വിനോദ മേഖലയിൽ ആഗോള പങ്കാളിത്തം വർധിപ്പിക്കാൻ കോൺടെന്റ് ഇന്ത്യ സമ്മിറ്റ് 2026

വിനോദ മേഖലയുടെ ഭാവി രൂപപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി, കോൺടെന്റ് ഇന്ത്യ സമ്മിറ്റ് 2026 മുംബൈയിലെ താജ് ലാൻഡ്‌സ് എന്റിൽ മാർച്ച് 16 മുതൽ 18 വരെ നടക്കും. മൂന്നു ദിവസം നീളുന്ന സമ്മിറ്റിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്കുള്ള  രജിസ്ട്രേഷൻ ആരംഭിച്ചു.  ആഭ്യന്തര കോണ്ടന്റ് മേഖലയിലേക്ക് വിദേശ നിക്ഷേപം ആകർഷിക്കുകയാണ് സമ്മിറ്റിന്റെ ലക്ഷ്യം. സമ്മിറ്റിന്റെ ഭാഗമായി പാനൽ ചർച്ചകൾ, പ്രത്യേക സ്ക്രീനിംഗുകൾ, നെറ്റ്‌വർക്കിംഗ് സെഷനുകൾ എന്നിവ നടക്കും.

2040 ആകുമ്പോഴേക്കും ഉഭയകക്ഷി വ്യാപാരം പ്രതിവർഷം 25.5 ബില്യൺ പൗണ്ട് അധികമായി വർധിക്കുമെന്ന് പ്രതീക്ഷിക്കുന്ന കരാറിൽ ഇന്ത്യയും യുകെയും ഒപ്പുവച്ചത് സമ്മിറ്റിന്റെ പ്രാധാന്യം വർധിപ്പിക്കുന്നു. തന്ത്രപരമായ അന്താരാഷ്ട്ര സഹകരണങ്ങളിലൂടെ കോൺടെന്റ് മേഖലയിൽ ഇന്ത്യയുടെ സ്ഥാനം കൂടുതൽ ഉറപ്പിക്കാൻ ലക്ഷ്യമിടുന്ന സമ്മിറ്റിന്റെ

വിശാലമായ ദൗത്യത്തിന് പുതിയ സാഹചര്യം ശക്തമായ പിന്തുണ നൽകും.

ഇന്ത്യയുടെ വിനോദ സമ്പദ്‌വ്യവസ്ഥയ്ക്ക് പുത്തനുണർവ് നൽകുന്ന രീതിയിലാണ് കോൺടെന്റ് ഇന്ത്യ സമ്മിറ്റ് 2026 രൂപകൽപ്പന ചെയ്തിരിക്കുന്നത്. ആഗോളതലത്തിൽ ശ്രേദ്ധയാകർഷിക്കുന്ന രീതിയിലുള്ള ഹൈബ്രിഡ് ഉള്ളടക്കം സൃഷ്ടിക്കുക, അന്താരാഷ്ട്ര പ്രൊഡക്ഷൻ ഹൗസുകളെ ആകർഷിക്കുക, എഐയിലും പോസ്റ്റ്-പ്രൊഡക്ഷനിലും ഇന്ത്യയുടെ കഴിവുകൾ പ്രദർശിപ്പിക്കുക എന്നിവയും സമ്മിറ്റിന്റെ ലക്ഷ്യങ്ങളാണ്. സമ്മിറ്റ് വിനോദ മേഖലയിലെ വിവിധ ഫണ്ടിംഗ് മോഡലുകളും  അവലോകനം ചെയ്യും.

2025 ഏപ്രിലിൽ നടന്ന കോൺടെന്റ് ഇന്ത്യ സമ്മിറ്റ്, അന്താരാഷ്ട്ര വിപണിയിൽ പുതിയ പങ്കാളിത്തങ്ങൾ സൃഷ്ടിക്കാൻ അവസരമുണ്ടെന്ന വസ്തുത മനസിലാക്കിത്തനെന്നും  പ്രാദേശികമായി പ്രവർത്തിക്കാൻ കഴിയുന്നതും ലോക വേദിയിൽ വിജയകരമാകുന്നതുമായ പുതിയ കൊണ്ടെന്റുകളിലേക്കാണ് 2026 സമ്മിറ്റ് ശ്രേദ്ധകേന്ദ്രീകരിക്കുന്നതെന്നും, സി21മീഡിയ എഡിറ്റർ-ഇൻ-ചീഫ് ആന്റ് മാനേജിംഗ് ഡയറക്ടർ മിസ്റ്റർ ഡേവിഡ് ജെൻകിൻസൺ പറഞ്ഞു.

കോൺടെന്റ് ഇന്ത്യ 2026 ധീരമായ കഥകൾ പറയുന്ന, പുതിയ പ്രതിഭകൾക്ക് അവസരങ്ങൾ കണ്ടെത്തി നൽകുമെന്ന് മനോജ് ദോബൽ, സി.ഇ.ഒ. ആൻഡ് എക്സിക്യൂട്ടീവ് ഡയറക്ടർ ഓഫ് ഡിഷ് ടി.വി. ഇന്ത്യ, പറഞ്ഞു. ആഗോള തലത്തിൽ മത്സരിക്കുമ്പോൾ തന്നെ പരിചയസമ്പന്നരായ പ്രൊഫഷണലുകളെയും പുതിയ തലമുറയിലെ പ്രൊഫഷണലുകളെയും ഒരുപോലെ പിന്തുണയ്ക്കുന്ന സംവിധാനം സൃഷ്ടിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും ദോബൽ കൂട്ടിച്ചേർത്തു.

Hot this week

“പേര് ഇല്ലെങ്കിലും പ്രചാരണം തുടരും”; കോൺഗ്രസ് സ്ഥാനാർഥി വി. എം. വിനു

വോട്ടർ പട്ടികയിൽ പേരില്ലെങ്കിലും പ്രചാരണം തുടർന്ന് കോൺഗ്രസ് സ്ഥാനാർഥി വി. എം....

കാലാവസ്ഥാ പ്രതിസന്ധി; മരണസംഖ്യ വർധിപ്പിക്കുമെന്ന് റിപ്പോർട്ട്

കാലാവസ്ഥാ പ്രതിസന്ധി എന്നാല്‍ ആരോഗ്യ പ്രതിസന്ധി കൂടിയാണ്. കാലാവസ്ഥാ പ്രതിസന്ധി നേരിടാനുള്ള...

വിനോദസഞ്ചാര കേന്ദ്രങ്ങളടക്കം വെള്ളത്തിൽ മുങ്ങി; പ്രളയക്കെടുതിയിൽ വലഞ്ഞ് വിയറ്റ്നാം

 പ്രളയക്കെടുതിയിൽ വലഞ്ഞ് വിയറ്റ്നാം . തീരമേഖലകളിൽ അടക്കം രണ്ട് ദിവസമായി കനത്ത...

യുഎൻ രക്ഷാസമിതി ട്രംപിന്റെ ഗാസ സമാധാന പദ്ധതിക്ക് അംഗീകാരം; ഇസ്രയേലും റഷ്യയും എതിർത്തു

യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഗാസ സമാധാന പദ്ധതിക്ക് ഐക്യരാഷ്ട്രസഭയുടെ രക്ഷാസമിതിയിൽ...

Topics

ആനകളുടെ രാജാവായി കുഴിയാന: ഒരു വിചിത്രമായ കിരീടധാരണം

ഇതൊരു കഥയാണ്, മൂന്നു പതിറ്റാണ്ടുകൾക്ക് മുമ്പ്, പച്ചപ്പും തണലും നിറഞ്ഞ ആമനക്കാട്ടിൽ...

സൗത്ത് ഇന്ത്യന്‍ ബാങ്ക് വനിതകൾക്കായി ‘എസ്ഐബി ഹെര്‍’ പ്രീമിയം സേവിംഗ്സ് അക്കൗണ്ട് അവതരിപ്പിച്ചു

സൗത്ത് ഇന്ത്യന്‍ ബാങ്ക് വനിതകൾക്ക് വേണ്ടി മാത്രമായി രൂപകല്‍പ്പന ചെയ്ത 'എസ്ഐബി...

ഗതാഗതം നിയന്ത്രിച്ച് വാഹനങ്ങൾ വഴിതിരിച്ച് വിടും; ഗർഡർ അപകടത്തെ തുടർന്ന് സുരക്ഷ ഉറപ്പാക്കാൻ കർശന നിർദേശം

അരൂർ-തുറവൂർ ഉയരപ്പാത ഗർഡർ അപകടത്തെ തുടർന്ന് സുരക്ഷ ഉറപ്പാക്കാൻ കർശന നടപടികൾക്ക്...
spot_img

Related Articles

Popular Categories

spot_img