അന്താരാഷ്ട്ര മീലാദ് സമ്മേളനം; പ്രചാരണങ്ങൾ പുരോഗമിക്കുന്നു

സെപ്റ്റംബർ 13 ശനിയാഴ്ച കോഴിക്കോട് നടക്കുന്ന അന്താരാഷ്‌ട്ര മീലാദ് സമ്മേളനത്തിന്റെ പ്രചാരണ പരിപാടികൾ അന്തിമഘട്ടത്തോടടുക്കുന്നു. കേരളത്തിന്റെ ആഗോള ബന്ധങ്ങളുടെ കവാടം എന്ന നിലയിലും മുസ്‌ലിം സാംസ്കാരിക കേന്ദ്രം എന്ന നിലയിലും വർഷങ്ങളായി മികച്ച രീതിയിലാണ് അന്താരാഷ്ട്ര മീലാദ് സമ്മേളനം കോഴിക്കോട് നഗരത്തിൽ നടന്നുവരുന്നത്. വിവിധ രാജ്യങ്ങളിലെ പണ്ഡിതരും മുഫ്തിമാരും യൂണിവേഴ്‌സിറ്റി തലവന്മാരും സമസ്ത നേതാക്കളും പങ്കെടുക്കുന്ന ഈ വർഷത്തെ സമ്മേളനം പ്രവാചകൻ മുഹമ്മദ് നബിയെ കുറിച്ച് കൂടുതൽ അറിയാനും വിവിധ ദേശങ്ങളിലെ പ്രവാചക പ്രകീർത്തന വൈവിധ്യം ആസ്വദിക്കാനുമുള്ള വേദിയാകും. ഇന്ത്യൻ ഗ്രാൻഡ് മുഫ്‌തി കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാരുടെ വാർഷിക മദ്ഹുർറസൂൽ പ്രഭാഷണം സമ്മേളനത്തിന്റെ പ്രധാന ആകർഷണമാകും. തിരുനബി ദർശനങ്ങളും മൊഴികളും കൂടുതൽ പ്രസക്തിയാർജിക്കുന്ന സമകാലികാന്തരീക്ഷത്തിൽ അവ കൂടുതൽ ജനങ്ങളിലേക്കും ഇടങ്ങളിലേക്കും പ്രസരിപ്പിക്കുകയാണ് സമ്മേളനത്തിന്റ ദൗത്യം. നൂറിലധികം ദഫ്,സ്‌കൗട്ട്, ഫ്ലവർഷോ സംഘങ്ങൾ അണിനിരക്കുന്ന മെഗാ ദഫ് ഘോഷയാത്രയും സമ്മേളന ദിവസം നഗരത്തിൽ നടക്കുന്നുണ്ട്.

‘തിരുവസന്തം 1500’ എന്ന പ്രമേയത്തിൽ നടക്കുന്ന സമ്മേളനത്തിന്റെ പ്രചാരണ ഭാഗമായി സംസ്ഥാനത്തെ വിവിധ മഹല്ലുകളിലെ മീലാദ് പരിപാടികളിൽ  വിളംബര സംഗമങ്ങൾ കഴിഞ്ഞ ദിവസം നടന്നു. നഗരങ്ങളും കവലകളും സ്ഥാപനങ്ങളും കേരള മുസ്‌ലിം ജമാഅത്ത്, എസ് വൈ എസ്, എസ് എസ് എഫ് യൂണിറ്റുകളും മുഖേനയുമാണ് പ്രചാരണ പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്തുന്നത്. യൂണിറ്റുകളിൽ വിളംബര റാലിയും സന്ദേശ പ്രഭാഷണങ്ങളും സംഘടിപ്പിക്കുന്നുണ്ട്. സോഷ്യൽ മീഡിയ പ്രചാരണവും മികച്ച രൂപത്തിൽ മുന്നേറുന്നു. 

മർകസ് ഗ്ലോബൽ കൗൺസിലിന്റെ സൗദി അറേബ്യ, ഖത്വർ, കുവൈത്ത്, യു എ ഇ, മലേഷ്യ, ബഹ്‌റൈൻ ചാപ്റ്ററുകളുടെ ആഭിമുഖ്യത്തിലും വിവിധ സംസ്ഥാനങ്ങളിലെ മർകസ് ക്യാമ്പസുകളും ഓഫീസുകളും കേന്ദ്രീകരിച്ചും പ്രീ കോൺഫറൻസുകൾ,സ്നേഹ സംഗമങ്ങൾ സംഘടിപ്പിച്ചു വരുന്നു. കോഴിക്കോട് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ സമ്മേളനത്തെ വരവേറ്റ് പ്രചാരണ കമാനങ്ങൾ ഉയർന്നുകഴിഞ്ഞു. നഗരത്തിലെ പ്രാസ്ഥാനിക ചലനങ്ങളിൽ മുൻപന്തിയിലുണ്ടായിരുന്ന മഹത്തുക്കളെയും വ്യക്തികളെയും അനുസ്മരിച്ചാണ് കമാനങ്ങൾ സ്ഥാപിച്ചത്. വിവിധ മർകസ് സ്ഥാപനങ്ങളിലെ വിദ്യാർഥി യൂണിയനുകളുടെ ആഭിമുഖ്യത്തിൽ കവലകൾ കേന്ദ്രീകരിച്ച് ഫ്ലാഷ് മോബുകളും നടക്കുന്നുണ്ട്. സമ്മേളനത്തിന്റെ പ്രചാരണങ്ങൾ ഊർജിതപ്പെടുത്തുന്നതിനും അവലോകനം ചെയ്യുന്നതിനും നാളെ വളണ്ടിയർ മീറ്റും പ്രാസ്ഥാനിക സംഗമവും നടക്കും. തിരുപ്പിറവിയുടെ 1500-ാമത് വാർഷികം ആഘോഷിക്കുന്ന ഈ വേളയിൽ മീലാദ് സമ്മേളനം വൻ വിജയമാക്കാനുള്ള ഒരുക്കത്തിലാണ് മർകസും പ്രസ്ഥാനവും പ്രവർത്തകരും സ്നേഹജനങ്ങളും.

Hot this week

ബെല്ലംകൊണ്ട സായ് ശ്രീനിവാസ് – കാവ്യാ റെഡ്ഡി വിവാഹം ഇന്ന്

നടൻ ബെല്ലംകൊണ്ട സായ് ശ്രീനിവാസും കാവ്യാ റെഡ്ഡിയും തിരുമലയിൽ വിവാഹിതരാകുന്നു. ഏപ്രിൽ...

വെറും പോക്കറ്റ് മണി; ജി- പേയിലെ പുതിയ സിംബൽ ഇതാണ്

അടുത്തകാലത്തായി ഗൂഗിൾപേയിൽ പ്രത്യക്ഷപ്പെട്ട പുതിയ സിംബൽ കണ്ട് ആശങ്കപ്പെട്ടവർ ഏറെയാണ്. എന്താ...

കൊച്ചിയിൽ ഡിജെ പാർട്ടികൾക്ക് നിയന്ത്രണം; സമയം വെട്ടിച്ചുരുക്കി പൊലീസ്

കൊച്ചിയിൽ ഡിജെ പാർട്ടികൾക്ക് നിയന്ത്രണം. രാത്രി 11 മണി ശേഷം പാർട്ടി...

പ്രതിസന്ധിക്ക് കാരണം കാലാവസ്ഥാ മാറ്റവും വൈദ്യുതി വാഹനങ്ങൾ കൂടിയതും; കെ.കൃഷ്ണൻകുട്ടി

സംസ്ഥാനത്ത് ലോഡ് ഷെഡിങ്ങില്ലെന്ന് ആവർത്തിച്ച് വൈദ്യുത മന്ത്രി കെ.കൃഷ്ണൻകുട്ടി. സംസ്ഥാനത്ത് ഓവർലോഡ്...

ഉഷ്ണതരംഗം കൂടുതൽ അപകടകരമാകുന്നതാർക്കൊക്കെ? എങ്ങനെ സുരക്ഷിതരാവാം?

കടുത്ത വേനൽ രാജ്യത്തിൻ്റെ പല ഭാഗങ്ങളിലും പിടിമുറുക്കി കഴിഞ്ഞു. കേരളത്തിലടക്കം അങ്ങോളമിങ്ങോളം...

Topics

സുരഭി ലക്ഷ്മി – ജയരാജ് ചിത്രം ‘അവൾ’ ഒടിടിയിലേക്ക്

 ദേശീയ അവാർഡ് ജേതാവായ സുരഭി ലക്ഷ്മിയെ കേന്ദ്ര കഥാപാത്രമാക്കി ജയരാജ് സംവിധാനം...

എഐ സ്റ്റാർട്ടപ്പായ മനുസിനെ ഏറ്റെടുക്കുന്നതിൽ നിന്നും മെറ്റയെ വിലക്കി ചൈന

എഐ സ്റ്റാർട്ടപ്പായ മനുസിനെ ഏറ്റെടുക്കുന്നതിൽ നിന്നും മെറ്റയെ തടഞ്ഞ് ചൈന. കഴിഞ്ഞ...
spot_img

Related Articles

Popular Categories

spot_img