“വെള്ളത്തിൽ അലിയുന്നില്ല, റബർ പോലെ വലിയുന്നു”; കൊല്ലത്ത് പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ നിലവാരമില്ലാത്ത മരുന്ന് വിതരണം ചെയ്തതായി പരാതി

ക്ലാപ്പനയിൽ കുടുംബാരോഗ്യ കേന്ദ്രം വഴി വിതരണംചെയ്ത രക്തസമ്മർദ ഗുളിക നിലവാരമില്ലാത്തതാണെന്ന പരാതിയുമായി രോഗികൾ. റബർ പോലെ വളയുന്ന ഗുളിക കഴിച്ചത് മുതൽ ശാരീരിക പ്രശ്നങ്ങൾ ഉണ്ടായെന്ന് രോഗികൾ പറഞ്ഞു. അസുഖം മൂർച്ഛിച്ചതോടെയാണ് ഗുളികകൾ പരിശോധിച്ചത്. പരാതി ശരിയാണെന്ന് ബോധ്യപ്പെട്ടതിനെ തുടർന്ന് വിതരണം നിർത്തിയെന്ന് ക്ലാപ്പന പഞ്ചായത്ത് പ്രസിഡൻ്റ് മിനിമോൾ വ്യക്തമാക്കി.

ക്ലാപ്പനയിലെ പ്രാഥമിക കുടുംബാരോഗ്യ കേന്ദ്രം വഴി വിതരണം ചെയ്ത രക്തസമ്മർദ്ധo കുറയ്ക്കാനുള്ള മെറ്റോപ്രൊലലോൾ സക്സിനേറ്റെന്ന ഗുളിക സംബന്ധിച്ചാണ് പരാതി ഉയർന്നിരിക്കുന്നത്. ഗുളിക കഴിച്ച പലർക്കും രക്തസമ്മർദം കുറയാതായതോടെയാണ് ഗുളികകൾക്ക് ഗുണനിലവാരമില്ലെന്ന് തിരിച്ചറിഞ്ഞത്.

പിന്നീട് പകുതിയാക്കി കഴിക്കാൻ ശ്രമിച്ചപ്പോൾ ഗുളിക റബ്ബർ പോലെ വളയുന്നതായി ശ്രദ്ധയിൽ പെട്ടു. ഗുളികയ്ക്ക് റബ്ബർ മണവുo അനുഭവപ്പെടുന്നുണ്ട്. ഗുളിക കഴിച്ച പലർക്കും ശാരീരിക ബുദ്ധിമുട്ടും അനുഭപ്പെട്ടു.

കേരള മെഡിക്കൽ സർവ്വീസ് കോർപ്പറേ ഷൻ ലിമിറ്റഡ് വിതരണം ചെയ്ത ഗുളിക സംബന്ധിച്ചാണ് പരാതി. പരാതി ശരിയാണെന്ന് ബോധ്യപ്പെട്ടതിനെ തുടർന്ന് വിതരണം നിർത്തിയതായ് ക്ലാപ്പന പഞ്ചായത്ത് പ്രസിഡൻ്റ് പറഞ്ഞു.

വെള്ളത്തിൽ ഇട്ട് പരിശോധിച്ചപ്പോഴും ഗുളിക അലിയുന്നില്ല. ക്ലാപ്പന പ്രാഥമിക കുടുംബ ആരോഗ്യ കേന്ദ്രത്തിൽ മാത്രം 30000 ഗുളികളാണ് ഇത്തരത്തിൽ എത്തിയത്.സംസ്ഥാനത്ത് മറ്റ് ഇടങ്ങളിലും ഇതേ ബാച്ചിലുള്ള ഗുളികൾ എത്തിയിട്ടുണ്ടെന്നാണ് വിവരം. കൂടുതൽ പരിശോധനകൾക്കായി ഗുളിക ഡ്രഗ്സ് ലാബിലേക്ക് അയച്ചു.

Hot this week

“എസ്എസ്കെ ഫണ്ട് ലഭിച്ചത് രണ്ട് വർഷത്തിനു ശേഷം, ബാക്കി തുക വൈകാതെ കിട്ടും എന്നാണ് പ്രതീക്ഷ; 10ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയെ കാണും”

കേന്ദ്രം നൽകാനുള്ള എസ്എസ്കെ ഫണ്ടിൻ്റെ ആദ്യഘടു ലഭിച്ചെന്ന് വിദ്യാഭ്യാസ മന്ത്രി വി....

യുഎസ്‌സി‌ഐ‌എസ് സേവ് പ്രോഗ്രാം വിപുലീകരിച്ചു: വോട്ടർ യോഗ്യതാ പരിശോധനയ്ക്ക് പുതിയ സിസ്റ്റം

യുഎസ് പൗരത്വം, ഇമിഗ്രേഷൻ സർവീസസ് (യുഎസ്‌സി‌ഐ‌എസ്) ഫെഡറൽ തിരഞ്ഞെടുപ്പുകളിൽ യുഎസ് പൗരന്മാർ...

ഫൊക്കാന ന്യൂയോർക്ക് മെട്രോ റീജിയൺ ചാരിറ്റി ക്രിക്കറ്റ് ബാഷ് 2025  വിജയാഘോഷം നടത്തി.

ന്യൂയോർക്ക്,ഫൊക്കാന ന്യൂയോർക്ക് മെട്രോ റീജിയൺ ചാരിറ്റി ക്രിക്കറ്റ് ബാഷ് 2025 വിജയാഘോഷം...

വിർജീനിയയിലെ ആദ്യ വനിതാ ഗവർണറായി സ്പാൻബെർഗർ ചരിത്രം കുറിക്കും

ഡെമോക്രാറ്റിക് പാർട്ടി അംഗമായ അബിഗെയ്ൽ സ്പാൻബെർഗർ റിപ്പബ്ലിക്കൻ പാർട്ടി അംഗമായ വിൻസം...

മുഹമ്മ പോലീസ് സ്റ്റേഷന് അമേരിക്കൻ മലയാളികളുടെ സല്യൂട്ട്

2024ലെ മികച്ച പോലീസ് സ്റ്റേഷനുള്ള മുഖ്യമന്ത്രിയുടെ പുരസ്കാരം ലഭിച്ച മുഹമ്മ പോലീസ്...

Topics

ഫെഡറല്‍ ബാങ്ക് ഹോര്‍മിസ് മെമ്മോറിയല്‍ ഫൗണ്ടേഷന്‍ സ്‌കോളര്‍ഷിപ്പുകള്‍ക്ക്  അപേക്ഷ ക്ഷണിച്ചു

ഫെഡറല്‍ ബാങ്ക് ഹോര്‍മിസ് മെമ്മോറിയല്‍ ഫൗണ്ടേഷന്‍  ഈ വിദ്യാഭ്യാസ വര്‍ഷത്തെ സ്‌കോളര്‍ഷിപ്പുകള്‍ക്കായി...

ലിന്റോ ജോളി ഫൊക്കാന എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റായി മത്സരിക്കുന്നു

ഫൊക്കാനയുടെ  ഫ്‌ളോറിഡ റീജിയന്റെ റീജിയണല്‍ വൈസ് പ്രസിഡന്റായി സേവനം അനുഷ്ഠിക്കുന്ന ലിന്റോ...

എച്ച്എൽഎൽ ഹിന്ദ്ലാബ്സ് കുഴൂരിൽ പ്രവർത്തനമാരംഭിച്ചു 

 കേന്ദ്ര ആരോഗ്യ- കുടുംബക്ഷേമ മന്ത്രാലയത്തിനു കീഴിലെ പ്രമുഖ മിനിര്തന കമ്പനിയായ എച്ച്എൽഎൽ...
spot_img

Related Articles

Popular Categories

spot_img