മികച്ച പുരുഷ, വനിത താരങ്ങൾക്കുള്ള ബാലൺ ഡി ഓർ സ്വന്തമാക്കി ഒസ്മാൻ ഡെംബലെയും ഐറ്റാന ബോൺമാറ്റിയും. ബാഴ്സലോണയുടെ ലമിൻ യമാലിനെ മറികടന്നാണ് പിഎസ്ജി താരമായ ഡെംബലെയുടെ നേട്ടം. ബാഴ്സയുടെ ബോൺമാറ്റിയുടെ തുടർച്ചയായ മൂന്നാം ബാലൺ ഡി ഓർ ആണ്. മികച്ച പരിശീലകനും ക്ലബ്ബിനുമുള്ള പുരസ്കാരം ലഭിച്ച പിഎസ്ജി ബലോൺദോർ വേദിയിൽ തിളങ്ങി.
ബാർസലോണക്കായി നടത്തിയ മിന്നും പ്രകടനത്തിലൂടെയാണ് ഐറ്റാന ബോൺമാറ്റിക്ക് പുരസ്കാരം ലഭിച്ചത്. ലയണൽ മെസ്സിക്കും, മിഷേൽ പ്ലാറ്റിനിക്കും ശേഷം തുടർച്ചയായി മൂന്ന് വട്ടം ബാലൺ ദി ഓർ സ്വന്തമാക്കുന്ന ആദ്യ താരം കൂടിയാണ് ബോൺമാറ്റി. ബാലൺദോറിൽ രണ്ടാമതായെങ്കിലും തുർച്ചയായ രണ്ടാം തവണയും മികച്ച യുവതാരത്തിനുള്ള പുരസ്കാരം ലമിൻ യമാൽ സ്വന്തമാക്കി. വനിതകളിൽ ബാർസയുടെ തന്നെ വിക്കി ലോപസിനാണ് പുരസ്കാരം.