എഫ്‌ഐആർ രജിസ്റ്റർ ചെയ്യുന്ന ഘട്ടത്തിൽ തന്നെ പരാതിയുടെ സത്യസന്ധതയോ വിശ്വാസ്യതയോ പൊലീസ് പരിശോധിക്കേണ്ടതില്ലെന്ന് ആവർത്തിച്ച് സുപ്രീം കോടതി. പ്രഥമദൃഷ്ട്യാ പരാതിയിൽ കുറ്റകൃത്യം വെളിപ്പെട്ടാൽ പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്യണം. വിവരങ്ങളുടെ ആധികാരികതയിലും വിശ്വാസ്യതയിലും പൊലീസ് കടക്കേണ്ടതില്ലെന്നും കോടതി വ്യക്തമാക്കി.
പ്രഥമദൃഷ്ട്യാ കുറ്റകൃത്യം തെളിഞ്ഞാൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്യേണ്ടത് പൊലീസിന്റെ കടമയാണ്. പ്രസ്തുത വിവരങ്ങളുടെ ആധികാരികതയിലും വിശ്വാസ്യതയിലും പൊലീസ് കടക്കേണ്ടതില്ല. ആധികാരികതയോ വിശ്വാസ്യതയോ എഫ്‌ഐആർ രജിസ്റ്റർ ചെയ്യുന്നതിനുള്ള മുൻവ്യവസ്ഥയല്ല”, കോടതി പറഞ്ഞു.
ഡൽഹി മുൻ പൊലീസ് കമ്മീഷണർ നീരജ് കുമാറിനെതിരെയുള്ള പരാതിയിലാണ് കോടതി പരാമർശം. വ്യാജരേഖ ചമയ്ക്കൽ, ഭീഷണിപെടുത്തൽ അടക്കമുള്ള പരാതിയിൽ കേസ് രജിസ്റ്റർ ചെയ്യാൻ ഹൈക്കോടതി നിർേദശം നൽകിയിരുന്നു. ഇതിനെതിരെ സമർപിച്ച അപ്പിലാണ് സുപ്രീം കോടതി പരിഗണിച്ചത്. ജസ്റ്റിസുമാരായ പങ്കജ് മിത്തൽ, പ്രസന്ന ബി. വരാലെയും ഉൾപ്പെട്ട ബെഞ്ചാണ് അപ്പീൽ പരിഗണിച്ചത്.