കണ്ണൂർ വിമാനത്താവളത്തിന് സ്ഥലമേറ്റെടുത്ത് ഒൻപത് വർഷം കഴിയുമ്പോഴും നഷ്ടപരിഹാരമില്ല; 11 കുടുംബങ്ങൾ പെരുവഴിയിൽ

റൺവെ വികസനത്തിന് സ്ഥലമേറ്റെടുത്ത് ഒൻപത് വർഷം കഴിഞ്ഞിട്ടും സ്ഥലത്തിന്റെ വിലയോ നഷ്ടപരിഹാരമോ നൽകാതെ സർക്കാരിന്റെ ക്രൂരത. കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിനോട് ചേർന്ന 249 ഏക്കർ ഭൂമിയാണ് ഏറ്റെടുത്തത്. 169 കുടുംബങ്ങളെ കുടിയൊഴിപ്പിച്ചതിൽ 11 കുടുംബങ്ങൾ ഇപ്പോൾ പെരുവഴിയിലാണ്. രോഗികളും ജപ്തി ഭീഷണി നേരിടുന്നവരും അനുഭവിക്കുന്നത് സമാനതകളില്ലാത്ത ദുരിതമാണ്.

റൺവെയിൽ നിന്ന് മേഘക്കീറുകൾക്കിടയിലേക്ക് വിമാനങ്ങൾ ഇങ്ങനെ പറന്നുപോകുമ്പോൾ താഴെ ലേഖയുൾപ്പെടെ നിരവധിപ്പേരുടെ കരച്ചിലും കണ്ണീരും മൂകസാക്ഷിയാണ്. കണ്ണൂർ വിമാനത്താവളം ഭൂമി ഏറ്റെടുക്കൽ ഒൻപത് വർഷത്തിനിപ്പുറവും നടപ്പിലാകാത്തതോടെ ദുരിതത്തിലായ മനുഷ്യരെ കാണാം മട്ടന്നൂരിലെ കോളിപ്പാലം കാനാട്, നല്ലാണി പ്രദേശങ്ങളിൽ. സ്വന്തം ഭൂമി സർക്കാരിന്റെ കയ്യിലെത്തിയിട്ടും ഒരു രൂപ പോലും പ്രതിഫലമായോ നഷ്ടപരിഹാരമായോ ലഭിക്കാത്തവർ. രോഗവും ബാധ്യതകളും തളർത്തി ജീവിതത്തിന് മുന്നിൽ നിസഹായരായി നിൽക്കുന്നവർ.

കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവള റൺവെ വികസനത്തിന് വേണ്ടി ഭൂമി ഏറ്റെടുക്കാൻ 2016ലാണ് ഭരണാനുമതി ലഭിക്കുന്നത്.  249 ഏക്കർ ഭൂമി ഏറ്റെടുക്കാനായിരുന്നു തീരുമാനം. പിന്നാലെ വിജ്ഞാപനം ഇറങ്ങിയതോടെ ഭൂമി സർക്കാരിന്റെ ഉടമസ്ഥതയിലായി. എന്നാൽ യഥാർത്ഥ ഉടമസ്ഥർക്ക് പണം നൽകാൻ നടപടി ഉണ്ടായില്ല. ഇതോടെ 249 ഏക്കർ ഭൂമി ആർക്കും ഉപകാരപ്പെടാതായി. 169 കുടുംബങ്ങൾ കുടിയിറക്കപ്പെട്ടു. പലരും സ്വന്തം വീടുകളിൽ നിന്നിറങ്ങിയത് എങ്ങോട്ടെന്ന് പോലുമറിയാതെ. വാടക വീടുകളിലേക്ക് മാറിയവർ സ്വന്തം നിലക്ക് വാടക നൽകേണ്ട ഗതിയുമായി. പലരും പലവഴിക്ക് പോയപ്പോൾ പോകാൻ ഇടമില്ലാതായ 11 വീട്ടുകാർ അക്ഷരാർത്ഥത്തിൽ പെരുവഴിയിലായി. അവരുടെ വീടുകൾ കാടുകയറിയും തകർന്നു വീണും നശിച്ചു. 75 സെന്റ് ഭൂമി സ്വന്തമായി ഉണ്ടായിട്ടും മരിച്ചപ്പോൾ പ്ലാസ്റ്റിക് ഷീറ്റ് കെട്ടി പൊതുദർശനം നടത്തേണ്ടി വന്ന തമ്പായി അമ്മയെ ഓർക്കുമ്പോൾ മകൾ ലേഖയ്ക്ക് കരച്ചിലടക്കാനായില്ല.

തൊരു ലേഖയുടെ മാത്രം അനുഭവമല്ല. അധികൃതരുടെ മെല്ലെപ്പോക്കിലും പിഴവുകളിലും ഇവിടുത്തെ ഓരോ മനുഷ്യർക്കും പറയാൻ ഓരോ ദുരനുഭവങ്ങളുണ്ട്. കിഡ്നി മാറ്റിവെക്കൽ ശാസ്ത്രക്രിയക്ക് ശേഷം ചികിത്സയിൽ തുടരുന്ന   കുഞ്ഞിപ്പുരയിൽ നസീറ ജപ്തി ഭീഷണിക്ക് മുന്നിലാണ് പകച്ചു നിൽക്കുന്നത്. 3050 മീറ്റർ റൺ വെ 4000 മീറ്റർ ആക്കാനാണ് കിയാലിന്റെ പദ്ധതി. എന്നാൽ ഇതിനാവശ്യമായ 249 ഏക്കർ ഭൂമിയുടെ വിലയും, നഷ്ടപരിഹാരവും ഏഴ് വർഷത്തെ പലിശയുമടക്കം 900 കോടി രൂപ എങ്ങനെ കണ്ടെത്തുമെന്ന് ഇപ്പോഴും ധാരണയില്ല.

മുഖ്യമന്ത്രിയുൾപ്പെടെ ജനപ്രതിനിധികൾക്ക് മുന്നിലും മനുഷ്യാവകാശ കമ്മീഷന് മുന്നിലുമൊക്കെ എത്തിയെങ്കിലും ഇവരുടെ പ്രശ്‌നപരിഹാരം മാത്രം ടേക്ക് ഓഫ് ചെയ്തില്ല. അതേസമയം ഇതേ പ്രദേശത്ത് കിൻഫ്ര മുഴുവൻ പണവും നൽകി ഭൂമി ഏറ്റെടുക്കുകയും ചെയ്തു. ഇനിയും പ്രശനത്തിന് പരിഹാരമില്ലെങ്കിൽ വഴിമുട്ടിയ മനുഷ്യർ എന്തും ചെയ്തേക്കുമെന്ന അവസ്ഥയിലാണ്.  

Hot this week

രാജ്യത്ത് അടിയന്തര മുന്നറിയിപ്പ് സംവിധാനം പരീക്ഷിച്ചു; പരിഭ്രാന്തരാകേണ്ടതില്ലെന്ന് അറിയിപ്പ്

രാജ്യത്ത് അടിയന്തര സാഹചര്യം ഉണ്ടാകുമ്പോൾ സന്ദേശം എങ്ങനെ എല്ലാവരിലേക്ക് കൈമാറാമെന്നത് സംബന്ധിച്ചുള്ള...

സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം വീണ്ടും കുറഞ്ഞു; ഒരാഴ്ചയ്ക്കിടെ കുറഞ്ഞത് 17 ദശലക്ഷം യൂണിറ്റ്

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വീണ്ടും കുറഞ്ഞതായി റിപ്പോർട്ട്. പല ജില്ലകളിലും വേനൽ...

സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ട! രക്തസമ്മര്‍ദം പോലെ അമിത വണ്ണത്തെ പരിഗണിക്കാത്തത് എന്തുകൊണ്ട്?

പ്രായ വ്യത്യാസമില്ലാതെ തന്നെ രക്തസമ്മര്‍ദം നമ്മളെ വലയ്ക്കാറുണ്ട്. അതുകൊണ്ട് തന്നെ അമിത...

ഡിസപ്പിയറിങ് മെസേജ് ഫീച്ചർ ഓൺ ആണെങ്കിലും ഇനി നിങ്ങൾക്കു വേണ്ട വിവരങ്ങൾ മിസ്സാവില്ല; പുതിയ ഫീച്ചറുമായി വാട്സ്ആപ്പ്

വാട്സ്ആപ്പിൻ്റെ ഏറ്റവും ഉപയോഗപ്രദമായ ഫീച്ചറുകളിലൊന്നാണ് ഡിസപ്പിയറിങ് മെസ്സേജുകൾ. സ്ഥിരമായ ചാറ്റുകൾ അവശേഷിക്കാതെ...

“കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരെ തെരഞ്ഞെടുപ്പ് ചുമതലയേൽപ്പിക്കുന്നതിൽ തെറ്റില്ല”; തൃണമൂല്‍ കോണ്‍ഗ്രസിൻ്റെ ഹര്‍ജി തള്ളി സുപ്രീം കോടതി

പശ്ചിമ ബംഗാള്‍ വോട്ടെണ്ണലുമായി ബന്ധപ്പെട്ട് തൃണമൂല്‍ കോണ്‍ഗ്രസിന് സുപ്രീം കോടതിയില്‍ തിരിച്ചടി....

Topics

ഇന്ധന വില വർധന: അന്താരാഷ്ട്ര സർവീസുകൾ വെട്ടിക്കുറച്ച് എയർ ഇന്ത്യ

ജൂലൈ വരെ അന്താരാഷ്ട്ര വിമാന സർവീസുകൾ വെട്ടിക്കുറച്ച് എയർ ഇന്ത്യ. വ്യോമയാന...

“പേട്രിയറ്റ് ഒരു പാഠപുസ്തകമാകുന്നു”; മഹേഷ് നാരായണൻ ചിത്രത്തിന് വി. ശിവൻകുട്ടിയുടെ പോസിറ്റീവ് റിവ്യൂ

മഹേഷ് നാരായണൻ ചിത്രം 'പേട്രിയറ്റി'നെ പ്രശംസിച്ച് മന്ത്രി വി. ശിവൻകുട്ടി. ഓൺലൈൻ...

‘കര’യിൽ മമിതയുടെ സ്ക്രീൻ ടൈം കുറഞ്ഞുപോയി; നിരാശ പങ്കുവച്ച് ആരാധകർ

ധനുഷ് നായകനായ പുതിയ തമിഴ് ചിത്രമാണ് 'കര'. കരസാമി എന്ന മോഷ്ടാവിന്റെ...
spot_img

Related Articles

Popular Categories

spot_img