ബുക്ക് മൈ ഷോയിലും ഡിസ്ട്രിക്റ്റ് ആപ്പിലും “ലോക” നമ്പർ വൺ; ഇൻഡസ്ട്രി ഹിറ്റായി കുതിപ്പ് തുടർന്ന് ദുൽഖറിൻ്റെ വേഫറെർ ഫിലിംസ് ചിത്രം

ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമിച്ച ഏഴാം ചിത്രമായ ” ലോക – ചാപ്റ്റർ വൺ:ചന്ദ്ര”യ്ക്ക് വമ്പൻ റെക്കോർഡ്. അഞ്ച് മില്യൺ ടിക്കറ്റുകൾ ഓൺലൈൻ ടിക്കറ്റ് ബുക്കിങ് ആപ്പായ ബുക്ക് മൈ ഷോ വഴി വിറ്റ ചിത്രം എന്ന റെക്കോർഡ് ഇനി “ലോക”ക്ക് സ്വന്തം. മലയാള സിനിമയുടെ ചരിത്രത്തിൽ തന്നെ ആദ്യമായാണ് ഇത്രയും ടിക്കറ്റുകൾ ഓൺലൈനായി വിൽക്കുന്നത്. കേരളത്തിലും, റസ്റ്റ് ഓഫ് ഇന്ത്യ മാർക്കറ്റിലും ലഭിച്ച അഭൂതപൂർവമായ സ്വീകരണമാണ് ചിത്രത്തെ ഈ നേട്ടം സ്വന്തമാക്കാൻ സഹായിച്ചത്.

സൊമാറ്റോയുടെ ഡിസ്ട്രിക്ട് ആപ്പിലും ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റ മലയാള ചിത്രമായി “ലോക” മാറി. പാൻ ഇന്ത്യൻ ഹിറ്റായി മാറിയ ചിത്രം മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലും വമ്പൻ തരംഗമായി മാറി. റസ്റ്റ് ഓഫ് ഇന്ത്യ മാർക്കറ്റിൽ നിന്ന് ഏറ്റവും വലിയ കളക്ഷൻ സ്വന്തമാക്കിയ രണ്ടാമത്തെ മലയാള ചിത്രമാണ് ഇപ്പോൾ “ലോക”. അതോടൊപ്പം മലയാളത്തിലെ ഏറ്റവും വലിയ ആഗോള ഗ്രോസർ ആയും ചിത്രം മാറി. വിദേശ മാർക്കറ്റിലും മഹാവിജയമാണ് ചിത്രം നേടിയെടുത്തത്.

ഓണം റിലീസായി എത്തിയ ചിത്രം 24 ദിവസം കൊണ്ടാണ് മലയാളത്തിലെ ഓൾ ടൈം റെക്കോർഡ് ആഗോള ഗ്രോസർ ആയി മാറിയത്. കേരളത്തിന്റെ ചരിത്രത്തിന്റെ തന്നെ ഭാഗമായ കള്ളിയങ്കാട്ട് നീലിയുടെ ഐതിഹ്യ കഥയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഡൊമിനിക് അരുൺ രചിച്ചു സംവിധാനം ചെയ്ത ചിത്രത്തിൽ കല്യാണി പ്രിയദർശൻ, നസ്‌ലിൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. അഞ്ച് ഭാഗങ്ങൾ ഉള്ള ഒരു വമ്പൻ ഫാന്റസി സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ഭാഗമായി എത്തിയ ഈ ബിഗ് ബഡ്ജറ്റ് ചിത്രത്തിൽ കല്യാണി, നസ്‌ലിൻ എന്നിവർക്കൊപ്പം ചന്തു സലിംകുമാർ, അരുൺ കുര്യൻ, ശരത് സഭ, നിഷാന്ത് സാഗർ, വിജയരാഘവൻ എന്നിവരും തിളങ്ങിയിട്ടുണ്ട്. ഇവർക്കൊപ്പം ദുൽഖർ സൽമാൻ, ടോവിനോ തോമസ് എന്നിവരുടെ ത്രസിപ്പിക്കുന്ന അതിഥി വേഷവും ശ്രദ്ധ നേടി.

ഇന്ത്യയിൽ നിന്ന് മാത്രം 150 കോടി രൂപയ്ക്ക് മുകളിൽ കളക്ഷൻ നേടിയ ചിത്രം അന്താരാഷ്ട്ര ചിത്രങ്ങളോട് കിട പിടിക്കുന്ന മേക്കിങ് മികവ് കൊണ്ടും പ്രേക്ഷകർ ഇതുവരെ കാണാത്ത അവതരണ ശൈലി കൊണ്ടും ഒരു പുതിയ ട്രെൻഡ് ആണ് സൃഷ്ടിച്ചത്. പ്രേക്ഷകരുടെ മുന്നിൽ ഒരത്ഭുത ലോകം തുറന്നിട്ട ചിത്രം കേരളത്തിൽ വമ്പൻ റിലീസായി എത്തിച്ചതും ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് ആണ്. കേരളത്തിൽ നിന്നും 100 കോടിക്ക് മുകളിൽ ആണ് ചിത്രം നേടിയ ഗ്രോസ്. ആഗോള തലത്തിൽ 270 കോടി രൂപ ഗ്രോസ് പിന്നിട്ട് ജൈത്രയാത്ര തുടരുകയാണ് “ലോക”.

Hot this week

‘സ്പൈഡർ-മാന്’ പരിക്ക്, ഷൂട്ടിങ്ങില്‍ നിന്ന് വിട്ടുനില്‍ക്കും; മാർവല്‍ ചിത്രം പ്രതിസന്ധിയില്‍

മാർവല്‍ സൂപ്പർ ഹീറോ ചിത്രം 'സ്പൈഡർ-മാന്‍: ബ്രാന്‍ഡ് ന്യൂ ഡേ' ചിത്രീകരണത്തിനിടെ...

ആദ്യ ആക്ഷൻ ചിത്രവുമായി ശ്രീനാഥ് ഭാസി; പൊങ്കാല ഒക്ടോബറിൽ തീയേറ്ററുകളിലേക്ക്

ഏ.ബി. ബിനിൽ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ചിത്രം പൊങ്കാല റിലീസിനൊരുങ്ങുന്നു....

‘പലസ്തീന്‍ രാഷ്ട്രം ഒരിക്കലും ഉണ്ടാകില്ല’; യുകെയ്ക്കും കാനഡയ്ക്കും ഓസ്‌ട്രേലിയയ്ക്കും മുന്നറിയിപ്പുമായി നെതന്യാഹു

പലസ്തീനെ സ്വതന്ത്ര രാഷ്ടമായി അംഗീകരിച്ച രാജ്യങ്ങള്‍ക്കെതിരെ പ്രകോപിതനായി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍...

‘ജിഎസ്‌ടി 2.0’ ഇന്നുമുതൽ, സമസ്ത മേഖലയ്ക്കും നേട്ടം; നിത്യോപയോഗ സാധനങ്ങൾക്കും വില കുറയും

സാധാരണക്കാര്‍ക്ക് പ്രയോജനകരമാകുന്ന രീതിയില്‍ നികുതി സ്ലാബുകള്‍ വെട്ടിക്കുറച്ചുള്ള ജിഎസ്ടി പരിഷ്‌കരണം ഇന്നു...

സംസ്ഥാനത്ത് ലോട്ടറി വില കൂട്ടില്ല, ജിഎസ്‌ടി കൂടിയെങ്കിലും വില വർധനയില്ല; സമ്മാനത്തുകയിലും ഏജന്റുമാരുടെ കമ്മീഷനിലും മാറ്റം വരുത്തും

പുതിയ ജിഎസ്ടി പരിഷ്കരണത്തിന്റെ ഭാഗമായി ലോട്ടറിക്ക് നികുതി വർധിപ്പിച്ചെങ്കിലും സംസ്ഥാനത്ത് ലോട്ടറി...

Topics

“വൺ ടൈം വൺ ലൈഫ്”; കാന്തപുരത്തിന്റെ ജീവിതം പറയുന്ന പുസ്തകം ഇംഗ്ലീഷിൽ

കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ ജീവിതം ഇംഗ്ലീഷിൽ പുസ്തകം ആകുന്നു. വൺ...

“വെള്ളത്തിൽ അലിയുന്നില്ല, റബർ പോലെ വലിയുന്നു”; കൊല്ലത്ത് പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ നിലവാരമില്ലാത്ത മരുന്ന് വിതരണം ചെയ്തതായി പരാതി

ക്ലാപ്പനയിൽ കുടുംബാരോഗ്യ കേന്ദ്രം വഴി വിതരണംചെയ്ത രക്തസമ്മർദ ഗുളിക നിലവാരമില്ലാത്തതാണെന്ന പരാതിയുമായി...

തലകറക്കം മാത്രമല്ല, മരണം വരെ സംഭവിച്ചേക്കാം; വീടുകളിലെ ആ അപകടത്തിന് കാരണമിതാണ്

വീട്ടിൽ തലകറങ്ങി വീണു, എന്ന് കേൾക്കുന്നത് സാധാരണയാണ്. വെറും തലകറക്കം മാത്രമാണോ...
spot_img

Related Articles

Popular Categories

spot_img