“പ്രിൻസിപ്പലും സൂപ്രണ്ടും ഡെപ്യൂട്ടി സൂപ്രണ്ടും തൻ്റെ സാന്നിധ്യമില്ലാതെ റൂമിൽ കയറി”; തന്നെ കുടുക്കുമെന്ന് സംശയിക്കുന്നതായി ഡോ. ഹാരിസ് ചിറയ്ക്കൽ

തന്നെ കുടുക്കാൻ ശ്രമിക്കുന്നുവെന്ന ഗുരിതര ആരോപണവുമായി ഡോ. ഹാരിസ് ചിറയ്ക്കൽ. പ്രിൻസിപ്പലും സൂപ്രണ്ടും ഡെപ്യൂട്ടി സൂപ്രണ്ടും തൻ്റെ സാന്നിധ്യമില്ലാതെ റൂമിൽ കയറിയെന്നും ഫയലുകളിൽ തിരിമറി നടത്തി കുടുക്കുമെന്ന് സംശയിക്കുന്നതായും ഹാരിസ് ചിറയ്ക്കൽ ആരോപിച്ചു.

വിലപിടിപ്പുള്ള വസ്തുക്കൾ പലതും ഉള്ള മുറിയാണ്. തൻ്റെ സാന്നിധ്യം ഇല്ലാതെ പരിശോധന നടത്തിയത് തെറ്റായ നടപടിയാണ്. സംഭവത്തെ തുടർന്ന് ഡോക്ടർ ഹാരിസ് ചിറക്കൽ അധ്യാപക സംഘടനയായ കെജിഎംസിടിഎയ്ക്ക് കത്ത് നൽകിയിട്ടുണ്ട്.

“തൻ്റെ ഔദ്യോഗിക മുറിയിൽ ഒരുപാട് ഫയലുകളും രേഖകളും ഉണ്ട്. ഒപ്പം കുറെ വിലകൂടിയ എസ്കുലാപ് ട്രാൻസ്‌പ്ലാൻ്റ് ഉപകരണങ്ങളും അവിടെയാണ് വെച്ചിരുന്നത്. രാത്രി അവിടെ ഒറ്റപ്പെട്ട സഥലമാണ്.ഒരു മനുഷ്യൻ പോലും ഫസ്റ്റ് ഫ്ലോറിൽ പോകില്ല.ആർക്കും രഹസ്യമായി ലിഫ്റ്റ് വഴി ആ ഫ്ലോറിൽ എൻ്റെ റൂമിൻ്റെ തൊട്ടു മുന്നിൽ ഇറങ്ങാം. അവിടെ ആണെങ്കിൽ ക്യാമറയും ഇല്ല. വേണമെങ്കിൽ റൂമിൻ്റെ ബാക്ക് സൈഡിൽ കൂടിയും കയറാം. സ്ലൈഡിംഗ് വിൻഡോ ആണ്. ബാൽക്കണി ഉണ്ട്’, ഡോ. ഹാരിസ് ചിറയ്ക്കൽ.

ഏതെങ്കിലും തരത്തിൽ തിരിമറി ഉണ്ടാകുമോ എന്ന് സംശയിക്കുന്നതായും മറ്റൊരു താക്കോൽ ഉപയോഗിച്ച് മുറി പൂട്ടി കൊണ്ടുപോയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, കടുത്ത മാനസിക സമ്മദർത്തെ തുടർന്ന് ഡോക്ടർ ഹാരിസ് ചിറക്കലിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Hot this week

സ്പോർട്സ് കൗൺസിൽ ആസ്ഥാനത്ത് എ.സി പൊട്ടിത്തെറിച്ച് അപകടം; രണ്ട് പേർക്ക് പരിക്ക്

സംസ്ഥാന സ്പോർട്സ് കൗൺസിൽ ആസ്ഥാനത്ത് എ.സി പൊട്ടിത്തെറിച്ച് അപകടം. രണ്ട് ജീവനക്കാർക്ക്...

എന്‍ടിഎ പിരിച്ചുവിടണം, വിദ്യാര്‍ഥികളുടെ അവകാശം സംരക്ഷിക്കണം; സംസ്ഥാന വ്യാപക പ്രതിഷേധവുമായി എസ്എഫ്‌ഐ

നീറ്റ് പരീക്ഷാ ക്രമക്കേടില്‍ വ്യാപക പ്രതിഷേധവുമായി വിദ്യാര്‍ഥികള്‍. എന്‍ടിഎ പിരിച്ചുവിടണമെന്നും, വിദ്യാര്‍ഥികളുടെ...

പച്ചയ്ക്ക് പകരം 18 വ്യത്യസ്ത നിറങ്ങൾ, പ്രീമിയം സ്റ്റിക്കറുകളും പുതിയ തീമുകളും; വരുന്നു വാട്‌സ്ആപ്പ് പ്ലസ്

വാട്‌സ്ആപ്പ് ഉപയോക്താക്കൾക്കായി പുതിയ പ്രീമിയം സബ്‍സ്‍ക്രിപ്ഷൻ സേവനമായ ‘വാട്‌സ്ആപ്പ് പ്ലസ്’ ഐഒഎസ്...

സഞ്ജുവിന് ഒപ്പം ഫോട്ടോ എടുക്കാൻ സാധിച്ചതിൽ അഭിമാനം: പ്രിയദർശൻ

ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസണിന് ഒപ്പമുള്ള ഫോട്ടോ സമൂഹ മാധ്യമങ്ങളിൽ...

സിബിഎസ്ഇ പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിച്ചു; വിജയശതമാനം 85.20%

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. ഔദ്യോഗിക വെബ്‌സൈറ്റുകളായ cbseresults.nic.in, cbse.gov.in,...

Topics

സംസ്ഥാനത്ത് വേനൽ മഴ കനക്കും; അഞ്ച് ജില്ലകളിൽ ഇന്ന്‌ യെല്ലോ അലേർട്ട്

സംസ്ഥാനത്ത് വേനൽ മഴ കനക്കുമെന്ന മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. മഴ...

നുബിനിക്സ് ടെക്നോളജീസിനെ ഏറ്റെടുത്ത് സെയിന്റ്‌സ് ആൻഡ് മാസ്റ്റേഴ്‌സ്

ക്ലൗഡ്, എഐ, ഡാറ്റ, സൈബർ സുരക്ഷാ മേഖലകളിൽ പ്രവർത്തിക്കുന്ന ആഗോള സ്ഥാപനമായ സെയിന്റ്‌സ്...

രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയ്ക്കും ഊർജ സുരക്ഷയ്ക്കും ഇന്ധന ഉപഭോഗം കുറയ്ക്കണമെന്ന് വിദഗ്ധർ

പെട്രോളിയം ഉൽപ്പന്നങ്ങളുടെ ഉപഭോഗം കുറയ്ക്കുന്നതും പൊതുഗതാഗത സംവിധാനങ്ങൾ പ്രയോജനപ്പെടുത്തുന്നതും സ്വദേശി ഉൽപ്പന്നങ്ങളെ...
spot_img

Related Articles

Popular Categories

spot_img