മോശം കാലാവസ്ഥ കാരണം സ്‌പേസ് എക്‌സ് സ്റ്റാര്‍ഷിപ്പ് പരീക്ഷണം വീണ്ടും മാറ്റി. ദൗത്യം നാളെ വീണ്ടും നടത്താനുള്ള ശ്രമങ്ങൾ ആരംഭിക്കുമെന്നാണ് ലഭ്യമാകുന്ന വിവരം. സ്‌പേസ് എക്‌സ് സൂപ്പർ ഹെവി സ്റ്റാർഷിപ്പ് റോക്കറ്റ് അതിന്റെ പത്താമത്തെ പരീക്ഷണ പറക്കലിനായാണ് തയ്യാറെടുത്തിരുന്നത്. ഞായറാഴ്ചയായിരുന്നു വിക്ഷേപണം നിശ്ചയിച്ചിരുന്നതെങ്കിലും സാങ്കേതിക പ്രശ്‌നം കാരണം മാറ്റിവയ്ക്കുകയായിരുന്നു.
ഇന്ന് വിക്ഷേപണം നടത്താനിരിക്കെ, മിനിറ്റുകൾക്കുള്ളിലാണ് മാറ്റി വച്ചത്. സ്റ്റാർഷിപ്പ്-സൂപ്പർ ഹെവി സിസ്റ്റത്തിന് ഏകദേശം 400 അടി ഉയരമുണ്ട്. അതിന്റെ ബൂസ്റ്റർ സ്റ്റേജിൽ 33 റാപ്‌റ്റർ എഞ്ചിനുകളാണ് പ്രവർത്തിക്കുന്നത്. പൂർണമായും പുനരുപയോഗിക്കാവുന്ന വിക്ഷേപണ വാഹനമായാണ് സ്റ്റാർഷിപ്പിനെ രൂപകൽപ്പന ചെയ്‌തിരിക്കുന്നത്.