രസതന്ത്ര നൊബേൽ പങ്കിട്ട് മൂന്ന് ശാസ്ത്രജ്ഞർ ; പുരസ്കാരം മെറ്റൽ-ഓർഗാനിക്, ഫ്രെയിം വർക്കുകളുടെ വികസനത്തിന്

രസതന്ത്രത്തിൽ 2025 ലെ നൊബേൽ സമ്മാനം പങ്കിട്ട് മൂന്ന് ഗവേഷകർ. ജ സുസുമ കിറ്റഗാവ, റിച്ചാർഡ് റോബ്സൺ, ഒമർ എം. യാഘി എന്നിവരാണ് രസതന്ത്ര നൊബേലിന് അര്‍ഹരായത്. മെറ്റൽ-ഓർഗാനിക് ഫ്രെയിം വർക്കുകളുടെ വികസനത്തിനാണ് പുരസ്കാരം. രസതന്ത്രത്തിലെ നിയമങ്ങൾ മാറ്റിമറിച്ച ഗവേഷണമായിരുന്നു ഇവരുടെ നേതൃത്വത്തിൽ നടന്നത്. മരുഭൂമിയിലെ വായുവിൽ നിന്ന് പോലും ജലം ശേഖരിക്കാനും, അന്തരീക്ഷത്തിൽ നിന്ന് കാർബൺ ഡൈ ഓക്സൈഡ് അടക്കം വാതകങ്ങൾ പിടിച്ചെടുക്കാനും പറ്റുന്ന വസ്തുക്കൾ നിർമ്മിക്കുന്നതും സാധ്യമാക്കിയ കണ്ടുപിടുത്തമായിരുന്നു ഇവരുടേത്.

ജപ്പാനിലെ ക്യോട്ടോ സർവകലാശാലയിലെ പ്രൊഫസറാണ് സുസുമു കിറ്റഗാവ. ഓസ്‌ട്രേലിയയിലെ മെൽബൺ സർവകലാശാലയിലെ പ്രൊഫസറാണ് റിച്ചാർഡ് റോബ്‌സൺ. യുഎസിലെ ബെർക്ക്‌ലിയിലെ കാലിഫോർണിയ സർവകലാശാലയിലെ പ്രൊഫസറാണ് ഒമർ എം. യാഗി. പുതിയ തരം തന്മാത്ര ഘടന വികസിപ്പിച്ചെടുത്തതിനാണ് മൂന്ന് ശാസ്‌ത്രജ്ഞർക്കും അംഗീകാരം ലഭിച്ചത്. മെറ്റൽ അയോണുകൾ നീണ്ട ജൈവ (കാർബൺ അധിഷ്‌ഠിത) തന്മാത്രകളാൽ ബന്ധിപ്പിച്ചാണ് പുതിയ തന്മാത്ര ഘടന ഉണ്ടാക്കിയത്. 

കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച ഭൗതിക ശാസ്ത്ര നൊബേൽ പുരസ്കാരത്തിനും മൂന്ന് പേരാണ് അർഹരായത്. ക്വാണ്ടം മെക്കാനിക്‌സിനെ പുതിയ തലത്തിൽ എത്തിച്ചതിന് ജോൺ ക്ലാർക്ക്, മൈക്കൽ എച്ച് ഡെവോറെറ്റ്‌, ജോൺ എം മാർട്ടിനിസ് എന്നിവർക്കാണ് പുരസ്‌കാരം. മൂവരും കാലിഫോർണിയ സർവകലാശാലയുടെ ഭാഗമായിരുന്നപ്പോൾ നടത്തിയ ഗവേഷണമാണ് അംഗീകരം നേടിയത്.

1901-ൽ പുരസ്കാര വിതരണം ആരംഭിച്ചതിനുശേഷം, ഭൗതികശാസ്ത്രത്തിൽ 118 നൊബേൽ സമ്മാനങ്ങൾ നൽകിയിട്ടുണ്ട്. അതിൽ 47 എണ്ണമാണ് ഒരാൾക്ക് മാത്രമായി ലഭിച്ചത്. 38 എണ്ണം മൂന്ന് പേർ പങ്കിട്ടു. ലോകമഹായുദ്ധങ്ങൾ കാരണം ആറ് വർഷത്തേക്ക് അവാർഡ് നൽകിയില്ല. ഇതുവരെ, 226 വ്യക്തികളെ പുരസ്കാരം ആദരിച്ചിട്ടുണ്ട്. 2025 ലെ നൊബേൽ സമ്മാന വിതരണം 2025 ഒക്ടോബർ 6 നാണ് ആരംഭിച്ചത്. ഒക്ടോബർ 13 ഓടെ പുരസ്കാര പ്രഖ്യാപനം അവസാനിക്കും.

Hot this week

ടിഎംഎ – ഇസാഫ് ബാങ്ക് ബിസിനസ് ക്വിസ് 2026

തൃശൂർ മാനേജ്‌മെന്റ് അസോസിയേഷനും ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്കും ചേർന്ന് സംഘടിപ്പിച്ച...

ഖനന മേഖലയിൽ ആഗോള സഖ്യം; അമേരിക്കൻ നിർദ്ദേശത്തിന് ഇന്ത്യയുടെ പിന്തുണ

നിർണ്ണായക ധാതുക്കളുടെ (Critical Minerals) വിതരണ ശൃംഖല സുരക്ഷിതമാക്കാൻ അന്താരാഷ്ട്ര തലത്തിൽ...

നീതിന്യായ രംഗത്ത് പുതിയ ചുവടുവെപ്പ്: ആഷ്‌ലി വൈസോക്കിയെ ഡിസ്ട്രിക്റ്റ് കോടതി ജഡ്ജിയായി നിയമിച്ചു

Ashley Wysocki ടെക്സസിലെ 254-ാമത് ജുഡീഷ്യൽ ഡിസ്ട്രിക്റ്റ് കോടതിയുടെ ജഡ്ജിയായി പ്രമുഖ...

ഇറാനിൽ വീണ്ടും തടവിലാക്കപ്പെട്ട നൊബേൽ ജേതാവ് നർഗീസ് മുഹമ്മദി നിരാഹാര സമരത്തിൽ

2023-ലെ സമാധാനത്തിനുള്ള നൊബേൽ സമ്മാന ജേതാവ് നർഗീസ് മുഹമ്മദി ഇറാനിലെ തടങ്കലിൽ...

Topics

കെ.എച്ച്.എൻ.എ സൗത്ത്‌വെസ്റ്റ് റീജിയൻ – അരിസോണ  വൈസ് പ്രസിഡന്റായി ഡോ. രശ്മി മേനോൻ

 നോർത്ത് അമേരിക്കയിലെ മലയാളി ഹിന്ദുക്കളുടെ ദേശീയ സംഘടനയായ **Kerala Hindus of...

ക്യാൻസർ ദിനാചരണവും വാക്കത്തോണും സംഘടിപ്പിച്ച് അമൃത ആശുപത്രി

ക്യാൻസർ ചികിത്സയിൽ ഔഷധങ്ങളോളം തന്നെ പ്രാധാന്യമുള്ളതാണ് കൃത്യമായ പോഷകാഹാരം എന്ന സന്ദേശം...

പ്രണയദിനത്തോടനുബന്ധിച്ച് വൻ ഓഫറുകളുമായി ആപ്പിൾ

പ്രണയ ദിനത്തോടനുബന്ധിച്ച് വൻ ഓഫറുകളുമായി ആപ്പിൾ. ഏറ്റവും പുതിയ ഐ ഫോൺ...
spot_img

Related Articles

Popular Categories

spot_img