കൊച്ചി അമൃത ആശുപത്രിയിൽ 40-ാമത് ദേശീയ നേത്രദാന പക്ഷാചരണവും, ലോക കാഴ്ച ദിനവും ആചരിച്ചു

അമൃത ആശുപത്രിയിലെ നേത്രരോഗ വിഭാഗം, ജ്യോതിസ് ഐകെയർ സൊസൈറ്റിയുമായി ചേർന്ന്, 40-ാമത് ദേശീയ നേത്രദാന പക്ഷാചരണത്തിന്റെ സമാപന ചടങ്ങും, ലോക കാഴ്ച ദിനവും ആഘോഷിച്ചു. നേത്രദാനത്തിന്റെയും കാഴ്ച പുനഃസ്ഥാപനത്തിന്റെയും പ്രാധാന്യം ജനങ്ങളിൽ ബോധവത്കരിക്കുകയായിരുന്നു പരിപാടിയുടെ ലക്ഷ്യം. നൂറോളം ആരോഗ്യപ്രവർത്തകരും സാമൂഹിക സംഘടനാ പ്രതിനിധികളും വിദ്യാർത്ഥികളും പങ്കെടുത്തു.

ഇന്ത്യൻ നേവിയിലെ മുൻ ചീഫ് പെറ്റി ഓഫീസർ എൻ. വിമൽ കുമാർ പരിപാടി ഉദ്ഘാടനം ചെയ്തു. കൊച്ചി അമൃത ആശുപത്രി സീനിയർ മെഡിക്കൽ അഡ്മിനിസ്ട്രേറ്റർ ഡോ. പ്രതാപൻ നായർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഓഫ്‍താൽമോളജി വിഭാഗം മേധാവി ഗോപാൽ എസ്. പിള്ളൈ , കൺസൽട്ടൻറ് ഡോ. അനിൽ രാധാകൃഷ്ണൻ, സീനിയർ ഒപ്‌റ്റോമെട്രിസ്റ്റ് ദീപ പി എ., ജ്യോതിസ് ഐകെയർ സൊസൈറ്റി പ്രതിനിധി രാജീവ് നാരായണൻ, രാംകുമാർ മഠത്തിൽ, ഡോ. ഷാൽമിയ ജിജി തുടങ്ങിയവർ പങ്കെടുത്തു. പ്രശസ്ത സംഗീത സംവിധായകൻ ടി. എസ്. രാധാകൃഷ്ണജി, സാമൂഹ്യ പ്രവർത്തക മോളി കോശി എന്നിവരെ സമൂഹ സേവനത്തിലേയ്ക്കുള്ള മികച്ച സംഭാവനയ്ക്കായി ആദരിക്കപ്പെട്ടു. നേത്രരോഗ വിഭാഗത്തിലെ റെസിഡന്റുമാരെ അവരുടെ സേവനങ്ങൾക്ക് ആദരിക്കുകയും സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുകയും ചെയ്തു.

വിവിധ മത്സരങ്ങളിൽ വിജയികളായവർക്ക് സർട്ടിഫിക്കറ്റുകളും, അവാർഡുകളും വിതരണം ചെയ്തു. അമൃത ആശുപത്രിയിലെ ഒഫ്താൽമോളജി വിഭാഗം കഴിഞ്ഞ വർഷം അമ്പതോളം കോർണിയ ശസ്ത്രക്രിയകൾ നടത്തി പല രോഗികൾക്കും വീണ്ടും കാഴ്ച ലഭിക്കാൻ സഹായകമായി. ഓപ്റ്റോമെട്രി വിദ്യാർത്ഥികളുടെ നേത്രദാനത്തിന്റെ മഹത്വം പ്രചരിപ്പിക്കുന്ന നൃത്തനാടകത്തോടെ പരിപാടി സമാപിച്ചു. 

Hot this week

ഇടുക്കി ആനച്ചാലില്‍ സ്‌കൈ ഡൈനിങ്ങില്‍ കുടുങ്ങിയവരെ താഴെയിറക്കി; കുട്ടികളുള്‍പ്പടെ കുടുങ്ങിയത് രണ്ടരമണിക്കൂര്‍

120 അടിയിലേറെ ഉയരത്തില്‍ രണ്ട് കുഞ്ഞുങ്ങളടക്കം അഞ്ചുപേര്‍ കുടുങ്ങിക്കിടന്നത് രണ്ടരമണിക്കൂറാണ്. രക്ഷാപ്രവര്‍ത്തനത്തിന്...

അയയാതെ പുടിൻ; യുക്രെയ്ൻ പിന്മാറിയില്ലെങ്കിൽ സൈനികമാർഗത്തിലൂടെ ഭൂമി കൈവശപ്പെടുത്തും

അമേരിക്കൻ സമാധാനപദ്ധതി യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാനുള്ള ഭാവി കരാറുകളുടെ അടിസ്ഥാനമാകണമെന്ന് റഷ്യൻ...

ഡൽഹിയിൽ വായു മലിനീകരണം രൂക്ഷം; കേന്ദ്രസർക്കാനെതിരെ രാഹുൽഗാന്ധി

ഡൽഹിയിൽ വായു മലിനീകരണം രൂക്ഷം. കേന്ദ്രസർക്കാനെതിരെ രാഹുൽഗാന്ധി. വിഷയത്തിൽ നരേന്ദ്രമോദിക്ക്‌ നിശബ്ദത....

കളമശേരിയില്‍ ഗുഡ്‌സ് ട്രെയിന്‍ പാളം തെറ്റി വൈദ്യുതി പോസ്റ്റില്‍ ഇടിച്ചു; ട്രെയിനുകള്‍ വൈകുന്നു

എറണാകുളം കളമശേരിയില്‍ ഗുഡ്‌സ് ട്രെയിന്‍ പാളം തെറ്റി വൈദ്യുതി പോസ്റ്റില്‍ ഇടിച്ചു....

രാജ്യത്ത് ജിഡിപി ഉയര്‍ന്ന നിരക്കില്‍; 2025ലെ രണ്ടാം പാദത്തില്‍ ജിഡിപി 8.2 ശതമാനമായി

2025ലെ രണ്ടാം പാദത്തില്‍ രാജ്യത്തെ മൊത്ത ആഭ്യന്തര ഉത്പാദനം ഉയര്‍ന്ന നിരക്കില്‍....

Topics

ഇമ്രാൻ ഖാൻ ജയിലിൽ കൊല്ലപ്പെട്ടതായി അഫ്ഗാൻ മാധ്യമങ്ങൾ; സന്ദർശിക്കാനെത്തിയ സഹോദരിമാരെ പൊലീസ് ആക്രമിച്ചെന്ന് റിപ്പോർട്ട്

പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ജയിലിൽ കൊല്ലപ്പെട്ടെന്ന് അഫ്ഗാൻ മാധ്യമങ്ങൾ....

പുതുച്ചേരിയിൽ റോഡ് ഷോ നടത്താൻ വിജയ്; പൊലീസ് മേധാവിയ്ക്ക് അപേക്ഷ നൽകി

പുതുച്ചേരിയിൽ റോഡ് ഷോയ്ക്ക് അനുമതി തേടി തമിഴക വെട്രികഴകം അധ്യക്ഷൻ വിജയ്....

ഡൽഹി ചെങ്കോട്ട സ്ഫോടനം; ഒരാൾ കൂടി എൻഐഎ അറസ്റ്റിൽ

ഡൽഹി ചാവേർ ആക്രമണത്തിൽ ഒരാളെക്കൂടി എൻ ഐ എ അറസ്റ്റ് ചെയ്തു....
spot_img

Related Articles

Popular Categories

spot_img