പ്രമുഖ ഡോഗ് ഫുഡ് ബ്രാൻഡായ ‘ബൗളേഴ്‌സ്’ രാജ്യവ്യാപക പ്രചാരണ ക്യാംപെയ്ൻ ആരംഭിച്ചു. വളർത്തുനായകൾക്ക് സമീകൃത പോഷകാഹാരം നൽകി സ്നേഹിക്കുകയും പരിപാലിക്കുകയും ചെയ്യുന്നതിന്റെ പ്രാധാന്യം ജനങ്ങളിലേക്കെത്തിക്കുന്നതിന്റെ ഭാഗമായാണ് ക്യാംപെയ്ൻ ആരംഭിച്ചത്. കമ്പനിയുടെ ബ്രാൻഡ് അംബാസഡറും ഇന്ത്യൻ പുരുഷ ക്രിക്കറ്റ് താരവുമായ ശുഭ്മാൻ ഗില്ലാണ് പരസ്യചിത്രത്തിൽ അഭിനയിച്ചിട്ടുള്ളത്. അലന കൺസ്യൂമർ പ്രോഡക്ട്സ് ലിമിറ്റഡിന്റെ (ACPL) പെറ്റ് ഫുഡ് വിഭാഗമായ അലന പെറ്റ് സൊല്യൂഷൻസ് (APS) പുറത്തിറക്കുന്ന ബ്രാൻഡാണ് ബൗളേഴ്സ്. വെറ്ററിനറി മേഖലയിലെ പോഷകാഹാര വിദഗ്ധരുമായി ചേർന്ന് ഗുണമേന്മ കൂടിയ ഭക്ഷണപദാർത്ഥങ്ങളാണ് ബൗളേഴ്സ് വിപണിയിലെത്തിക്കുന്നത്. ഇതിനായി തെലങ്കാനയിലെ സഹീരാബാദ് കേന്ദ്രീകരിച്ച് അത്യാധുനിക പ്ലാന്റ് പ്രവർത്തിക്കുന്നുണ്ട്. ഏഷ്യയിലെ ഏറ്റവും വലിയ പെറ്റ് ഫുഡ് നിർമാണ പ്ലാന്റാണിത്.
വളർത്തുനായ്ക്കളും അവയുടെ ഉടമകളും തമ്മിലുള്ള ആഴമേറിയ ആത്മബന്ധമാണ് ക്യാംപെയിന്റെ ഭാഗമായി പുറത്തിറക്കിയ പരസ്യചിത്രത്തിൽ പ്രതിപാദിക്കുന്നത്. ഒരു കളിയിൽ വിജയിക്കാൻ ഓരോ ബാറ്റ്‌സ്മാനും ഒരു ബൗളർ ആവശ്യമായി വരുന്നതുപോലെ, ഓരോ വളർത്തുനായ്ക്കും ശരിയായ പോഷകാഹാരം, കരുതൽ, സ്നേഹം എന്നിവ നൽകാൻ ഒരു നല്ല ഉടമയെ ആവശ്യമുണ്ടെന്നതാണ് പരസ്യത്തിന്റെ കാതൽ. ലോകോത്തര ബാറ്ററായി അറിയപ്പെടുന്ന ശുഭ്മാൻ ഗിൽ ഒരു ബൗളറുടെ വേഷത്തിലാണ് പരസ്യത്തിൽ അഭിനയിക്കുന്നത്. വളർത്തുനായ്ക്കൾക്ക് രക്ഷാകർത്താക്കളുടെ സ്നേഹവും പരിചരണവും എത്രത്തോളം സന്തോഷം നൽകുന്നു എന്ന് സൂചിപ്പിക്കാൻ ‘ബൗൾഡ് ഓവർ’ (Bowled Over) എന്ന ആശയം പ്രതീകാത്മകമായി ഉപയോഗിക്കുന്നു. ബൗളേഴ്‌സിന്റെ ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക്, എക്സ് (പഴയ ട്വിറ്റർ), യൂട്യൂബ് തുടങ്ങിയ സാമൂഹ്യമാധ്യമ അക്കൗണ്ടുകൾക്ക് പുറമെ ടെലിവിഷൻ, ഡിജിറ്റൽ പ്ലാറ്റുഫോമുകളിലും പരസ്യചിത്രം ലഭ്യമാണ്. പ്രാദേശിക തലത്തിലുള്ള വിപുലമായ പ്രചാരണ പരിപാടികൾ, റെസിഡന്റ് വെൽഫെയർ അസോസിയേഷനുകൾ വഴിയുള്ള ഉത്പന്ന വിതരണം, ക്രിക്കറ്റ് ടൂർണമെന്റുകൾ, സിനിമാ പരസ്യങ്ങൾ, റേഡിയോ പങ്കാളിത്തം തുടങ്ങിയവ ക്യാംപെയിന്റെ ഭാഗമായി സംഘടിപ്പിക്കുമെന്നും ബൗളേഴ്‌സ് അറിയിച്ചു.