പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതം പ്രമേയമാകുന്ന സിനിമ സ്കൂളുകളിൽ പ്രദർശിപ്പിക്കണമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം. ചലോ ജീതേ ഹേ എന്ന ചിത്രമാണ് പ്രദർശിപ്പിക്കാൻ നിർദേശം നൽകിയിരിക്കുന്നത്. സെപ്റ്റംബർ 16 മുതൽ വിവിധ സ്കൂളുകളിൽ ചിത്രം പ്രദർശനം ആരംഭിച്ചിട്ടുണ്ട്. എന്നാൽ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നിർദേശത്തിനെതിരെ വിമർശനവുമായി കോൺഗ്രസ്സ് രംഗത്തെത്തി.
വിദ്യാഭ്യാസ മന്ത്രാലയത്തിന്‍റെ നിർദേശം ഗാന്ധിജിയോടുള്ള അധിക്ഷേപമെന്നായിരുന്നു കോൺഗ്രസിന്റെ ആരോപണം. പ്രധാനമന്ത്രിയുടെ പിറന്നാളിനോടനുബന്ധിച്ചാണ് ഇന്നലെ മുതൽ ഒക്ടോബർ രണ്ട് വരെയാണ് സ്കൂളുകളിൽ സിനിമ പ്രദർശിപ്പിക്കാൻ നിർദേശിച്ചത്. സിനിമ പ്രദർശിപ്പിക്കുന്നതിലും വലിയ ഗാന്ധി അധിക്ഷേപം ഉണ്ടോയെന്ന് കോൺഗ്രസ് എംപി മാണിക്കം ടാഗോർ ചോദിച്ചു. ചരിത്രം രാജ്യത്തോടൊപ്പം നിൽക്കുമെന്നും ഒരു വ്യക്തിയോടൊപ്പം അല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.