മിഥുന്റെ കുടുംബത്തിന് വീടൊരുങ്ങുന്നു; തറക്കല്ലിട്ട് മന്ത്രി വി ശിവൻകുട്ടി

കൊല്ലം തേവലക്കര ബോയ്​സ്​ ഹൈസ്​കൂളിൽ വൈദ്യുതാഘാതമേറ്റ് മരിച്ച മിഥുന്റെ കുടുംബത്തിന്​ വീട്​ യാഥാർഥ്യമാകുന്നു.1000 സ്​ക്വയർഫീറ്റ്​ വിസ്​തൃതിയുള്ള വീടിന്​ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി തറക്കല്ലിട്ടു. മൂന്നര മാസം കൊണ്ട് വീടിൻ്റെ നിർമാണം പൂർത്തിയാക്കുമെന്ന് മന്ത്രി ശിവൻകുട്ടി പറഞ്ഞു.

സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള സ്​ക‍ൗട്ട്​സ്​ ആൻഡ്‌ ​ ഗൈഡ്‌സിൻ്റെ മേൽനോട്ടത്തിലാണ്​​ വീടിൻ്റെ നിർമാണം. 20 ലക്ഷം രൂപ ചെലവ് പ്രതീക്ഷിക്കുന്ന വീടിൻ്റെ നിർമാണം സമയബന്ധിതമായി ചെയ്‌ത്‌ തീർക്കുമെന്നും മന്ത്രി വ്യക്തമാക്കി.

മിഥുൻ്റെ ആഗ്രഹങ്ങളാണ് സർക്കാർ നിറവേറ്റിതരുന്നതെന്ന് മിഥുൻ്റെ പിതാവ് മനു പറഞ്ഞു. വീട്‌നിർമാണം പൂർത്തിയാകുന്നതുവരെ കുടുംബത്തിന് താമസിക്കാൻ സമീപത്തായി മറ്റൊരു വീട് സർക്കാർ ചെലവിൽ വാടകയ്ക്ക് എടുത്തു നൽകിയിട്ടുണ്ട്. നിലവിലെ പഴകിയ വീട്​ സ്​ക‍ൗട്ട്​സ്​ ആൻഡ്‌​ ഗൈഡ്‌സ്​ അസോസിയേഷന്റെ മേൽനോട്ടത്തിൽ കഴിഞ്ഞദിവസം പൊളിച്ചുമാറ്റി സ്ഥലം ഒരുക്കി നൽകിയിരുന്നു.

മനുവിന്റെയും സുജാതയുടെയും മൂത്ത മകനായിരുന്നു. കുടുംബത്തെ സംരക്ഷിക്കുമെന്നും എല്ലാ സഹായങ്ങളും ഉറപ്പാക്കുമെന്നും പ്രഖ്യാപിച്ച വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി മിഥുന്റെ കുടുംബത്തിന്​ വീട്​ നിർമിച്ചുനൽകുമെന്നും ഉറപ്പുനൽകിയിരുന്നു.

ജൂലൈ 17നാണ്​ വിളന്തറ മനുഭവനിൽ എട്ടാംക്ലാസ്​ വിദ്യാർഥിയായ മിഥുൻ സ്​കൂളിൽ മരിച്ചത്​. കളിക്കുന്നതിനിടെ തെറിച്ചുപോയ ചെരിപ്പെടുക്കാന്‍ ഷെഡിന് മുകളില്‍ കയറിയപ്പോഴാണ് വൈദ്യുതാഘാതമേറ്റത്. സൈക്കിൾ ഷെഡിന്‍റെ മേല്‍ക്കൂരയിലേക്ക് കയറിയ മിഥുന്‍ കാല്‍വഴുതിയതോടെ കയറിപ്പിടിച്ചത് ഷെഡിന് മുകളിലൂടെ പോകുന്ന വൈദ്യുതി ലൈനിലായിരുന്നു.വൈദ്യുതാഘാതമേറ്റ് അവിടെ തന്നെ കുരുങ്ങിക്കിടന്ന മിഥുനെ ഉടന്‍ തന്നെ ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Hot this week

കെ.എച്ച്.എൻ.എ സൗത്ത്‌വെസ്റ്റ് റീജിയൻ – അരിസോണ  വൈസ് പ്രസിഡന്റായി ഡോ. രശ്മി മേനോൻ

 നോർത്ത് അമേരിക്കയിലെ മലയാളി ഹിന്ദുക്കളുടെ ദേശീയ സംഘടനയായ **Kerala Hindus of...

ക്യാൻസർ ദിനാചരണവും വാക്കത്തോണും സംഘടിപ്പിച്ച് അമൃത ആശുപത്രി

ക്യാൻസർ ചികിത്സയിൽ ഔഷധങ്ങളോളം തന്നെ പ്രാധാന്യമുള്ളതാണ് കൃത്യമായ പോഷകാഹാരം എന്ന സന്ദേശം...

പ്രണയദിനത്തോടനുബന്ധിച്ച് വൻ ഓഫറുകളുമായി ആപ്പിൾ

പ്രണയ ദിനത്തോടനുബന്ധിച്ച് വൻ ഓഫറുകളുമായി ആപ്പിൾ. ഏറ്റവും പുതിയ ഐ ഫോൺ...

‘ഞാൻ എന്തായാലും മാലാഖയല്ല’; പള്ളിയിലെ പെയിന്റിംഗിലെ മുഖച്ഛായ വിവാദത്തിൽ പ്രതികരിച്ച് മെലോണി

റോമിലെ ക്രൈസ്തവ ദേവാലയങ്ങളിലൊന്നിലെ മാലാഖയുടെ പെയിന്‍റിംഗിന് ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയുടെ...

സമസ്തയുടെ നൂറ് വർഷങ്ങൾ; വാർഷിക സമ്മേളനത്തിന് കാസർഗോഡ് തുടക്കം

സമസ്ത കേരള ജംഇയ്യത്തുൽ ഉലമ നൂറാം വാർഷിക സമ്മേളനത്തിന് കാസർഗോഡ് തുടക്കമായി....

Topics

വാഷിങ്ടണ്‍ പോസ്റ്റില്‍ കൂട്ടപിരിച്ചുവിടല്‍; ജോലി നഷ്ടമായെന്ന് ശശി തരൂരിന്റെ മകന്‍ ഇഷാന്‍ തരൂര്‍

യുഎസ് പത്രം വാഷിങ്ടണ്‍ പോസ്റ്റില്‍ കൂട്ടപിരിച്ചുവിടല്‍. മുന്നൂറിലധികം പേര്‍ക്കാണ് ജോലി നഷ്ടമായത്....

കെ-റെയിലിനായി സർവേ നടത്തിയിട്ടും പണം നൽകാതെ സർക്കാർ; ലക്ഷങ്ങൾ കിട്ടാനുണ്ടെന്ന പരാതിയുമായി വികെ കൺസൾട്ടൻസി

കെ-റെയിലിനായി കോഴിക്കോട്, മലപ്പുറം ജില്ലകളിൽ സാമൂഹികാഘാത പഠനം നടത്തിയ ഏജൻസിയ്ക്ക് വർഷങ്ങളായിട്ടും...

രവനീത് ബിട്ടവും രാഹുൽ ഗാന്ധിയും തമ്മിലുണ്ടായ വാക്‌പോര്; രൂക്ഷവിമർശനവുമായി കേന്ദ്രമന്ത്രി ഹർദിപ് സിംഗ് പൂരി

രാഹുൽ ഗാന്ധിക്കെതിരെ കേന്ദ്രമന്ത്രി ഹർദിപ് സിംഗ് പൂരി. കേന്ദ്ര സഹമന്ത്രി രവനീത്...
spot_img

Related Articles

Popular Categories

spot_img