പാസ്‌വേർഡ് വേണ്ട! ചെറിയ പണമിടപാടുകൾക്ക് യുപിഐ ​ലൈറ്റ് മാത്രം മതി

സ്മാർട്ട്ഫോണുകൾ വ്യാപകമായതോടെ ഇന്ത്യയിൽ വലിയ വിപ്ലവമാണ് യുപിഐ കൊണ്ടുവന്നത്. ദിവസം തോറും യുപിഐ ഉപയോക്താക്കളുടെ എണ്ണം വർധിക്കുന്നതും അതുകൊണ്ടാണ്. നല്ലൊരു ശതമാനം പേരും ഓൺ​ലൈനായി പേയ്മെന്റുകളാണ് തെരഞ്ഞെടുക്കുന്നത്. ഇതിനായി ഗൂഗിൾ പേ, ഫോൺ പേ പോലുള്ള യുപിഐ ആപ്പുകളാണ് ഉപയോഗിക്കുന്നത്. ഇവ പേയ്മെന്റുകൾ നടത്താൻ സുരക്ഷിതവും സുഗമവുമായ മാർഗങ്ങൾ ആണെങ്കിലും ചെറിയ ഇടപാടുകൾ നടത്തുന്നവരെ സംബന്ധിച്ചിടത്തോളം മറ്റൊരു സൗകര്യം ലഭ്യമാണ്. എന്താണെന്നല്ലെ? അതാണ് യുപിഐ ​ലൈറ്റ്.

2022ൽ അ‌വതരിപ്പിക്കപ്പെട്ട സംവിധാനമാണ് യുപിഐ ​ലൈറ്റ്. ആർബിഐയുടെ അ‌നുമതിയോടെയാണ് യുപിഐ ​ലൈറ്റ് കൊണ്ടുവന്നത്. ഗൂഗിൾ പേ, ഫോൺ പേ എന്നീ പ്ലാറ്റ്ഫോമുകളെല്ലാം യുപിഐ ​ലൈറ്റ് സൗകര്യം ലഭ്യമാക്കിയിട്ടുണ്ട്. എന്നാൽ കാര്യമായ അ‌റിവില്ലാത്തതുമൂലം പലരും ഇത് ഉപയോഗപ്പെടുത്താറില്ല.

എന്താണ് യുപിഐ ​ലൈറ്റ്?

ലളിതമായ യുപിഐ പേയ്മെന്റ് സംവിധാനമാണ് ഇത്. വേഗത്തിലുള്ളതും തടസരഹിതവുമായ ചെറിയ തുകകളുടെ ഇടപാടുകൾക്കായാണ് ഇത് രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. പ്രധാന യുപിഐ ആപ്പുമായി ചേർന്നാണ് ഇത് പ്രവർത്തിക്കുന്നത്. യുപിഐ ആപ്പിനുള്ളിൽ ഒരു ഡിജിറ്റൽ വാലറ്റ് പോലെ പ്രവർത്തിക്കുന്നു, ഓരോ ഇടപാടിനും പ്രത്യേകമായി പാസ്വേഡ് നൽകാതെ തന്നെ ചെറിയ പേയ്‌മെന്റുകൾ നടത്താൻ ഇത് ഉപയോഗിക്കാം.

ചെറുതും വലുതുമായ എല്ലാത്തരം പണമിടപാടുകൾക്കും ഗൂഗിൾ പേ ഉപയോഗിക്കുന്ന ആളുകളുണ്ട്. എന്നാൽ ചെറിയ പേയ്മെന്റുകൾ നടത്താൽ യഥാർഥത്തിൽ ഏറെ സൗകര്യപ്രദമായിട്ടുള്ളത് ഗൂഗിൾ പേ ​ലൈറ്റ് പോലുള്ള ​ലൈറ്റ് യുപിഐ ഓപ്ഷനുകളാണ്. ഇതിൽ പേയ്മെന്റിനായി പാസ്വേഡ് നൽകേണ്ടതില്ല. അ‌തിനാൽ വളരെ വേഗം ഇടപാടുകൾ നടത്താൻ സാധിക്കും.

യുപിഐ ​ലൈറ്റിനും ഇടപാട് പരിധി നിശ്ചയിച്ചിട്ടുണ്ട്. ദിവസവും നാം നടത്തുന്ന ചെറിയ ചെറിയ ഇടപാടുകൾക്കായിട്ടാണ് ഈ പേയ്മെന്റ് ഓപ്ഷൻ അ‌വതരിപ്പിച്ചിരിക്കുന്നത് എന്നതിനാൽ തന്നെ ഇതിൽ ഒരു തവണ അ‌യ്ക്കാൻ കഴിയുന്ന പരമാവധി തുക 1000 രൂപയായാണ് നിജപ്പെടുത്തിയിരിക്കുന്നത്.

Hot this week

ക്രിസ്മസിന് മലയാളി കുടിച്ചു തീർത്തത് 333 കോടിയുടെ മദ്യം; ബെവ്‌കോയിൽ റെക്കോഡ് വിൽപ്പന

ക്രിസ്മസ് കാലത്ത് ബെവ്‌കോയിൽ റെക്കോർഡ് വിൽപ്പന. ക്രിസ്മസ് ദിവസം വിറ്റത് 333...

വ്യാജനോ ഒറിജിനലോ?എഐ നിർമ്മിത വീഡിയോകൾ ഇനി ജെമിനി കണ്ടെത്തും;ഫീച്ചറുമായി ഗൂഗിൾ

ഡിജിറ്റൽ ലോകത്തെ ഇപ്പോൾ ഭരിക്കുന്നത് നിർമിത ബുദ്ധി ആണല്ലോ. എന്തിനും ഏതിനും...

കുഞ്ഞുങ്ങളേയും വെറുതെ വിടാത്തതെന്ത്? ; രാജസ്ഥാനില്‍ ക്രിസ്മസ് ആഘോഷം നടത്തിയ സ്‌കൂളിന് നേരെ ആക്രമണം; അലങ്കാര വസ്തുക്കള്‍ വില്‍ക്കുന്ന കടകളും തകര്‍ത്തു

ക്രിസ്മസ് ആഘോഷങ്ങള്‍ക്കിടെ വ്യാപക ആക്രമണം. രാജസ്ഥാനിലെ നാഗൗറില്‍ സ്‌കൂളിന് നേരെ ആക്രമണം.സ്‌കൂള്‍...

രാജ്യാന്തര മോഷ്ടാവ് കൊച്ചിയിൽ പിടിയിൽ

രാജ്യാന്തര മോഷ്ടാവ് കൊച്ചിയിൽ പിടിയിൽ. ഉത്തർപ്രദേശിൽ ബാങ്ക് കൊള്ളയടിച്ച് 85 ലക്ഷം...

Topics

ക്രിസ്മസിന് മലയാളി കുടിച്ചു തീർത്തത് 333 കോടിയുടെ മദ്യം; ബെവ്‌കോയിൽ റെക്കോഡ് വിൽപ്പന

ക്രിസ്മസ് കാലത്ത് ബെവ്‌കോയിൽ റെക്കോർഡ് വിൽപ്പന. ക്രിസ്മസ് ദിവസം വിറ്റത് 333...

വ്യാജനോ ഒറിജിനലോ?എഐ നിർമ്മിത വീഡിയോകൾ ഇനി ജെമിനി കണ്ടെത്തും;ഫീച്ചറുമായി ഗൂഗിൾ

ഡിജിറ്റൽ ലോകത്തെ ഇപ്പോൾ ഭരിക്കുന്നത് നിർമിത ബുദ്ധി ആണല്ലോ. എന്തിനും ഏതിനും...

രാജ്യാന്തര മോഷ്ടാവ് കൊച്ചിയിൽ പിടിയിൽ

രാജ്യാന്തര മോഷ്ടാവ് കൊച്ചിയിൽ പിടിയിൽ. ഉത്തർപ്രദേശിൽ ബാങ്ക് കൊള്ളയടിച്ച് 85 ലക്ഷം...

ബംഗ്ലാദേശിൽ മുൻ പ്രധാനമന്ത്രി ഖാലിദ സിയയുടെ മകൻ ധാക്കയിൽ എത്തി; സന്ദർശനം 17 വർഷത്തിന് ശേഷം

ബംഗ്ലാദേശിൽ പ്രതിഷേധങ്ങൾക്കിടെ മുൻ പ്രധാനമന്ത്രി ഖാലിദ സിയയുടെ മകൻ താരിഖ് റഹ്മാൻ...

മുന്നറിയിപ്പില്ലാതെ വിമാനം റദ്ദാക്കി; അഗത്തി വിമാനത്താവളത്തില്‍ മലയാളി യാത്രക്കാര്‍ കുടുങ്ങി; പകരം വിമാനമില്ല, മതിയായ സൗകര്യങ്ങള്‍ ഒരുക്കിയില്ല

ലക്ഷദ്വീപിലെ അഗത്തി വിമാനത്താവളത്തില്‍ മലയാളികള്‍ കുടുങ്ങി. മുന്നറിയിപ്പില്ലാതെ വിമാനം റദ്ദാക്കിയതാണ് പ്രതിസന്ധിയായത്....

ഡൽഹിയിലെ കത്തീഡ്രൽ ചർച്ച് ഓഫ് ദി റിഡംപ്ഷൻ പള്ളിയിൽ സന്ദർശനം നടത്തി പ്രധാനമന്ത്രി

ക്രിസ്മസ് ദിനത്തിൽ ഡൽഹിയിലെ കത്തീഡ്രൽ ചർച്ച് ഓഫ് ദി റിഡംപ്ഷൻ പള്ളിയിൽ...
spot_img

Related Articles

Popular Categories

spot_img