ചുമതല ഏറ്റെടുക്കുന്നത് ആത്മവിശ്വാസത്തോടെ, നിലവിലെ വിവാദങ്ങൾ യൂത്ത് കോൺഗ്രസിനെ ബാധിക്കില്ല: ഒ.ജെ. ജനീഷ്

നല്ല ആത്മവിശ്വാസത്തോടെയാണ് യൂത്ത് കോൺഗ്രസ് അധ്യക്ഷൻ്റെ ചുമതല ഏറ്റെടുക്കുന്നതെന്ന് ഒ.ജെ. ജനീഷ്. രണ്ട് തെരഞ്ഞെടുപ്പുകൾ മുന്നിൽ നിൽക്കുന്നു, ആ തെരഞ്ഞെടുപ്പുകളിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് വലിയ അംഗീകാരം ലഭിക്കും. തെരഞ്ഞെടുപ്പുകളെ കൂടി നേരിടാൻ കഴിയും വിധം തയ്യാറെടുപ്പുകൾ നടത്തും. സമയം കുറവും ഉത്തരവാദിത്തം കൂടുതലുമാണ്. ചുമതല യൂത്ത് കോൺഗ്രസിൻ്റെ പ്രവർത്തനങ്ങളുടെ തുടർച്ചയെന്നും ജനീഷ്.

യങ്ങ് ഇന്ത്യ ക്യാമ്പയിൻ അടക്കം തുടങ്ങിവച്ച ക്യാമ്പയിനുകൾ പൂർത്തീകരിക്കും. ജനങ്ങൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ മനസിലാക്കി കോടതിയുടെ ഇടപെടൽ പാലിയേക്കര ടോൾ പ്ലാസ കേസിൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. യൂത്ത് കോൺഗ്രസ് അടക്കം നിരവധി സംഘടനകൾ ജനകീയ പ്രക്ഷോഭങ്ങൾ പാലിയേക്കര വിഷയത്തിൽ സംഘടിപ്പിച്ചിരുന്നു, അതുകൊണ്ട് മാത്രം പരിഹാരമില്ല എന്ന് മനസിലാക്കിയാണ് നിയമപരമായി കൂടി ആരംഭിച്ചതെന്നും ജനീഷ് പറഞ്ഞു.

വയനാട് ഭവന നിർമാണ പദ്ധതി സംസ്ഥാന യൂത്ത് കോൺഗ്രസ് കമ്മിറ്റി ഒന്നിച്ചെടുത്ത തീരുമാനമാണെന്നും ജനീഷ്. തനിക്കും അതിൽ ഉത്തരവാദിത്തമുണ്ട്. പൂർത്തീകരിക്കാൻ കഴിയാത്ത ഒന്നല്ല വയനാട്ടിൽ പ്രഖ്യാപിച്ച വീടുകൾ. സംസ്ഥാന ഗവൺമെൻ്റ് വീടുകൾ കൈമാറുന്ന സമയത്ത് തന്നെ യൂത്ത് കോൺഗ്രസ് നിർമിക്കുന്ന വീടുകളും അവിടുത്തെ ജനങ്ങൾക്ക് ലഭിക്കുമെന്ന് ജനീഷ് പറഞ്ഞു.

രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ പാർട്ടിയെടുത്ത തീരുമാനത്തിനൊപ്പം ആണ് എല്ലാവരും. എംഎൽഎ എന്ന നിലയിൽ മണ്ഡലത്തിൽ പ്രവർത്തിക്കാൻ അദ്ദേഹത്തിന് അവകാശമുണ്ട്. രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ തങ്ങൾ ആരും ന്യായീകരിക്കുന്നില്ല. രാഹുൽ മാങ്കൂട്ടത്തിലിന് പാലക്കാട് നൽകുന്ന സ്വീകരണത്തെ കുറിച്ച് പ്രതികരിക്കാനില്ല. നിലവിലെ വിവാദങ്ങൾ യൂത്ത് കോൺഗ്രസിനെയും സംഘടന പ്രവർത്തനങ്ങളെയും ബാധിക്കില്ല. ഒരു പുതിയ ടീമിനെയാണ് പാർട്ടി ചുമതല ഏൽപ്പിക്കുന്നത്. പാർട്ടി ഓരോ ഘട്ടത്തിലും തീരുമാനിക്കുന്ന കാര്യങ്ങൾ അംഗീകരിക്കാനും അനുസരിക്കാനും പഠിച്ചവരും അറിയുന്നവരും ആണ്. എല്ലാവരും പാർട്ടി തീരുമാനത്തിനൊപ്പമാണെന്നും ജനീഷ് പറഞ്ഞു.

Hot this week

ലോക്സഭയിൽ രാഹുലിൻ്റെ പ്രസംഗം തടസപ്പെടുത്തി കേന്ദ്രമന്ത്രിമാർ; കൊമ്പുകോർത്ത് ഭരണപക്ഷവും പ്രതിപക്ഷവും

ലഡാക്കിൽ ഇന്ത്യൻ ഭൂമി ചൈനയ്ക്ക് വിട്ടുകൊടുത്തെന്ന മുൻ കരസേനാ മേധാവിയുടെ വെളിപ്പെടുത്തൽ...

‘ആവേശം’ സിനിമയിലെ അവസരം വേണ്ടെന്ന് വച്ചു, അറിവില്ലായ്മയായിരുന്നു: അഖിൽ എൻആർഡി

ഫഹദ് ഫാസിൽ നായകനായ സൂപ്പർഹിറ്റ് ചിത്രം 'ആവേശ'ത്തിൽ ലഭിച്ച വേഷം നഷ്ടപ്പെടുത്തിയതിലുള്ള...

“കൃതജ്ഞതയോടും വിനയത്തോടും ഈ അംഗീകാരം സ്വീകരിക്കുന്നു”; ഗ്രാമി പുരസ്കാര നേട്ടത്തിൽ ദലൈ ലാമ

ബുദ്ധിസ്റ്റ് ആത്മീയ നേതാവ് ദലൈ ലാമയെ തേടി ആദ്യ ഗ്രാമി പുരസ്കാരം...

രണ്ട് വര്‍ഷത്തിന് ശേഷം തെക്കന്‍ ഗസയിലെ റഫ ഇടനാഴി ഇന്ന് തുറക്കും; ഗതാഗതം കടുത്ത നിയന്ത്രണങ്ങളോടെ

രണ്ടു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം തെക്കന്‍ ഗസയിലെ റഫ ഇടനാഴി ഇന്ന്...

‘ഇറാനില്‍ നിന്ന് എണ്ണ വാങ്ങുന്നതിനു പകരം ഇന്ത്യയ്ക്ക് വെനസ്വേലയില്‍ നിന്ന് എണ്ണ വാങ്ങാം’; ഡോണള്‍ഡ് ട്രംപ്

ഇറാനില്‍ നിന്ന് എണ്ണ വാങ്ങുന്നതിനു പകരം ഇന്ത്യയ്ക്ക് വെനസ്വേലയില്‍ നിന്നും എണ്ണ...

Topics

‘ഐതിഹാസിക ബജറ്റ്; വികസിത ഭാരതത്തിലേക്കുള്ള കരുത്തുറ്റ ചുവടുവെപ്പ് ‘; പ്രശംസിച്ച് പ്രധാനമന്ത്രി

കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് ലോക്‌സഭയില്‍ അവതരിപ്പിച്ച 2026-2027 വര്‍ഷത്തെ...

‘കേന്ദ്ര റെയില്‍വേ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു, ഓഫീസ് നാളെത്തന്നെ തുറക്കും’; ഇ. ശ്രീധരന്‍

‘കേന്ദ്ര റെയില്‍വേ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു, ഓഫീസ് നാളെത്തന്നെ തുറക്കും’; ഇ....

വേഗ റെയിലുമില്ല, എയിംസുമില്ല; വിഴിഞ്ഞത്തിന് വേണ്ടിയും പ്രഖ്യാപനമില്ല; കേരളത്തിന് കേന്ദ്ര ബജറ്റില്‍ നിരാശ

തിരഞ്ഞെടുപ്പ് വര്‍ഷം വമ്പന്‍ പ്രഖ്യാപനങ്ങള്‍ പ്രതീക്ഷിച്ച കേരളത്തിന് കേന്ദ്ര ബജറ്റില്‍ നിരാശ....
spot_img

Related Articles

Popular Categories

spot_img