“ഞാൻ നായകനായ സിനിമകള്‍ പോലും ഇത്ര വലിയ വിജയം നേടിയിട്ടില്ല”; ‘ലോക’ ഞെട്ടിച്ചെന്ന് ദുല്‍ഖർ സല്‍മാന്‍

ബോക്സ്ഓഫീസില്‍ കളക്ഷന്‍ റെക്കോർഡുകള്‍ ഭേദിച്ച് മുന്നേറുന്ന ലോക ചാപ്റ്റർ 1 ചന്ദ്രയുടെ വിജയത്തില്‍ സന്തോഷം പങ്കുവച്ച് നിർമാതാവ് ദുല്‍ഖർ സല്‍മാന്‍. ഓണം റിലീസായി ഇറങ്ങിയ ഈ ഡൊമനിക്ക് അരുണ്‍ ചിത്രം ഇതിനോടകം തന്നെ 250 കോടിക്ക് മുകളില്‍ കളക്ട് ചെയ്തു കഴിഞ്ഞു. സിനിമയില്‍ വിശ്വാസം ഉണ്ടായിരുന്നെങ്കിലും ഇത്ര വലിയ സാമ്പത്തിക വിജയം പ്രതീക്ഷിച്ചിരുന്നില്ല എന്നാണ് ദുല്‍ഖർ പറയുന്നത്.

രാജ്യത്താകമാനം ചർച്ചയായ ഈ ഫീമെയില്‍ സൂപ്പർ ഹീറോ മൂവി ഏറ്റെടുക്കാന്‍ തുടക്കത്തില്‍ വിതരണക്കാർ മടിച്ചിരുന്നതായി ദുല്‍ഖർ വ്യക്തമാക്കി. “ലോക ഫ്രാഞ്ചൈസിയിലെ ആദ്യ സിനിമയില്‍ തന്നെ നഷ്ടം സംഭവിച്ചേക്കാമെന്ന യാഥാർഥ്യവുമായി ഞങ്ങള്‍ പൊരുത്തപ്പെട്ടിരുന്നു. ഈ സിനിമയില്‍ ഞങ്ങള്‍ക്ക് വിശ്വാസമുണ്ടായിരുന്നു. പക്ഷേ വാണിജ്യപരമായി ഇങ്ങനെ ഒരു പ്രകടനം കാഴ്ചവയ്ക്കുമെന്ന് ഉറപ്പില്ലായിരുന്നു. ഇന്ത്യയിലുടനീളമുള്ള പ്രതികരണങ്ങൾ ഞാൻ കണ്ടു. ഇന്നത്തെ പ്രേക്ഷകർ വ്യത്യസ്ത ഭാഷകളോടും കഥപറച്ചില്‍ ശൈലികളോടും എത്രമാത്രം തുറന്ന സമീപനമാണ് സ്വീകരിക്കുന്നത് എന്നതിന്റെ തെളിവാണിത്. റിലീസ് ദിവസം തന്നെ ആളുകൾ സിനിമയ്ക്ക് ഒരു അവസരം നൽകി – കണ്ടു, റിവ്യൂ ചെയ്തു, റീലുകൾ നിർമ്മിച്ചു. അത് അതിശയകരമായിരുന്നു,” ദുല്‍ഖർ പറഞ്ഞു.

സിനിമയുടെ വിജയം അത്ഭുതകരമായ അനുഭവമായിരുന്നു എന്നാണ് ദുല്‍ഖർ പറയുന്നത്. എല്ലാവരും അവിശ്വസനീയമായ അവസ്ഥയിലായിരുന്നു. സിനിമ പെട്ടെന്ന് തരംഗമായി. ‘ഇത് വിജയിക്കുമോ?’ എന്ന ചർച്ച പെട്ടെന്ന് ‘അടുത്ത ഭാഗത്തെക്കുറിച്ചായി എന്നും ദുല്‍ഖർ അത്ഭുതം മറച്ചുവയ്ക്കാതെ വെളിപ്പെടുത്തി.

ദുല്‍ഖറിന്റെ വേഫെറർ നിർമിക്കുന്ന ഏഴാമത്തെ ചിത്രമാണ് ലോക. ഈ ചിത്രത്തപ്പോലെ ഒരു വിജയം മറ്റൊരു ചിത്രവും തനിക്ക് നേടി തന്നിട്ടില്ലെന്നാണ് ദുല്‍ഖർ പറയുന്നത്. “ഒരു നടനെന്ന നിലയിൽ പോലും, എന്റെ ഒരു സിനിമ ഇത്ര വിജയിച്ചിട്ടില്ല,” ദുല്‍ഖർ പറഞ്ഞു. ദ ഹോളിവുഡ് റിപ്പോർട്ടറിന് നൽകിയ അഭിമുഖത്തിലാണ് ദുല്‍ഖർ സല്‍മാന്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

മലയാളത്തിൽ 200 കോടി ക്ലബ്ബിൽ ഇടംനേടുന്ന നാലാമത്തെ ചിത്രമാണ് ലോക ചാപ്റ്റർ 1 ചന്ദ്ര. ‘എമ്പുരാന്’ ശേഷം ഏറ്റവും വേഗത്തിൽ 200 കോടി നേടുന്ന മലയാള ചിത്രം കൂടിയാണിത്. ‘തുടരും’, ‘മഞ്ഞുമ്മൽ ബോയ്സ്’ എന്നിവയാണ് 200 കോടി ക്ലബ്ബിൽ ഇടംനേടിയ മറ്റ് മലയാള സിനിമകൾ.

30 കോടി ബജറ്റില്‍ അണിയിച്ചൊരുക്കിയ ചിത്രത്തില്‍ കല്യാണി, നസ്ലിന്‍ എന്നിവർക്ക് പുറമേ ദുല്‍ഖർ, ടൊവിനോ തുടങ്ങിയ അതിഥി താരങ്ങളുടെ വലിയ ഒരു നിരയുമുണ്ട്. ചന്തു സലിംകുമാർ, അരുൺ കുര്യൻ, ശരത് സഭ, നിഷാന്ത് സാഗർ, വിജയരാഘവൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അഞ്ച് ഭാഗങ്ങളിലാണ് ലോക യൂണിവേഴ്സിലെ കഥകള്‍ കാണികളിലേക്ക് എത്തുക.

Hot this week

ആറാം ക്ലാസിൽ 90 വയസുള്ള വൃദ്ധന്റെ വേഷം കെട്ടി, മികച്ച നടനായി: മോഹൻലാൽ

അഭിനയം കൊണ്ട് നിരന്തരം മലയാളിയെ വിസ്മയിപ്പിക്കുന്ന പ്രതിഭയാണ് മോഹൻലാൽ. ഇപ്പോഴിതാ, മലയാളത്തിന്റെ...

ഇറാൻ ഭരണകൂടം തകർച്ചയുടെ വക്കിലല്ലെന്ന് യുഎസ് ഇൻ്റലിജൻസ് ഏജൻസി

രണ്ടാഴ്ചയോളമായി തുടരുന്ന യുഎസ് ഇസ്രയേൽ ആക്രമണങ്ങൾക്കൊന്നും ഇറാനെ തകർക്കാനായിട്ടില്ലെന്ന് യു.എസ് ഇൻ്റലിജൻസ്...

ജക്രാന്തകള്‍ തീര്‍ത്ത വയലറ്റ് വിസ്മയം; ഇതാണ് ഈ വസന്തത്തിലെ മൂന്നാര്‍

സൗന്ദര്യമൊളിപ്പിക്കുന്ന അത്ഭുത ഭൂമിയാണ് മൂന്നാര്‍. സഞ്ചാരികള്‍ക്ക് കാഴ്ച്ചയുടെ വിരുന്നൊരുക്കി ജക്രാന്ത മരങ്ങള്‍...

ഡെങ്കി വാക്സിനുകളിൽ ഒട്ടകങ്ങളില്‍ നിന്നുള്ള ആൻ്റി ബോഡിസ് ഉപയോഗിക്കാമോ? പുതിയ കണ്ടെത്തൽ

കൊതുകുകള്‍ വഴി അതിവേഗം പടരുന്ന രോഗങ്ങളില്‍ ഒന്നാണ് ഡെങ്കിപ്പനി. ദശലക്ഷത്തോളം പേരെയാണ്...

സമ്മർദം കുറയ്ക്കാൻ ‘ശവപ്പെട്ടി ധ്യാനം’; മരണഭയത്തെ പോസിറ്റീവാക്കുന്ന ജപ്പാനിലെ പുതിയ വെൽനസ് ട്രെൻഡ്

സമ്മർദം കുറയ്ക്കാനും മനസമാധാനം കണ്ടെത്താനും പലതരം മെഡിറ്റേഷനുകളെക്കുറിച്ച് നമ്മൾ കേട്ടിട്ടുണ്ട്. എന്നാൽ...

Topics

ഇത് അപകടം ക്ഷണിച്ച് വരുത്തുന്ന പണി; കാർ ആഫ്റ്റർ മാർക്കറ്റ് മോഡിഫിക്കേഷൻ ചെയ്യുമ്പോൾ ശ്രദ്ധിക്കുക!

കാറുവാങ്ങുമ്പോൾ കയ്യിലെ പണം മാത്രമല്ല നമ്മുടെ താൽപ്പര്യങ്ങളും നോക്കിയാണ് തെരഞ്ഞെടുപ്പ് നടത്തുക....

എഐ ഏജന്റുകൾക്ക് ആശയ വിനിമയത്തിന് പ്രത്യേക പ്ലാറ്റ്ഫോം; ‘മോള്‍ട്ട്ബുക്ക്’ ഏറ്റെടുത്ത് മെറ്റ

എഐ ഏജന്റുകള്‍ക്കായി രൂപകല്‍പ്പന ചെയ്ത സോഷ്യല്‍ നെറ്റ്‌വര്‍ക്ക് 'മോള്‍ട്ട്ബുക്ക്' സ്വന്തമാക്കി മെറ്റ....

സൂമിൽ ഇനി ഏത് ഭാഷയും മനസ്സിലാക്കാം: തത്സമയ വോയ്സ് ട്രാൻസ്ലേഷനും ഡീപ്പ് ഫേക്ക് തിരിച്ചറിയാനുള്ള ഫീച്ചറുമായി ആപ്ലിക്കേഷൻ

തത്സമയം വോയ്സ് ട്രാൻസ്ലേഷനും ഡീപ് ഫേക്ക് തിരിച്ചറിയാനുള്ള സംവിധാനങ്ങളും ഉപയോക്താക്കൾക്കായി അവതരിപ്പിച്ച്...
spot_img

Related Articles

Popular Categories

spot_img