ഇന്ത്യ-വെസ്റ്റ് ഇൻഡീസ് രണ്ടാം ടെസ്റ്റിൽ ഇന്ന് അവസാന ദിനം. ജയിച്ച് പരമ്പര തൂത്തുവാരാൻ ഇന്ന് ഇന്ത്യക്ക് 58 റൺസാണ് വേണ്ടത്. ആദ്യ മത്സരം ഇന്നിങ്സിനും 140 റൺസിനും ജയിച്ച ഇന്ത്യക്ക് പരമ്പരയിലെ രണ്ടാമത്തെയും അവസാനത്തെയും മത്സരത്തിലും അനായാസ ജയമാണ് ലക്ഷ്യമിടുന്നത്.
രണ്ടാമിന്നിങ്സിൽ ജയിക്കാൻ 121 റൺസ് വേണമെന്നിരിക്കെ ഇന്നലെ പാഡണിഞ്ഞ ഇന്ത്യ കളി നിർത്തുമ്പോൾ 63 റൺസ് നേടിയിരുന്നു. ആദ്യ ഇന്നിങ്‌സിൽ 175 റൺസെടുത്ത യശസ്വി ജയ്‌സ്വാൾ എട്ട് റൺസെടുത്ത് പുറത്തായി. ജോമെൽ വാരിക്കനാണ് വിക്കറ്റ്.
25 റൺസുമായി കെ.എൽ. രാഹുലും 30 റൺസുമായി സായ് സുദർശനുമാണ് ക്രീസിൽ. മത്സരം രാവിലെ 9.30ന് പുനരാരംഭിക്കും.