടിച്ചില്‍; ഗതാഗതം സ്തംഭിച്ചു

മേഘവിസ്‌ഫോടനമുണ്ടായ ധാരാലിക്ക് സമീപപ്രദേശങ്ങളില്‍ മണ്ണിടിച്ചില്‍. രാത്രിയുണ്ടായ മണ്ണിടിച്ചിലിലും മലവെള്ളപ്പാച്ചിലിലും ഗതാഗതം സ്തംഭിച്ചു. ഉത്തരകാശിയിലേക്ക് സഞ്ചരിക്കുകയായിരുന്ന മാധ്യമപ്രവര്‍ത്തകരുടെ വാഹനങ്ങള്‍ ഉള്‍പ്പടെ കുടുങ്ങിയെന്നാണ് വിവരം.

മണ്ണ് മാറ്റുന്നതിനുള്ള ശ്രമങ്ങള്‍ പുരോഗമിച്ച് വരികയാണ്. ദേശീയ പാതയ്ക്ക് കുറുകെ മലവെള്ളവും ചളിയും ഒഴുകിയെത്തിയാണ് ഗതാഗതം സ്തംഭിച്ചത്. 18ഓളം ഇടങ്ങളില്‍ മണ്ണിടിഞ്ഞുവെന്നാണ് ഔദ്യോഗികമായി ലഭിക്കുന്ന വിവരം.

അതേസമയം കഴിഞ്ഞ ദിവസം ഉത്തരകാശിയിലെ രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ട പത്ത് സൈനികരെ കഴിഞ്ഞ ദിവസം കാണാതായിരുന്നു. ഹാര്‍സില്‍ മേഖലയിലെ ക്യാമ്പില്‍ നിന്നാണ് കാണാതായത്. ഹാര്‍സില്‍ റോഡിലും മണ്ണിടിച്ചില്‍ ഉണ്ടായിട്ടുണ്ട്.

അതേസമയം സ്ഥിരീകരിച്ച കണക്കുകള്‍ അനുസരിച്ച് ദുരന്തത്തില്‍ നാല് പേര്‍ക്ക് ജീവന്‍ നഷ്ടമായി. അന്‍പതോളം പേരെ കാണാതായി. ഘീര്‍ഗംഗ നദിയിലൂടെ കുതിച്ചെത്തിയ പ്രളയജലത്തില്‍ ഉത്തരകാശിയിലെ ധരാലി ഗ്രാമം ഒലിച്ചുപോയി.

കനത്ത നാശനഷ്ടങ്ങള്‍ക്കിടയില്‍ മരണ സംഖ്യ കൂടുതല്‍ ഉയരുവാനാണ് സാധ്യത. നിരവധി വീടുകളും കെട്ടിടങ്ങളും ഒലിച്ചുപോയി. ഉരുള്‍പൊട്ടിയ ധരാലിക്ക് മുകളിലായി ഒരു തടാകം രൂപപ്പെട്ടിരിക്കുകയാണ്. ഇതില്‍ നിന്ന് വെള്ളം പുറത്തേക്ക് ഒഴുക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു. ദുരന്തത്തില്‍ നടുക്കം രേഖപ്പെടുത്തിയ പ്രധാനമന്ത്രി ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയോട് വിവരങ്ങള്‍ തേടി.

ശക്തമായ മഴ രക്ഷാപ്രവര്‍ത്തനത്തിന് തടസമാണെന്നും കാലാവസ്ഥ അനുകൂലമെങ്കില്‍ ഇന്ന് ദുരന്ത മേഖലയില്‍ വ്യോമനിരീക്ഷണം നടത്തുമെന്നും മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി വ്യക്തമാക്കി. പ്രദേശത്ത് സൈന്യത്തിന്റെ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. മുഖ്യമന്ത്രി എസ്ഡിആര്‍എഫിന്റെ ഓഫീസിലെത്തി കാര്യങ്ങള്‍ വിലയിരുത്തി.

Hot this week

മെലനിക്കിരിക്കട്ടെ മെലഡി; ഇറ്റാലിയന്‍ പ്രധാനമന്ത്രിക്ക് മിഠായി സമ്മാനിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലനിക്ക് മെലഡി മിഠായി സമ്മാനിച്ച് പ്രധാനമന്ത്രി നരേന്ദ്ര...

മിൽമ പാൽ വില 4 രൂപ വർധിപ്പിച്ചു; ജൂൺ ഒന്ന് മുതൽ പ്രാബല്യത്തിൽ, ഒരു ലിറ്റർ പാലിന് ഇനി 56 രൂപ നൽകണം

മിൽമ പാൽ വില വർധിപ്പിച്ചു. ലിറ്ററിന് 4 രൂപയാണ് വർധിച്ചത്. ഇന്ന്...

‘KSRTCയിൽ സ്ത്രീകൾക്ക് ഫ്രീ യാത്ര, ടിക്കറ്റ് ചാർജ് സർക്കാർ നൽകണം, ഒരു മാസം 80 കോടിയുടെ കുറവുണ്ടാകും’; തോമസ് ഐസക്

വി ഡി സതീശൻ സർക്കാരിന് കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര നൽകുന്നതിൽ...

മന്ത്രിമാരുടെ വകുപ്പുകളിൽ മാറ്റങ്ങൾ, ഒടുവിൽ മൂന്നാം നാൾ തീരുമാനം; ഫിഷറീസ് ലീഗിന് തന്നെ

മൂന്ന് ദിവസമായി തുടർന്ന നീണ്ട ചർച്ചകൾക്കും തർക്കങ്ങൾക്കുമൊടുവിൽ പുതിയ മന്ത്രിസഭയിലെ വകുപ്പ്...

Topics

കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ കേരള ക്രിക്കറ്റ് അസോസിയേഷനും ‘ദിൽ സെ’യും കൈകോർക്കുന്നു

കളിമൈതാനങ്ങളിൽ നാളെയുടെ കായികപ്രതിഭകൾക്ക് പൂർണ്ണ സുരക്ഷയും മികച്ച മാനസികാരോഗ്യവും ഉറപ്പാക്കുക എന്ന...

വി. ഡി. സതീശൻ്റെ നേതൃത്വം കേരള ചരിത്രത്തിൽ പുതിയ അദ്ധ്യായം; ആശംസകളുമായി മാർത്തോമ്മാ മെത്രാപ്പോലിത്ത

കേരളത്തിന്റെ നിയുക്ത മുഖ്യമന്ത്രിയായി ചുമതലയേൽക്കുന്ന ശ്രീ. വി. ഡി. സതീശനും പുതിയ...

സാൻ ഡിയാഗോയിലെ പള്ളിയിൽ കൂട്ടവെടിവെയ്പ്പ്: ഇസ്‌ലാമോഫോബിയയ്‌ക്കെതിരെ നടപടി വേണമെന്ന് നിയമനിർമ്മാതാക്കൾ

 അമേരിക്കയിലെ സാൻ ഡിയാഗോയിലുള്ള ഏറ്റവും വലിയ  ഇസ്‌ലാമിക് ആരാധനാലയത്തിന് നേരെയുണ്ടായ ഭീകരമായ...
spot_img

Related Articles

Popular Categories

spot_img