ഐസിടാക്കിൽ ഇൻഡസ്ട്രി റെഡിനെസ് പ്രോഗ്രാമുകൾ: അപേക്ഷ ക്ഷണിച്ചു

കേരള സർക്കാർ പിന്തുണയോടെ ടെക്‌നോപാർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഐസിടാക്ക് (ഐ.സി.ടി. അക്കാദമി ഓഫ് കേരള) തൊഴിലധിഷ്ഠിത ഇൻഡസ്ട്രി റെഡിനെസ് പ്രോഗ്രാമുകളിലേക്ക് അടുത്ത ബാച്ചിലേക്കുള്ള അപേക്ഷകൾ ക്ഷണിച്ചു. തിരുവനന്തപുരം ടെക്‌നോപാർക്കിലെ ഐസിടാക്ക് ക്യാമ്പസിൽ നേരിട്ട് നടത്തുന്ന ഓഫ്‌ലൈൻ ബാച്ചുകളിലേക്കാണ് പ്രവേശനം.

സർട്ടിഫൈഡ് സ്പെഷ്യലിസ്റ്റ് ഇൻ ഫുൾ സ്റ്റാക്ക് ഡെവലപ്‌മെൻ്റ് , ഡേറ്റ സയന്‍സ് & അനലറ്റിക്സ്‌, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് & മെഷീന്‍ ലേണിംഗ്, സൈബര്‍  സെക്യൂരിറ്റി അനലിസ്റ്റ് എന്നീ നൂതന പ്രോഗ്രാമുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്.

ഒരു മാസത്തെ ഇന്റേൺഷിപ്പ് ഉൾപ്പെടെ അഞ്ച് മാസം (500 മണിക്കൂർ) ദൈർഘ്യമുള്ള ഈ പ്രോഗ്രാമിൽ; ഡ്യൂവൽ സർട്ടിഫിക്കേഷൻ, തൊഴിൽ നേടുന്നതിനാവശ്യമായ എംപ്ലോയബിലിറ്റി സ്കില്ലുകളിൽ സമഗ്രമായ പരിശീലനം, പരിചയസമ്പന്നരായ വ്യവസായ വിദഗ്ധർ നയിക്കുന്ന എക്സ്പെർട്ട് സെഷനുകൾ എന്നിവ പ്രധാന സവിശേഷതകളാണ്. പഠന കാലയളവിൽ ആറുമാസത്തേക്ക് ലിങ്ക്ഡ്ഇൻ ലേണിംഗ് അല്ലെങ്കിൽ അൺസ്റ്റോപ്പ് പ്രീമിയം ഉപയോഗിക്കാനുള്ള ലൈസൻസും ഇതോടൊപ്പം ലഭിക്കും.

പഠനത്തിൽ മികവ് പുലർത്തുന്ന യോഗ്യരായ വിദ്യാർത്ഥികൾക്ക് 100% പ്ലേസ്‌മെന്റ് പിന്തുണയ്‌ക്കൊപ്പം ആകർഷകമായ സ്കോളർഷിപ്പുകളും ക്യാഷ്ബാക്ക് ആനുകൂല്യങ്ങളും ഉറപ്പു നൽകുന്നുണ്ട്. എൻജിനീയറിങ്, സയൻസ് ബിരുദധാരികൾ, ഗണിതത്തിലും കമ്പ്യൂട്ടർ ഫണ്ടമെന്റൽസിലും ശക്തമായ അടിത്തറയുള്ള ഏതെങ്കിലും എൻജിനീയറിങ് മേഖലയിൽ ത്രിവത്സര ഡിപ്ലോമയുള്ളവർ, അവസാന വർഷ ബിരുദ പരീക്ഷാഫലം കാത്തിരിക്കുന്നവർ എന്നിവർക്ക് അപേക്ഷിക്കാവുന്നതാണ്.

2025 ഒക്ടോബർ 15 വരെ ഈ പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും: https://ictkerala.org/interest എന്ന വെബ്സൈറ്റ് സന്ദർശിക്കുകയോ അല്ലെങ്കിൽ +91 75 940 51437, 47 127 00 811 എന്ന നമ്പറിലേക്കോ ബന്ധപ്പെടാവുന്നതാണ്.

Hot this week

ഇറാനുമായുള്ള സമാധാനകരാർ അന്തിമഘട്ടത്തിൽ‌’: ട്രംപ്

ഇറാനുമായുള്ള സമാധാനകരാർ അന്തിമഘട്ടത്തിലെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ഹോർമുസ് കടലിടുക്ക്...

വിസ പ്രതിസന്ധികളും, തീരുവയും അമേരിക്കയോട് ഉന്നയിച്ച് ഇന്ത്യ; മാർക്കോ റൂബിയോയുമായി ഉഭയകക്ഷി ചർച്ച നടത്തി എസ് ജയശങ്കർ

ഡൽഹിയിലെത്തിയ അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായി ഉഭയകക്ഷി ചർച്ച നടത്തി...

കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ഉണ്ടാകുമോ? ; നാളെ നടക്കുന്ന മന്ത്രിസഭായോഗം നിർണായകം

കെഎസ്ആർടിസിയിൽ സ്ത്രീകൾക്കായുള്ള സൗജന്യ യാത്ര പദ്ധതിയിൽ നാളത്തെ മന്ത്രിസഭായോഗം നിർണായകം. ആനുകൂല്യം...

‘കൊച്ചിയെ രാജ്യത്തിന് മാതൃകയായ നഗരമാക്കി മാറ്റണം; സർക്കാർ വരുന്നത് സ്വപ്നതുല്യമായ പദ്ധതികളുമായി’; മുഖ്യമന്ത്രി

രാജ്യത്തിന് മാതൃകയായ നഗരമാക്കി കൊച്ചിയെ മാറ്റണമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. കേരള...

CBSE പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണയത്തിൽ വ്യാപക പരാതി; വിശദീകരണം തേടി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണയത്തിൽ വ്യാപക പരാതി. ഓൺസ്ക്രീൻ മാർക്കിങ്...

Topics

IAS തലപ്പത്ത് അഴിച്ചുപണി; പട്ടീല്‍ അജിത് ധനവകുപ്പ് സെക്രട്ടറി, പി.ബി നൂഹ് ടാക്‌സ് കമ്മീഷണര്‍

ഐഎസ് തലപ്പത്ത് അഴിച്ചുപ്പണി. പാട്ടീൽ അജിത് ഭഗവത് റാവു ധനവകുപ്പ് സെക്രട്ടറിയാകും....

മുതലപൊഴിയിൽ വീണ്ടും അപകടം; തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി കടലിൽ വീണു

തിരുവനന്തപുരം മുതലപൊഴിയിൽ വീണ്ടും അപകടം. ചെറുവള്ളം തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി കടലിൽ വീണു....
spot_img

Related Articles

Popular Categories

spot_img