ഷറഫുദ്ദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷറഫുദ്ദീൻ നിർമ്മിക്കുന്ന ‘ദ പെറ്റ് ഡിറ്റക്ടീവ്’ ട്രെയ്‌ലർ പുറത്ത്. പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന സിനിമ ഒക്ടോബർ 16ന് ആകും ആഗോള തലത്തില്‍ തിയേറ്റുകളില്‍ എത്തുക. ചിരിയും ആക്ഷനും നിറഞ്ഞതാണ് ചിത്രം എന്ന സൂചനയാണ് ട്രെയ്‌ലർ നല്‍കുന്നത്. പ്രനീഷ് വിജയന്‍ ആണ് ‘ദ പെറ്റ് ഡിറ്റക്ടീവ്’ സംവിധാനം ചെയ്തിരിക്കുന്നത്.
ഷറഫുദ്ദീന്‍, അനുപമ പരമേശ്വരന്‍ എന്നിവരാണ് സിനിമയില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. നടന്‍ ഷറഫുദ്ദീന്‍ ആദ്യമായി നിര്‍മാതാവാകുന്ന ചിത്രം കൂടിയാണിത്. പ്രനീഷ് വിജയന്‍, ജയ് വിഷ്ണു എന്നിവര്‍ ചേര്‍ന്ന് തിരക്കഥ സംഭാഷണമെഴുതുന്ന ചിത്രത്തില്‍ ആനന്ദ് സി ചന്ദ്രനാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. സമ്പൂർണ്ണ മൃഗാധിപത്യം എന്ന ടാഗ് ലൈനോടെ ആണ് ചിത്രം എത്തുന്നത്.
സിനിമയിലെ പുറത്തുവന്ന ഗാനങ്ങള്‍ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. നേരം , പ്രേമം തുടങ്ങിയ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങള്‍ക്ക് വേണ്ടി സംഗീതം ചിട്ടപ്പെടുത്തിയ രാജേഷ് മുരുഗേശന്‍ ആണ് സംഗീത സംവിധായകന്‍. ‘തരളിത യാമം’ എന്ന പ്രമോ സോങ് സമൂഹമാധ്യമങ്ങളില്‍ റീലുകളായും മറ്റും ട്രെന്‍ഡിങ്ങാണ്. സുരൂർ മുസ്തഫയും ശ്രുതി ശിവദാസും ചേർന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. ശബരീഷ് വർമ്മയാണ് വരികൾ എഴുതിയത്. തിങ്ക് മ്യൂസിക് ആണ് ചിത്രത്തിൻ്റെ മ്യൂസിക് അവകാശം സ്വന്തമാക്കിയത്.



