ഗാസ സമാധാനത്തിലേക്ക്? കരാറിൻ്റെ ആദ്യ ഘട്ടം അംഗീകരിച്ച് ഇസ്രയേൽ, ബന്ദി മോചനത്തിന് തയ്യാറായി ഹമാസും

ഗാസ സമാധാന കരാറിന്‍റെ ആദ്യ ഘട്ടം ഇസ്രയേലി സർക്കാർ അംഗീകരിച്ചു. ഇതോടെ ഹമാസിന്‍റെ പിടിയിലുള്ള ഇസ്രയേലി ബന്ദികൾ മോചിതരാകുമെന്നും, ഇസ്രയേൽ പലസ്തീനി തടവുകാരെ മോചിപ്പിക്കുമെന്നും ഉറപ്പായി. ഇന്ന് പുലർച്ചെയാണ് ഇസ്രയേൽ സുരക്ഷാ ക്യാബിനറ്റ് കരാറിന് അംഗീകാരം നൽകിയത്. അതേസമയം, തെക്കൻ ഗാസയിലെ ഖാൻ യൂനിസിൽ ഇസ്രയേൽ വ്യോമാക്രമണം തുടർന്നതായി റിപ്പോർട്ടുണ്ട്. ഗാസ നഗരത്തിൽ ഹമാസ് സ്നൈപ്പർ ആക്രമണത്തിൽ ഇസ്രയേലി സൈനികൻ കൊല്ലപ്പെട്ടു.

യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് മുന്നോട്ട് വച്ച ഗാസ സമാധാന പദ്ധതിയുടെ ആദ്യഘട്ടം ഇസ്രയേൽ സുരക്ഷാ ക്യാബിനറ്റ് അംഗീകരിച്ചതോടെ ഗാസയിൽ വെടിനിർത്തൽ ഔദ്യോഗികമായി. 24 മണിക്കൂറിനകം വെടിനിർത്തൽ നിലവിൽ വരുമെന്നാണ് ഇസ്രയേലി പ്രധാനമന്ത്രിയുടെ ഓഫീസ് വക്താവ് അറിയിച്ചത്. കരാർ അംഗീകരിച്ചതോടെ ഇസ്രയേൽ പ്രതിരോധ സേന നിശ്ചിത രേഖയിലേക്ക് പിൻവാങ്ങും. വൈറ്റ് ഹൗസ് നൽകിയ ഭൂപട പ്രകാരം ഐഡിഎഫ് പിൻമാറ്റത്തിന്‍റെ മൂന്ന് ഘട്ടങ്ങളിൽ ആദ്യത്തേതാണ് ഇത്.

ഇതിന് ശേഷം ബന്ദി കൈമാറ്റത്തിന്‍റെ 72 മണിക്കൂർ കൗണ്ട്‌ ഡൗൺ ആരംഭിക്കും. ഇക്കാലയളവിൽ ജീവിച്ചിരിക്കുന്നു എന്ന് കരുതപ്പെടുന്ന 20 ഇസ്രയേലി ബന്ദികളെ ഹമാസ് കൈമാറണം. പിന്നാലെ കൊല്ലപ്പെട്ട 28 ബന്ദികളുടെ ശരീരങ്ങളും. പക്ഷേ ഇതിന്‍റെ സമയപരിധി വ്യക്തമല്ല. ഇസ്രയേലി ജയിലുകളിൽ ജീവപര്യന്തം തടവ് അടക്കം വിധിക്കപ്പെട്ട 250 പലസ്തീനി തടവുകാരെയും ഗാസയിൽ നിന്ന് കസ്റ്റഡിയിലെടുത്തിട്ടുള്ള 1700 ആളുകളെയും മോചിപ്പിക്കും. കൊല്ലപ്പെട്ട 15 ഗാസ നിവാസികളുടെ ശരീരങ്ങളും ഇസ്രയേൽ കൈമാറും.

നാലാമത്തെ കാര്യം ഭക്ഷണവും മരുന്നുമടക്കമുള്ള ജീവകാരുണ്യ സഹായങ്ങളുമായി നൂറുകണക്കിന് ട്രക്കുകൾ ഗാസയിലേക്ക് കടക്കും എന്നതാണ്. ഈജിപ്റ്റിലെ ഷറം എൽ ഷെയ്ഖിൽ നടന്ന പരോക്ഷ ചർച്ചകളിൽ സമാധാന പദ്ധതി അംഗീകരിക്കപ്പെട്ടു എന്ന വാർത്ത വന്നതു മുതൽ ഗാസയിലും ഇസ്രയേലിലും ആളുകൾ കൂട്ടത്തോടെ ആഹാളാദ പ്രകടനം നടത്തി. സുപ്രധാനമായ നിമിഷം എന്നാണ് ഗാസ സമാധാന പദ്ധതി ചർച്ച്ക്കു മുൻപ് ഇസ്രയേൽ പ്രധാനമന്ത്രി ബെൻജമനിൻ നെതന്യാഹു മന്ത്രിസഭയെ അഭിസംബോധന ചെയ്ത് പറഞ്ഞത്. ബന്ദികളെ തിരിച്ചെത്തിക്കുക എന്ന സുപ്രധാന ലക്ഷ്യം നേടി എന്ന് നെതന്യാഹു പറഞ്ഞു.

ഗാസയിലെ വെടിനിർത്തൽ അന്താരാഷ്ട്ര സേനയുടെ നിരീക്ഷണത്തിലായിരിക്കും. യു.എസ് സൈന്യം ഇതിന് മേൽനോട്ടം വഹിക്കും. അതേസമയം ഇസ്രയേൽ ക്യാബിനറ്റ് വെടിനിർത്തൽ അംഗീകരിച്ച സമയത്തും ഗാസയിൽ ഇസ്രയേൽ വ്യോമാക്രമണമുണ്ടായതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഖാൻ യൂനിസിലാണ് രാത്രി വൈകി ആക്രമണമുണ്ടായതെന്നാണ് റിപ്പോർട്ട്.

Hot this week

അമേരിക്ക ശക്തമായ ആക്രമണത്തിന് പദ്ധതിയിടുന്നു; ലക്ഷ്യം ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾ തകർക്കുക

ഇറാനെതിരെ അമേരിക്ക ശക്തമായ ആക്രമണം പദ്ധതിയിടുന്നതായി അമേരിക്കൻ മാധ്യമമായ ആക്‌സിയോസ്. യു...

ഇറാനെതിരെയുള്ള നാവിക ഉപരോധമാണ് ഫലപ്രദമെന്ന് ട്രംപ്: ഉപരോധം തുടർന്നാൽ കനത്ത തിരിച്ചടി നൽകുമെന്ന് ഇറാൻ

ഇറാനെതിരെയുള്ള നാവിക ഉപരോധമാണ് നേരിട്ടുള്ള സൈനിക നടപടിയേക്കാൾ ഫലപ്രദമെന്ന് അമേരിക്കൻ പ്രസിഡന്റ്...

ചോദ്യ പേപ്പർ ചോർത്തി, ഇഷ്ടക്കാരെ ഉയർന്ന റാങ്കുകളിലെത്തിച്ചു: പൊലീസ് ട്രെയിനിങ് കോളജിലെ പരീക്ഷയിൽ അട്ടിമറിയെന്ന് പരാതി

പൊലീസ് ട്രെയിനിങ് കോളജിൽ നടത്തിയ പരീക്ഷയിൽ അട്ടിമറിയെന്ന് പരാതി. ചോദ്യ പേപ്പർ...

മധ്യ കേരളത്തിലും തെക്കൻ കേരളത്തിലും വേനൽ മഴ ശക്തമാകും: ആറ് ജില്ലകളിൽ‌ യെല്ലോ അലർ‌ട്ട്

മധ്യ കേരളത്തിലും തെക്കൻ കേരളത്തിലും വേനൽ മഴ ശക്തമാകും. തിരുവനന്തപുരം, കൊല്ലം,...

Topics

അമേരിക്ക ശക്തമായ ആക്രമണത്തിന് പദ്ധതിയിടുന്നു; ലക്ഷ്യം ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾ തകർക്കുക

ഇറാനെതിരെ അമേരിക്ക ശക്തമായ ആക്രമണം പദ്ധതിയിടുന്നതായി അമേരിക്കൻ മാധ്യമമായ ആക്‌സിയോസ്. യു...

ഇറാനെതിരെയുള്ള നാവിക ഉപരോധമാണ് ഫലപ്രദമെന്ന് ട്രംപ്: ഉപരോധം തുടർന്നാൽ കനത്ത തിരിച്ചടി നൽകുമെന്ന് ഇറാൻ

ഇറാനെതിരെയുള്ള നാവിക ഉപരോധമാണ് നേരിട്ടുള്ള സൈനിക നടപടിയേക്കാൾ ഫലപ്രദമെന്ന് അമേരിക്കൻ പ്രസിഡന്റ്...

മധ്യ കേരളത്തിലും തെക്കൻ കേരളത്തിലും വേനൽ മഴ ശക്തമാകും: ആറ് ജില്ലകളിൽ‌ യെല്ലോ അലർ‌ട്ട്

മധ്യ കേരളത്തിലും തെക്കൻ കേരളത്തിലും വേനൽ മഴ ശക്തമാകും. തിരുവനന്തപുരം, കൊല്ലം,...

ബെല്ലംകൊണ്ട സായ് ശ്രീനിവാസ് – കാവ്യാ റെഡ്ഡി വിവാഹം ഇന്ന്

നടൻ ബെല്ലംകൊണ്ട സായ് ശ്രീനിവാസും കാവ്യാ റെഡ്ഡിയും തിരുമലയിൽ വിവാഹിതരാകുന്നു. ഏപ്രിൽ...

വെറും പോക്കറ്റ് മണി; ജി- പേയിലെ പുതിയ സിംബൽ ഇതാണ്

അടുത്തകാലത്തായി ഗൂഗിൾപേയിൽ പ്രത്യക്ഷപ്പെട്ട പുതിയ സിംബൽ കണ്ട് ആശങ്കപ്പെട്ടവർ ഏറെയാണ്. എന്താ...

കൊച്ചിയിൽ ഡിജെ പാർട്ടികൾക്ക് നിയന്ത്രണം; സമയം വെട്ടിച്ചുരുക്കി പൊലീസ്

കൊച്ചിയിൽ ഡിജെ പാർട്ടികൾക്ക് നിയന്ത്രണം. രാത്രി 11 മണി ശേഷം പാർട്ടി...
spot_img

Related Articles

Popular Categories

spot_img