ഉത്തരേന്ത്യയിൽ ശക്തമായ മഴ; മിന്നൽ പ്രളയത്തിലും മണ്ണിടിച്ചിലിലും ജമ്മുവിൽ മരണം 41 ആയി

ദുരിത പെയ്ത്തിൽ ഉത്തരേന്ത്യ. മിന്നൽ പ്രളയവും മണ്ണിടിച്ചിലും ജമ്മു കാശ്മീരിൽ മരണം 41 ആയി നിരവധി പേർക്ക് പരുക്കേറ്റു. ലെഫ്റ്റനന്റ് ഗവർണർ മനോജ് സിംഹയുടെ നേതൃത്വത്തിൽ ചേർന്ന അടിയന്തരയോഗം സ്ഥിതിഗതികൾ വിലയിരുത്തി. മഴക്കെടുതി രൂക്ഷമായ പഞ്ചാബിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. മണ്ണിടിച്ചിലിനെ തുടർന്ന് ചണ്ഡീഗണ്ഡ് – മണാലി ഹൈവേ അടച്ചു.

മൂന്നുദിവസമായി തുടരുന്ന മഴ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ വിതച്ചത് കനത്ത നാശനഷ്ടമാണ്. നദികൾ കരകവിഞ്ഞ് ഒഴുകിയതോടെ താഴ്ന്ന മേഖലകൾ വെള്ളത്തിനടിയിലായി. ജമ്മു കാശ്മീരിലെ
ബെലിചരണയിൽ 35വീടുകൾ തകർന്നു. മഴക്കെടുതി ശക്തമായ ദോഡ, അനന്ത്നാഗ് എന്നിവിടങ്ങളിൽ നിന്ന് നിരവധി പേരെ സുരക്ഷിതങ്ങളിലേക്ക് മാറ്റി.

വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്നും അവധി നൽകി പരീക്ഷകൾ മാറ്റിവെച്ചു. മഴക്കെടുതി ബാധിച്ച പഞ്ചാബിൽ വ്യോമസേന രക്ഷാപ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി. ഗുരുദാസ്പൂരിൽ നിന്ന് 27 പേരെ സുരക്ഷിത ഇടങ്ങളിലേക്ക് മാറ്റി. ശക്തമായ മഴയെ തുടർന്ന് ഹിമാചലിൽ മണ്ണിടിച്ചിൽ ഉണ്ടായി. കുളുവിൽ ബിയാസ് നദി കരകവിഞ്ഞൊഴുകിയതോടെ ദേശീയപാതയുടെ ഒരു ഭാഗം ഇടിഞ്ഞു താഴ്ന്നു.

Hot this week

ഒൻപത് സംഗീത സംവിധായകർ, 10 പാട്ടുകൾ; സർപ്രൈസ് അപ്ഡേറ്റുമായി ‘വാഴ 2’

സൂപ്പർ ഹിറ്റായ 'വാഴ' എന്ന സിനിമയുടെ രണ്ടാം ഭാഗം 'വാഴ II...

വിദ്വേഷം വേണ്ട! കലയിലും രാഷ്ട്രീയ പ്രസംഗങ്ങളിലും; സുപ്രീം കോടതി പറഞ്ഞത് ഇങ്ങനെ…

സമുദായങ്ങൾക്കെതിരെയുള്ള വിദ്വേഷ പ്രസംഗങ്ങളും കലാരൂപങ്ങളിലൂടെയുള്ള അധിക്ഷേപങ്ങളും പാടില്ലെന്ന് സുപ്രീം കോടതി. പ്രസംഗങ്ങൾ,...

വില കൊണ്ടും ഗുണം കൊണ്ടും വിപ്ലവം സൃഷ്ടിക്കാന്‍ ടാറ്റ പഞ്ച്! ഇവി വാഹന വിപണിയില്‍ വീണ്ടും ആധിപത്യം നേടാന്‍ ടാറ്റ മോട്ടോഴ്‌സ്

ഇവി വാഹന വിപണിയില്‍ വിപ്ലവം സൃഷ്ടിച്ച് ടാറ്റ പഞ്ച് ഉടന്‍ വിപണിയിലേക്കെത്തുന്നു....

‘ഇതാണല്ലേ 32 വയസുള്ള കൊച്ചുപയ്യൻ’; ട്രോളുകളിൽ നിറഞ്ഞ് ഹിന്ദി ‘പ്രേമലു’

മലയാളത്തിൽ ട്രെൻഡ് സെറ്ററായി മാറിയ ചിത്രമാണ് 'പ്രേമലു'. ഗിരീഷ് എ.ഡി സംവിധാനം...

പഞ്ചിനെ കാണാൻ തിങ്ങിനിറഞ്ഞ് ആളുകൾ

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നെറ്റിസണ്‍സിൻ്റെ മനം കവര്‍ന്ന കുഞ്ഞു പഞ്ചിനെ കാണാൻ...

Topics

ഒൻപത് സംഗീത സംവിധായകർ, 10 പാട്ടുകൾ; സർപ്രൈസ് അപ്ഡേറ്റുമായി ‘വാഴ 2’

സൂപ്പർ ഹിറ്റായ 'വാഴ' എന്ന സിനിമയുടെ രണ്ടാം ഭാഗം 'വാഴ II...

വിദ്വേഷം വേണ്ട! കലയിലും രാഷ്ട്രീയ പ്രസംഗങ്ങളിലും; സുപ്രീം കോടതി പറഞ്ഞത് ഇങ്ങനെ…

സമുദായങ്ങൾക്കെതിരെയുള്ള വിദ്വേഷ പ്രസംഗങ്ങളും കലാരൂപങ്ങളിലൂടെയുള്ള അധിക്ഷേപങ്ങളും പാടില്ലെന്ന് സുപ്രീം കോടതി. പ്രസംഗങ്ങൾ,...

‘ഇതാണല്ലേ 32 വയസുള്ള കൊച്ചുപയ്യൻ’; ട്രോളുകളിൽ നിറഞ്ഞ് ഹിന്ദി ‘പ്രേമലു’

മലയാളത്തിൽ ട്രെൻഡ് സെറ്ററായി മാറിയ ചിത്രമാണ് 'പ്രേമലു'. ഗിരീഷ് എ.ഡി സംവിധാനം...

പഞ്ചിനെ കാണാൻ തിങ്ങിനിറഞ്ഞ് ആളുകൾ

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നെറ്റിസണ്‍സിൻ്റെ മനം കവര്‍ന്ന കുഞ്ഞു പഞ്ചിനെ കാണാൻ...

“ഒരു നടി ‘ഐ ലവ് യൂ’ എന്നു പറഞ്ഞു, കേട്ടപാതി ‘ലവ് യൂ ടൂ’ എന്നായിരുന്നു എന്റെ മറുപടി”; ബേസിലിന്റെ പ്രസംഗം വൈറൽ

രാജ്യത്താകമാനം ആരാധകരുള്ള മലയാളത്തിന്റെ പ്രിയ നടനും സംവിധായകനുമാണ് ബേസിൽ ജോസഫ്. കഴിഞ്ഞ...

തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ ചക്രവാതചുഴി; സംസ്ഥാനത്ത് മാർച്ച് ഒന്നുവരെ മഴയ്‌ക്ക് സാധ്യത

സംസ്ഥാനത്ത് മാർച്ച് ഒന്നുവരെ ഇടിമിന്നലോടു കൂടിയ നേരിയ/ഇടത്തരം മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര...

മുതിർന്ന സിപിഐ നേതാവ് ആർ നല്ലകണ്ണ് അന്തരിച്ചു

മുതിർന്ന സിപിഐ നേതാവ് ആർ നല്ലകണ്ണ് അന്തരിച്ചു. 101 വയസായിരുന്നു. ചെന്നൈയിലെ...
spot_img

Related Articles

Popular Categories

spot_img