ഗാസയിലെ ഇസ്രയേല്‍ കൂട്ടക്കുരുതിയില്‍ യുഎന്‍ അന്വേഷണ കമ്മീഷന്‍; ‘ഇത് വംശഹത്യയല്ലാതെ മറ്റൊന്നുമല്ല’

 ഗാസയില്‍ ഇസ്രയേല്‍ നടത്തുന്നത് വംശഹത്യയാണെന്ന് ഐക്യരാഷ്ട്ര സഭ അന്വേഷണ കമ്മീഷന്‍. പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു, പ്രസിഡന്റ് ഐസക് ഹെര്‍സോഗ്, മുന്‍ പ്രതിരോധ മന്ത്രി യോവ് ഗാലന്റ് തുടങ്ങിയ ഇസ്രയേല്‍ നേതാക്കളെല്ലാം ഈ വംശഹത്യക്ക് ഉത്തരവാദികളാണെന്നും കണ്ടെത്തലില്‍ പറയുന്നു.

ഇസ്രയേല്‍ പ്രധാനമന്ത്രിയും പ്രസിഡന്റും മുന്‍ പ്രതിരോധ മന്ത്രിയുമൊക്കെ നടത്തിയ പ്രസ്താവനകളും ഉത്തരവുകളുമെല്ലാം വംശഹത്യയുടെ തെളിവുകളാണെന്ന് അധിനിവേശ പലസ്തീനെ കുറിച്ചുള്ള യുഎന്‍ സ്വതന്ത്ര അന്താരാഷ്ട്ര അന്വേഷണ കമ്മീഷന്റെ അധ്യക്ഷ നവി പിള്ള പറഞ്ഞതായി അല്‍ ജസീറ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇസ്രായേല്‍ നേതാക്കളുടെ പ്രസ്താവനകള്‍ക്കൊപ്പം, വംശഹത്യ ലക്ഷ്യമുള്ളതാണെന്ന കണ്ടെത്തലിലേക്ക് നയിച്ച സാഹചര്യ തെളിവുകള്‍ ഉണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഗാസ മുനമ്പിലെ പലസ്തീനികളെ പൂര്‍ണമായോ ഭാഗികമായോ ഇല്ലാതാക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ഇസ്രയേല്‍ അധികാരികളും സുരക്ഷ ഉദ്യോഗസ്ഥരും പ്രവര്‍ത്തിച്ചെന്നാണ് കണ്ടെത്തല്‍.

യുഎന്‍ അന്വേഷണ കമ്മീഷന്റെ കണ്ടെത്തലിനെ ഇസ്രയേല്‍ തള്ളി. കണ്ടെത്തലുകള്‍ വ്യാജമാണെന്നാണ് ഇസ്രയേല്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രതികരണം. റിപ്പോര്‍ട്ടിന്റെ ‘രചയിതാക്കള്‍’ ഹമാസിന്റെ പ്രതിനിധികളാണെന്നും ഇസ്രയേല്‍ ആക്ഷേപിച്ചു.

റിപ്പോര്‍ട്ട് പൂര്‍ണമായും ഹമാസിന്റെ വ്യാജ പ്രചരണങ്ങളെ അടിസ്ഥാനമാക്കിയുള്ളതും വീണ്ടും വീണ്ടും പ്രചരിപ്പിച്ചതുമാണ്. വളച്ചൊടിച്ചതും തെറ്റായതുമായ റിപ്പോര്‍ട്ട് തള്ളക്കളയുന്നതായും അന്വേഷണ കമ്മീഷനെ ഉടന്‍ റദ്ദാക്കണമെന്നും ഇസ്രയേല്‍ വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു.

യുഎന്നിലെ ഇസ്രയേല്‍ സ്ഥിരം പ്രതിനിധിയായ ഡാനിയല്‍ മെറോണും റിപ്പോര്‍ട്ടിനെതിരെ രംഗത്തെത്തി. വ്യാജവും അപകീര്‍ത്തികരവുമാണ് റിപ്പോര്‍ട്ടെന്ന് മെറോണ്‍ പ്രതികരിച്ചു.

അതേസമയം, ഗാസയില്‍ ഇസ്രയേല്‍ പ്രഖ്യാപിച്ച കരയുദ്ധം കൂടുതല്‍ രൂക്ഷമാകുകയാണ്. ഇതിനകം 78 പലസ്തീനികളാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഗാസ സിറ്റി പിടിച്ചെടുക്കാന്‍ ഇസ്രയേല്‍ ആക്രമണം ശക്തമാക്കിയതോടെ കൂട്ടപ്പാലായനവും വര്‍ധിച്ചു. ഹമാസ് ശക്തി കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടെന്നു പറഞ്ഞുള്ള ആക്രമണത്തെ ന്യായീകരിച്ച് ഇസ്രയേല്‍ പ്രതിരോധമന്ത്രി രംഗത്തെത്തിയിരുന്നു. ദൗത്യം പൂര്‍ത്തിയാകാതെ പിന്മാറില്ലെന്നാണ് പ്രതിരോധമന്ത്രി എക്‌സില്‍ കുറിച്ചത്.

Hot this week

കൊളംബസില്‍ പരിശുദ്ധ കന്യകാമറിയത്തിന്റെ ജനന തിരുനാള്‍ ആഘോഷിച്ചു

സെപ്റ്റംബര് 14 ന് (ഞായറാഴ്ച)  2  മണിക്ക് പ്രസുദേന്തിമാരുടെ വാഴ്ചക്കു ശേഷം...

യുപിഐ മുഖേന ജിഎസ്ടി പേയ്‌മെന്റിന് സൗകര്യമൊരുക്കി സൗത്ത് ഇന്ത്യൻ ബാങ്ക്

രാജ്യത്തെ നികുതിദായകർക്ക് ജിഎസ്ടി പേയ്‌മെന്റുകൾ വേഗത്തിൽ അടയ്ക്കുന്നതിനായി യുപിഐ സൗകര്യം ഏർപ്പെടുത്തി...

ടേൺ ഗ്രൂപ്പ് 24 മില്യൺ ഡോളർ സമാഹരിച്ചു !

ഇന്ത്യയിലെ ആയിരക്കണക്കിന് നഴ്സുമാർക്കും കെയർ വർക്കർമാർക്കും ആഗോള തൊഴിൽ ജീവിതം എന്ന...

സെയിൽസ്ഫോഴ്സുമായി സഹകരിക്കാൻ പിയേഴ്‌സൺ !

ലോകത്തിലെ പ്രമുഖ കമ്പ്യൂട്ടർ അധിഷ്ഠിത ടെസ്റ്റിംഗ് സൊലൂഷൻ സ്ഥാപനമായ പിയേഴ്സനും, പിയേഴ്സൺ...

ആ ചോറ് കളയല്ലേ, ചൂടാക്കി കഴിച്ചാൽ പോരെ; ഐഡിയ കൊള്ളാം, അപകടമാണെന്നു മാത്രം

മലയാളികൾക്ക് ചോറ് ഭക്ഷണമല്ല , അതൊു വികാരമാണ്. അതെ എന്ത് ഡയറ്റായാലും,...

Topics

ബെംഗളൂരു ടു ബാങ്കോക്ക് നോണ്‍ സ്‌റ്റോപ്പ് ഫ്‌ളൈറ്റ്; ഉത്സവ സീസണില്‍ വന്‍ പ്രഖ്യാപനവുമായി എയര്‍ ഇന്ത്യ

അവധിക്കാല-ഉത്സവ സീസണുകള്‍ക്ക് മുന്നോടിയായി ബെംഗളൂരു-ബാങ്കോക്ക് ഡയറക്ട് ഫ്‌ളൈറ്റ് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ....

മെസി ഇന്ത്യയിലേക്ക് !

ഫുട്‌ബോൾ ഇതിഹാസം ലയണൽ മെസി ഇന്ത്യയിലേക്ക്. ഡിസംബറിൽ മെസി ഇന്ത്യയിൽ എത്തുമെന്ന്...

“ട്രംപിന്റെ തെറ്റുകൾക്ക് അമേരിക്കൻ ജനത വില നൽകേണ്ടി വരും”:ബ്രസീൽ പ്രസിഡന്റ് ലുല ഡ സിൽവ

അമേരിക്കൻ പ്രസിഡൻ്റ് ഡൊണൾഡ് ട്രംപിനെതിരെ രൂക്ഷ വിമർശനം ഉയർത്തി ബ്രസീൽ പ്രസിഡന്റ്...
spot_img

Related Articles

Popular Categories

spot_img