നിയമസഭാ തെരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവ് മണ്ഡലത്തിൽ മത്സരിക്കാൻ താത്പര്യമുണ്ടെന്ന് കെ മുരളീധരൻ. കുടുംബം പോലെയുള്ള മണ്ഡലത്തിൽ സജീവമാണെന്നും, നേതൃത്വമാണ് തീരുമാനം എടുക്കേണ്ടതെന്നും കെ മുരളീധരൻ ന്യൂസ് മലയാളത്തോട് പറഞ്ഞു. ജില്ല വിട്ടുപോയി മത്സരിക്കാൻ താല്പര്യമില്ല, വട്ടിയൂർക്കാവ് ഇക്കുറി തിരിച്ചുപിടിക്കാൻ കഴിയുമെന്നും കെ മുരളീധരൻ വ്യക്തമാക്കി.
അതേസമയം നിയമസഭാ തെരഞ്ഞെടുപ്പിൽ എം പി മാർ മത്സരിക്കരുതെന്നും മുരളീധരൻ അഭിപ്രായപ്പെട്ടു. മണ്ഡലം പിടിക്കാൻ അനിവാര്യമെങ്കിൽ മാത്രം എം പി മാർ മത്സരത്തിനിറങ്ങണം, അല്ലാത്തപക്ഷം അഞ്ച് വർഷം പൂർത്തിയാക്കണമെന്നും തെരഞ്ഞെടുപ്പ് സമയത്തെ ഹൈക്കമാൻഡ് നിർദേശം എം പി മാർ പാലിക്കണമെന്നും കെ മുരളീധരൻ തുറന്നടിച്ചു.