കെനിയ മുൻ പ്രധാനമന്ത്രി റെയ്‌ല ഒഡിംഗയുടെ വിയോഗത്തിൽ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉന്നതനായ രാഷ്ട്രതന്ത്രജ്ഞനും ഇന്ത്യയുടെ പ്രിയപ്പെട്ട സുഹൃത്തിനേയുമാണ് നഷ്ടമായതെന്ന് പ്രധാനമന്ത്രിയുടെ എക്സ് പോസ്റ്റ്.
ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലം മുതൽ റെയ്‌ല ഒഡിംഗയെ അടുത്തറിയാൻ ഭാഗ്യം ലഭിച്ചു. ആയുർവേദത്തിലും ഇന്ത്യയിലെ പരമ്പരാഗത വൈദ്യശാസ്ത്രത്തിലും അദ്ദേഹത്തിന് പ്രത്യേക താത്പര്യമുണ്ടായിരുന്നു. ഇന്ത്യയോടും ഇന്ത്യൻ സംസ്കാരത്തോടും മൂല്യങ്ങളോടും പുരാതന ജ്ഞാനത്തോടും അദ്ദേഹത്തിന് പ്രത്യേക വാത്സല്യമുണ്ടായിരുന്നു. ഇന്ത്യ-കെനിയ ബന്ധം ശക്തിപ്പെടുത്തൻ അദ്ദേഹം ശ്രമിച്ചുവെന്നും പ്രധാനമന്ത്രി എക്സിൽ കുറിച്ചു.