പൊതുജനത്തിന്റെ പണം എന്തിന് ചെലവഴിക്കണം? കപ്പൽ കമ്പനിയിൽ നിന്നും ഈടാക്കണം: ഹൈക്കോടതി

കൊച്ചി : കപ്പൽ അപകടത്തിൽ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാൻ സംസ്ഥാന സർക്കാരിന് ഹൈക്കോടതിയുടെ നിർദേശം. സർക്കാരിന് കേസ് എടുക്കാം. ക്രിമിനൽ, സിവിൽ നടപടികൾ കപ്പൽ കമ്പനികൾക്കെതിരെ സ്വീകരിക്കാം. നടപടികളിൽ ഒരു പഴുതും ഉണ്ടാവരുത്. സർക്കാർ ചെലവാകുന്ന മുഴുവൻ തുകയും കപ്പൽ കമ്പനിയിൽ നിന്ന് ഈടാക്കണമെന്നും കോടതി നിർദ്ദേശിച്ചു. കപ്പലപകടവുമായി ബന്ധപ്പെട്ട കേസുകൾ പരിഗണിക്കവേയാണ് ഹൈക്കോടതി നിർദ്ദേശം.

അപകടത്തിൽപ്പെട്ട കപ്പലുമായി ബന്ധപ്പെട്ട് സർക്കാർ ഇത് വരെ ചിലവാക്കിയ പണം എത്രയെന്ന് അറിയിക്കണം. പൊതുജനങ്ങളിൽനിന്നും സ്വീകരിച്ച നികുതി പണമാണ് ചിലവാക്കുന്നത്. ഏതൊക്കെ തരത്തിൽ നഷ്ടപരിഹാര തുക കമ്പനിയിൽ നിന്നും ക്ലെയിം ചെയ്യാമെന്ന് അറിയിക്കണം. മത്സ്യ നഷ്ടം, സാമ്പത്തിക നഷ്ടം എന്നിവയെല്ലാം കമ്പനിയിൽ നിന്ന് ഈടാകാം എന്നും കോടതി നിർദ്ദേശിച്ചു. അന്താരാഷ്ട്ര കരാറുകളും ചട്ടങ്ങളും പരിശോധിക്കണം. എന്തൊക്കെ നടപടികൾ സ്വീകരിക്കാമെന്ന് സർക്കാരും അറിയിക്കണം. നിർദ്ദേശങ്ങൾ അടുത്ത സിറ്റിങിൽ നൽകാമെന്നും കോടതി വ്യക്തമാക്കി.

കൊച്ചിയിലെ അപകടത്തിൽ എണ്ണച്ചോർച്ചയാണ് പ്രശ്നമെന്നും കണ്ണൂർ അഴീക്കൽ കപ്പൽ അപകടത്തിൽ അപകടകരമായ കെമിക്കൽ മെറ്റീയലുകളുണ്ടായിരുന്നുവെന്നും എജി ഹൈകോടതിയെ അറിയിച്ചു. പരാതി കിട്ടിയാൽ മാത്രമേ സർക്കാരിന് കേസെടുക്കാൻ ആകൂവെന്നും എജി അറിയിച്ചു. ഇതോടെ അമിക്കസ് ക്യൂരിയെ നിയമിക്കാമെന്നും നടപടിക്രമങ്ങളിൽ കാലതാമസം ഉണ്ടാകരുതെന്നും ഹൈ കോടതി മറുപടി നൽകി.

Hot this week

ഇറാനെ ചര്‍ച്ചകളിലേക്ക് തിരികെയെത്തിക്കാന്‍ അമേരിക്ക നല്‍കിയത് വമ്പന്‍ വാഗ്ദാനങ്ങള്‍!

ഇസ്രയേല്‍- ഇറാന്‍ സംഘര്‍ഷം നിലനില്‍ക്കുമ്പോള്‍ യുഎസ്, ഇറാന്‍ പ്രതിനിധികള്‍ ചര്‍ച്ചകള്‍ നടത്തിയതിന്റെ...

ഹിമാചല്‍ പ്രദേശിലെ മിന്നല്‍ പ്രളയം: മരണം അഞ്ചായി

ഹിമാചല്‍ പ്രദേശിലെ മിന്നല്‍ പ്രളയത്തില്‍ മരണം അഞ്ചായി. മൂന്ന് പേരെ കാണാതായി....

സാഹിത്യ അക്കാദമി പുരസ്കാരം ത്യജിച്ച സ്വരാജ് മലയാള സാഹിത്യ ലോകത്തിന് തീരാ നഷ്ടമാണ്: സന്ദീപ് വാര്യർ

കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നിരസിച്ച് എം സ്വരാജ്. ഫേസ് ബുക്കില്‍...

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 135 അടിയായി; അവസാനം തുറന്നത് 2022ൽ

പെരിയാർ തീരത്ത് താമസിക്കുന്നവരടക്കം ജാഗ്രത പാലിക്കണം എന്നാണ് അധികൃതര്‍ നല്‍കുന്ന നിര്‍ദേശം....

ബിബിന്‍ ജോര്‍ജ് നായകനാവുന്ന ‘കൂടലി’ലെ മനോഹര ഗാനം എത്തി

ബിബിൻ ജോർജിനെ നായകനാക്കി ഷാനു കാക്കൂർ, ഷാഫി എപ്പിക്കാട് എന്നിവർ ചേർന്ന്...

Topics

കാപ്പാട് ബീച്ച് മോടികൂട്ടൽ; 4 കോടിയുടെ ഭരണാനുമതി,മലബാറിനെ ലോക ടൂറിസം ഭൂപടത്തില്‍ അടയാളപ്പെടുത്തും: ടൂറിസം മന്ത്രി

കാപ്പാട് ബ്ലൂ ഫ്‌ളാഗ് ബീച്ച് മോടിപിടിപ്പിക്കുന്നിനും സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുമായി 4 കോടി...

ബജാജ് ചേതക് ഇലക്ട്രിക് സ്കൂട്ടർ: വേരിയന്റുകളും ഫീച്ചറുകളും!

പുറത്തിറങ്ങിയതുമുതൽ ബജാജ് ചേതക് ഇലക്ട്രിക് സ്കൂട്ടറിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. ഈ...

ഗോവയിൽ പോയി വൈബടിക്കാൻ ബെസ്റ്റ് ടൈം; ഇപ്പോൾ പോയാൽ ഗുണങ്ങളേറെ!

ഇന്ത്യയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് ഗോവ. എല്ലാ വര്‍ഷവും ലക്ഷക്കണക്കിന്...
spot_img

Related Articles

Popular Categories

spot_img