ട്രംപ് മുന്നോട്ട് വച്ച ഗാസ സമാധാന പദ്ധതിയുടെ ആദ്യഘട്ട ചർച്ച ഇന്ന് ഈജിപ്തിൽ

അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് മുന്നോട്ട് വച്ച ഗാസ സമാധാന പദ്ധതിയുടെ ആദ്യഘട്ട ചർച്ച ഇന്ന് ഈജിപ്തിൽ നടക്കും. ചർച്ചകൾ ആരംഭിക്കുന്നതിന് മുൻപേ ഹമാസിന് അന്ത്യശാസനവുമായി ട്രംപ് രംഗത്തെത്തിയിരുന്നു. ഗാസയിലെ നിയന്ത്രണവും അധികാരവും വിട്ടുകൊടുക്കാൻ ഹമാസ് തയ്യാറായില്ലെങ്കിൽ തുടച്ചുനീക്കുമെന്നാണ് ട്രംപിൻ്റെ ഭീഷണി.

അതേസമയം, ആക്രമണം അവസാനിപ്പിക്കാൻ ട്രംപ് ആവശ്യപ്പെട്ടിട്ടും ഗാസയിൽ ഇസ്രയേൽ ആക്രമണം തുടരുകയാണ്. ട്രംപ് മുന്നോട്ടുവെച്ച സമാധാന കരാറിനോട് ഹമാസ് അടുക്കുന്നതിനിടയില്‍ പ്രകോപനപരമായ പ്രസ്താവനകളാണ് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു നടത്തിയത്. ഹമാസിനെ ഏത് വിധേനയും നിരായുധീകരിക്കുമെന്ന് നെതന്യാഹു പറഞ്ഞു.

ബന്ദികളുടെ മോചനം അടക്കമുള്ള ആവശ്യങ്ങളില്‍ ഹമാസ് അനുകൂല നിലപാട് സ്വീകരിച്ചിരുന്നു. ഇതിനിടയിലാണ് നെതന്യാഹുവിന്റെ പ്രസ്താവനകള്‍ വരുന്നത്. ട്രംപിൻ്റെ കരാറിലൂടെയോ ഇസ്രയേലിൻ്റെ സൈനിക നടപടിയിലൂടെയോ ഹമാസിനെ തകര്‍ക്കുമെന്നും നെതന്യാഹു പറഞ്ഞു.

ഹമാസിൻ്റെ പ്രധാന ആവശ്യമാണ് ഗാസയില്‍ നിന്ന് ഇസ്രയേലിൻ്റെ സമ്പൂര്‍ണ പിന്മാറ്റം. എന്നാല്‍ അങ്ങനെയൊരു നടപടി ഉണ്ടാകില്ലെന്ന സൂചനയും നെതന്യാഹു നല്‍കി. ഗാസയില്‍ ഇസ്രയേല്‍ സൈന്യം നിയന്ത്രണത്തിലുള്ള പ്രദേശങ്ങള്‍ തുടര്‍ന്നും കൈവശം വയ്ക്കും. പദ്ധതിയുടെ രണ്ടാം ഘട്ടത്തില്‍, നയതന്ത്രപരമായോ, ഇസ്രയേലിൻ്റെ സൈനിക നീക്കത്തിലൂടെയോ ഹമാസിനെ പൂര്‍ണമായും ഇല്ലാതാക്കുമെന്നും നെതന്യാഹു ഭീഷണി മുഴക്കി.

Hot this week

ആയുധ വിപണിയിൽ ചുവടുറപ്പിക്കാൻ ട്രംപിന്റെ മക്കൾ; ഗൾഫ് രാജ്യങ്ങളുമായി വ്യാപാര ചർച്ചകൾ

ഇറാൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ആയുധ വിപണിയിൽ ചുവടുറപ്പിക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ്...

ഇറാന്‍ യുദ്ധം: യു എന്‍ രക്ഷാസമിതിയില്‍ പൊരിഞ്ഞ പോര്; അമേരിക്കയേയും ഇസ്രയേലിനേയും വിമര്‍ശിച്ച് ചൈനയും റഷ്യയും

പശ്ചിമേഷ്യയിലെ യുദ്ധത്തെച്ചൊല്ലി യു എന്‍ രക്ഷാസമിതിയില്‍ പൊരിഞ്ഞ പോര്. അമേരിക്കയും ഇസ്രയേലും...

വിജയ്‌യുടെ പെരമ്പൂരിലെ പത്രികയില്‍ സാങ്കേതിക പ്രശ്‌നം; രണ്ടുകേസുകള്‍ ഉള്‍പ്പെടുത്തിയില്ല; വീണ്ടും പത്രിക സമര്‍പ്പിച്ചേക്കും

ടിവികെ അധ്യക്ഷന്‍ വിജയ്‌യുടെ പെരമ്പൂരിലേക്ക് മത്സരിക്കുന്നതിനുള്ള പത്രികയില്‍ സാങ്കേതിക പ്രശ്‌നം. രണ്ട്...

ബഹ്‌റൈനിലെ ആമസോൺ ക്ലൗഡ് കമ്പ്യൂട്ടിംഗ് കേന്ദ്രത്തിന് നേരെ ഇറാന്റെ മിസൈൽ ആക്രമണം

ബഹ്‌റൈനിലെ ആമസോൺ ക്ലൗഡ് കമ്പ്യൂട്ടിംഗ് കേന്ദ്രത്തിന് നേരെ ഇറാന്റെ മിസൈൽ ആക്രമണം....

Topics

‘ഞാൻ ഒരു മെസി ഫാൻ എന്റെ ദുഃഖം ആരോട് പറയും, ഇങ്ങനെയൊരു വഞ്ചന അര്‍ജന്റീന കാണിക്കുമെന്ന് കരുതിയില്ല’; മന്ത്രി വി അബ്ദുറഹ്മാൻ

മെസിയെ കേരളത്തിൽ കൊണ്ടുവരാൻ കഴിയാത്തതിൽ വീണ്ടും പ്രതികരിച്ച് മന്ത്രി വി അബ്ദുറഹ്മാൻ....

ചന്ദ്രനെ വലംവെക്കാനുള്ള മനുഷ്യ പ്രയാണത്തിന് തുടക്കം; ആർട്ടിമിസ് -2 ദൗത്യം വിജയകരമായി വിക്ഷേപിച്ചു

54 വർഷത്തെ ഇടവേളയ്ക്ക് ശേഷം ചന്ദ്രനെ വലംവെക്കാനുള്ള മനുഷ്യ പ്രയാണത്തിന് തുടക്കം.നാസയുടെ...
spot_img

Related Articles

Popular Categories

spot_img