കരാട്ടെയുടെ ആദ്യമുറകളില്‍ ആത്മവിശ്വാസത്തോടെ ഭിന്നശേഷിക്കാര്‍; പ്രചോദനമായി കാന്‍ചോ മസായോ കൊഹാമ

ഇന്റര്‍നാഷണല്‍ ഷോട്ടോക്കാന്‍ ഷോബുകാന്‍ കരാട്ടെ സംഘടനയുടെ സ്ഥാപകന്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ കാന്‍ചോ മസായാ കൊഹാമയെ അത്ഭുതപ്പെടുത്തി ഡിഫറന്റ് ആര്‍ട് സെന്ററിലെ ഭിന്നശേഷിക്കാര്‍.  കരാട്ടെയുടെ ആദ്യമുറകളായ പഞ്ചും കിക്കും ബ്ലോക്കുമൊക്കെ ആത്മവിശ്വാസത്തോടെ അനായാസം ചെയ്താണ് കുട്ടികള്‍ കാന്‍ചോ മസായോയെ അമ്പരപ്പിച്ചത്.  ഡിഫറന്റ് ആര്‍ട് സെന്ററില്‍ ആരംഭിച്ച കരാട്ടെ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്യുവാന്‍ എത്തിയതായിരുന്നു അദ്ദേഹം.  ബ്ലാക്ക് ബെല്‍റ്റ് നേടിയ ഡൗണ്‍സിന്‍ഡ്രോം വിഭാഗത്തില്‍പ്പെട്ട ഡി.എ.സിയിലെ രാഹുല്‍രാജുമായി ചേര്‍ന്ന് കാന്‍ചോ നടത്തിയ സ്വയരക്ഷാ മുറകള്‍ കാണികള്‍ കരഘോഷത്തോടെയാണ് ഏറ്റെടുത്തത്.  കുട്ടികളിലെ ആത്മവിശ്വാസവും ധൈര്യവും ഏറെ പ്രചോദനമായിരുന്നു എന്ന് കാന്‍ചോ അഭിപ്രായപ്പെട്ടു.   ആത്മവിശ്വാസവും ശാരീരികസാമര്‍ത്ഥ്യവും വര്‍ധിപ്പിക്കുന്നതിനായി സംഘടിപ്പിച്ച ഈ പ്രത്യേക പരിശീലന സെഷനില്‍ കുട്ടികള്‍ ആവേശപൂര്‍വമാണ് പങ്കെടുത്തത്.  കാന്‍ചോ കുട്ടികള്‍ക്ക് കരാട്ടെയുടെ അടിസ്ഥാന മുറകളായ ‘കതാ’, ‘കിഹോണ്‍’, ‘കുമിതേ’ തുടങ്ങിയ ചുവടുകള്‍ പരിചയപ്പെടുത്തി.

ഓരോ കുട്ടിയുടെയും കഴിവിനനുസരിച്ച് വ്യക്തിഗതമായി മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കി പരിശീലിപ്പിക്കുന്നു എന്നതാണ് പദ്ധതിയുടെ പ്രത്യേകത. കുട്ടികളുടെ കലാ-കായിക പ്രതിഭയെ വളര്‍ത്തുന്നതിനായി ഡിഫറന്റ് ആര്‍ട് സെന്റര്‍ തുടര്‍ച്ചയായി ഇത്തരത്തിലുള്ള അന്താരാഷ്ട്ര സഹകരണ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് ഡിഫറന്റ് ആര്‍ട് സെന്റര്‍ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഗോപിനാഥ് മുതുകാട് പറഞ്ഞു. കാന്‍ചോയെ പൊന്നാട അണിയിച്ചും ഉപഹാരം നല്‍കിയും മുതുകാട് ആദരിച്ചു. ചടങ്ങില്‍ ഫ്യൂജി ഗംഗ ജപ്പാന്‍ ചാപ്റ്റര്‍ പ്രസിഡന്റ് ജോജോ അഗസ്റ്റിന്‍, ഇന്റര്‍വെന്‍ഷന്‍ ഡയറക്ടര്‍ ഡോ.അനില്‍നായര്‍, മാജിക് പ്ലാനറ്റ് മാനേജര്‍ സുനില്‍രാജ് സി.കെ എന്നിവര്‍ പങ്കെടുത്തു.

Hot this week

ട്രംപ് പ്രതിനിധിയുടെ നിര്‍ദ്ദേശം ലജ്ജാകരം; ലോക കപ്പില്‍ കളിക്കണമെന്ന യുഎസ് ആവശ്യം തള്ളി ഇറ്റലി

ഇറാന് പകരം യോഗ്യത നേടാത്ത ഇറ്റലിയെ ഫിഫ ലോക കപ്പ് കളിപ്പിക്കണമെന്ന...

പൊതു ഇടങ്ങളില്‍ വെള്ളവും ഒആര്‍എസ്സും, സൂര്യാഘാത പ്രഥമ ശുശ്രൂഷയും നൽകും; ഉന്നതതല യോഗത്തില്‍ തീരുമാനം

പൊതു ഇടങ്ങളില്‍ വെള്ളവും ഒആര്‍എസ്സും, സൂര്യാഘാത പ്രഥമ ശുശ്രൂഷയും നല്‍കാന്‍ മുഖ്യമന്ത്രി...

പൊതു ഇടങ്ങളില്‍ വെള്ളവും ഒആര്‍എസ്സും, സൂര്യാഘാത പ്രഥമ ശുശ്രൂഷയും നൽകും; ഉന്നതതല യോഗത്തില്‍ തീരുമാനം

2038-ലെ ഏഷ്യന്‍ ഗെയിംസിന് ആതിഥ്യം അരുളാന്‍ താല്‍പ്പര്യമറിയിച്ച് ഇന്ത്യ. ഇതിന്റെ ഭാഗമായി...

കുവൈറ്റിൽ തടവിലായിരുന്ന അമേരിക്കൻ മാധ്യമപ്രവർത്തകൻ മോചിതനായി

ഇറാൻ യുദ്ധവുമായി ബന്ധപ്പെട്ട വീഡിയോകളും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതിന് കുവൈറ്റിൽ തടവിലായിരുന്ന...

Topics

ഇറാൻ സമാധാന ചർച്ചകൾക്കായി അമേരിക്കൻ പ്രതിനിധികൾ പാകിസ്താനിലേക്ക്; ബ്ലോക്കേഡ് തുടരുമെന്ന് മുന്നറിയിപ്പ്

ഇറാനുമായുള്ള സമാധാന ചർച്ചകൾക്കായി അമേരിക്കയുടെ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫും ജാരെഡ്...

ഇന്ത്യൻ സോളാർ ഉൽപ്പന്നങ്ങൾക്ക് അമേരിക്ക അധിക നികുതി ചുമത്തുന്നു

ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നുള്ള സോളാർ സെല്ലുകൾക്കും പാനലുകൾക്കും ട്രംപ് ഭരണകൂടം 'ആന്റി...

പോളണ്ടിൽ കരടിയുടെ ആക്രമണത്തിൽ കാൽനടയാത്രക്കാരി കൊല്ലപ്പെട്ടു

തെക്കുകിഴക്കൻ പോളണ്ടിലെ വനത്തിൽ 58 വയസ്സുകാരി കരടിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. മകനോടൊപ്പം...
spot_img

Related Articles

Popular Categories

spot_img