ദിയ കൃഷ്ണയുടെ പരാതി, മൂന്ന് ജീവനക്കാരികളും കോടതിയിൽ; മുൻകൂർ ജാമ്യാപേക്ഷ നൽകി

തിരുവനന്തപുരം : നടൻ കൃഷ്ണകുമാറും മകൾ ദിയ കൃഷ്ണയും നൽകിയ സാമ്പത്തിക തട്ടിപ്പിൽ പ്രതികളായ മൂന്ന് ജീവനക്കാരികള്‍ മുൻകൂർ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചു. തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയെയാണ് പ്രതികള്‍ സമീപിച്ചത്. സാമ്പത്തിക തട്ടിപ്പ് കേസിൽ ദിയയുടെ സ്ഥാപനത്തിലെ ജീവനക്കാരികളുടെ പങ്ക് വ്യക്തമായതോടെ മൂന്നു പേരും ഒളിവിൽ പോയിരുന്നു. 

ജീവനക്കാരികളെ തട്ടികൊണ്ടുപോയി പണം വാങ്ങിയെന്ന പരാതിയിൽ പ്രതികളായ കൃഷ്ണകുമാറും മകളും നേരത്തെ മുൻകൂർ ജാമ്യാപേക്ഷ നൽകിയിരുന്നു. ജാമ്യാപേക്ഷ നാളെ പരിഗണിക്കും. ജീവനക്കാരികളുടെ ബാങ്ക് അക്കൗണ്ടുകള്‍ പൊലീസ് പരിശോധിച്ചുവരികയാണ്. മ്യൂസിയം പൊലീസ് അന്വേഷിക്കുന്ന കേസ് ക്രൈം ബ്രാഞ്ചിന് കൈമാറി ഡിജിപി ഇന്നലെ ഉത്തരവിറക്കിയിരുന്നു. അന്വേഷണം അന്തിമഘട്ടത്തിലേക്ക് നീങ്ങവെയാണ് കേസ് ക്രൈം ബ്രാഞ്ചിന് കൈമാറിയത്. 

തന്റെ സ്ഥാപനത്തിൽ നിന്ന് മൂന്ന് ജീവനക്കാരികൾ 69 ലക്ഷം രൂപ തട്ടിയെടുത്തുവെന്നാണ് ദിയയുടെ പരാതി. ഇത് ശരിവയ്ക്കുന്നതാണ് മൂന്നു ജീവനക്കാരികളുടെയും ബാങ്ക് രേഖകള്‍. ദിയയുടെ വിവാഹത്തിനു ശേഷം കടയിലെ കാര്യങ്ങള്‍ നോക്കി നടത്തിയിരുന്നത് ജീവനക്കാരികളാണ്. സാധനങ്ങള്‍ വാങ്ങുന്നവരിൽ നിന്നും പണം ജീവനക്കാരികളുടെ ക്യൂആർ കോഡ് ഉപയോഗിച്ചാണ് സ്വീകരിച്ചിരുന്നത്. ഈ പണം പിന്നീട് പിൻവലിച്ച് ദിയക്ക് നൽകിരുന്നതായി ജീവനക്കാരികള്‍ പറഞ്ഞിരുന്നു. എത്ര രൂപ പിൻവലിച്ചിട്ടുണ്ടെന്ന് പരിശോധനയിലാണ് പൊലീസ്. സ്ഥാപനത്തിലെത്തി സാധനങ്ങള്‍ വാങ്ങിയവരുടെ രജിസ്റ്റർ പൊലീസ് ശേഖരിച്ചു. ഇതിൽ സാധനങ്ങള്‍ വാങ്ങിയവരുടെ പേരും ഫോണ്‍ നമ്പറുമുണ്ട്. ഓരോരുത്തരെയായി പൊലീസ് വിളിച്ച് വിവരങ്ങള്‍ ശേഖരിക്കുകയാണ്. അതേ സമയം,കൃഷ്ണ കുമാർ തടങ്കലിൽ വച്ച് ബാലാത്സഗം ചെയ്യുന്നമെന്ന് ഭീഷണിപ്പെടുത്തി പണം വാങ്ങിയെന്ന് ജീവനക്കാരികളുടെ പരാതിയിൽ കഴമ്പില്ലെന്നാണ് പൊലീസിന്റെ നിഗമനം.

Hot this week

ജോജു ജോർജ്-ഷാജി കൈലാസ് ആക്ഷൻ ചിത്രത്തിന്റെ ടൈറ്റിൽ റിലീസ് ചെയ്തു

ആക്ഷൻ ത്രില്ലർ ചിത്രങ്ങളുടെ അമരക്കാരനായ ഷാജി കൈലാസും മലയാള സിനിമയിലെ കരുത്തുറ്റ...

മഴ; ബാണസുര ഡാമിന്റെ ഷട്ടർ ഉയർത്തി, ജാഗ്രതാ നിർദേശം

ബാണാസുര സാഗര്‍ അണക്കെട്ടിൻ്റെ വ്യഷ്ടി പ്രദേശങ്ങളിൽ ശക്തമായി മഴ തുടരുന്നതിനാൽ സ്‌പിൽവെ...

മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ സംസാരിച്ചത് ബിജെപി നേതാവിനെ പോലെ’; പവന്‍ ഖേര

തിരഞ്ഞെടുപ്പ് കമ്മീഷന്റെ വാദങ്ങള്‍ തള്ളി കോണ്‍ഗ്രസ്. വോട്ട് കൊള്ളയുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക്...

വോട്ട് കൊള്ള ആരോപണം ഭരണഘടനയെ അവഹേളിക്കുന്നതിന് തുല്യം, കമ്മിഷന് മുന്നില്‍ എല്ലാവരും തുല്യര്‍’: തിരഞ്ഞെടുപ്പ് കമ്മിഷന്‍

രാഹുല്‍ ഗാന്ധിയുടെ വോട്ടുകൊള്ള ആരോപണം തള്ളി തിരഞ്ഞെടുപ്പ് കമ്മിഷന്‍. വോട്ട കൊള്ള...

Topics

16 ദിവസം, 20+ ജില്ലകൾ, 1,300+ കിലോമീറ്റർ; ബിഹാറിൽ വോട്ടർ അവകാശ യാത്രയുമായി രാഹുൽ ഗാന്ധി

വോട്ടർ അവകാശ യാത്രയുമായി ജനങ്ങൾക്കിടയിൽ എത്തുന്നുവെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി....

‘ആര്‍എസ്എസിനും വിഡി സവര്‍ക്കര്‍ക്കും സ്വാതന്ത്ര്യത്തിന്റെ പിതൃത്വം ചാര്‍ത്തി കൊടുക്കാനുള്ള ശ്രമം ചരിത്ര നിഷേധം’; മുഖ്യമന്ത്രി പിണറായി വിജയന്‍

സവര്‍ക്കര്‍ക്ക് സ്വാതന്ത്ര്യത്തിന്റെ പിതൃത്വം ചാര്‍ത്തി കൊടുക്കുന്നത് ചരിത്രനിഷേധമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍....
spot_img

Related Articles

Popular Categories

spot_img