ഇന്ത്യന്‍ സമുദ്രോല്‍പ്പന്ന കയറ്റുമതിക്ക് യുഎസ് പച്ചക്കൊടി: വഴി തുറന്നത് സിഎംഎഫ്ആര്‍ഐ പഠനം

സമുദ്രസസ്തനികളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന അനിശ്ചിതത്വത്തിന് വിരാമം. ഇന്ത്യന്‍ സമുദ്രോല്‍പന്ന കയറ്റുമതിക്ക് യുഎസ് അംഗീകാരം ലഭിച്ചു. മത്സ്യബന്ധനത്തിനിടെ സമുദ്ര സസ്തനികള്‍ക്ക് കാര്യമായ ദോഷം സംഭവിക്കുന്നില്ലെന്ന് തെളിയിക്കുന്ന കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ (സിഎംഎഫ്ആര്‍ഐ) പഠനത്തിന്റെ അടിസ്ഥാനത്തില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്‍മേലാണ് നടപടി.

യുഎസ് മറൈന്‍ മാമല്‍ പ്രൊട്ടക്ഷന്‍ നിയമ പ്രകാരം, സമുദ്ര സസ്തനികളുടെ സംരക്ഷണത്തില്‍ കര്‍ശനമായ നടപടികള്‍ സ്വീകരിക്കുന്ന രാജ്യങ്ങളില്‍ നിന്ന് മാത്രമാണ് സീഫുഡ് ഇറക്കുമതിക്ക് അനുമതിയുള്ളത്. ഇന്ത്യയില്‍ തിമിംഗലം, ഡോള്‍ഫിന്‍ തുടങ്ങിയ കടല്‍ സസ്തനികളുടെ ശാസ്ത്രീയ വിവരങ്ങള്‍ ഈ നിയമം കയറ്റുമതിക്ക് വലിയ ഭീഷണിയായിരുന്നു.

ഈ പ്രതിസന്ധി മറികടക്കാന്‍ 2020ലാണ് സിഎംഎഫ്ആര്‍ഐയുടെ നേതൃത്വത്തില്‍ രാജ്യവ്യാപകമായി സമുദ്ര സസ്തനികളുടെ ശാസ്ത്രീയ കണക്കെടുപ്പ് (സ്റ്റോക് അസസ്മെന്റ്) പദ്ധതിക്ക് തുടക്കമിട്ടത്.സമുദ്രോല്‍പന്ന കയറ്റുമതി വികസന അതോറിറ്റി (എംപിഇഡിഎ), ഫിഷറീസ് സര്‍വേ ഓഫ് ഇന്ത്യ (എഫ് എസ് ഐ) എന്നിവരുടെ സഹകരണത്തോടെ നടത്തിയ പഠനം കടല്‍ സസ്തനികളുടെ നിലവിലെ സ്ഥിതിവിവരങ്ങള്‍ ശാസ്ത്രീയമായി വിലയിരുത്തി. പഠനത്തിന്റെ ഒന്നാം ഘട്ടത്തില്‍ 18 ഇനം കടല്‍ സസ്തനികളുടെ സ്റ്റോക് അസസ്മെന്റ് പൂര്‍ത്തിയാക്കി. ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയില്‍ സസ്തനി സമ്പത്ത് ആരോഗ്യകരമാണെന്ന് ഈ പഠനം സ്ഥിരീകരിച്ചു.

Hot this week

മലയാളത്തിന്റെ പ്രിയനടൻ ശ്രീനിവാസന് കണ്ണീരോടെ വിട

മലയാളത്തിന്റെ പ്രിയനടൻ ശ്രീനിവാസന് കണ്ണീരോടെ വിട നൽകി സാംസ്കാരിക കേരളം.നിറചിരിബാക്കിയാക്കി ശ്രീനിവാസൻ...

തൊഴിലുറപ്പ് പദ്ധതി ഭേദഗതി ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം; വിബി- ജി റാം ജി ബില്ല് നിയമമായി

തൊഴിലുറപ്പ് പദ്ധതിക്ക് പകരമായി, കേന്ദ്രം കൊണ്ടുവന്ന വിബിജി റാം ജി ബില്ലിന്...

ന്യൂയോർക്ക് ഗവർണർ സ്ഥാനത്തേക്ക് എലീസ് സ്റ്റെഫാനിക് പിന്മാറിയതോടെ ബ്രൂസ് ബ്ലേക്ക്‌മാനെ പിന്തുണച്ച് ട്രംപ്

ന്യൂയോർക്ക് ഗവർണർ സ്ഥാനത്തേക്കുള്ള മത്സരത്തിൽ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയായി നസ്സാവു കൗണ്ടി എക്സിക്യൂട്ടീവ്...

ഇന്ത്യൻ ക്രൈസ്തവ സമൂഹവുമായി ഒത്തുചേർന്ന് ഹൂസ്റ്റൺ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ ക്രിസ്മസ് ആഘോഷം സംഘടിപ്പിച്ചു 

ഹൂസ്റ്റണിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ ഇന്ത്യൻ ക്രൈസ്തവ സമൂഹത്തിലെ അംഗങ്ങൾക്കായി ക്രിസ്മസ്...

ഇന്ത്യൻ മൈലോമ കോൺഗ്രസ് 2026 നു കൊച്ചി അമൃത ആശുപത്രി വേദിയാകും

ലോകപ്രശസ്ത മൈലോമ വിദഗ്ധരെ പങ്കെടുപ്പിച്ചു കൊണ്ട് കൊച്ചിയിൽ നടക്കുന്ന ഇന്ത്യൻ മൈലോമ...

Topics

‘എന്റെ സുഹൃത്തും സഹപാഠിയും, ശ്രീനിവാസന്റെ വിയോഗം ഞെട്ടിച്ചു’; രജിനികാന്ത്

ശ്രീനിവാസന്റെ വിയോഗത്തിൽ അനുസ്മരിച്ച് നടൻ രജിനികാന്ത്. പ്രിയ സുഹൃത്തിന്റെ മരണം ഞെട്ടിപ്പിക്കുന്നത്....

‘ഓപ്പറേഷന്‍ ഹോക്കൈ സ്ട്രൈക്ക്’; സിറിയയിലെ ഇസ്ലാമിക് സ്റ്റേറ്റ് താവളങ്ങള്‍ക്കുനേരെ അമേരിക്കന്‍ വ്യോമാക്രമണം

സിറിയയിലെ ഇസ്ലാമിക് സ്റ്റേറ്റ് താവളങ്ങള്‍ക്കുനേരെ അമേരിക്കയുടെ വ്യോമാക്രമണം. ‘ഓപ്പറേഷന്‍ ഹോക്കൈ സ്ട്രൈക്ക്’...
spot_img

Related Articles

Popular Categories

spot_img