ബിഹാർ തെരഞ്ഞെടുപ്പ്: പത്ത് റാലികളിൽ പങ്കെടുക്കാൻ മോദി; പ്രസംഗം എൽഇഡി സ്ക്രീൻ വാനുകളിൽ തത്സമയ സംപ്രേഷണം

തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി 10 റാലികളിൽ പങ്കെടുക്കും. 20 മണ്ഡലങ്ങൾക്ക് ഒരു റാലി എന്ന രീതിയിലാണ് ക്രമീകരണം. മോദി പങ്കെടുക്കുന്ന റാലിയും പ്രസം​ഗവും ​ഗ്രാമപ്രദേശങ്ങളിൽ എൽഇഡി സ്ക്രീൻ വാനുകൾ വെച്ച് ലൈവ് സ്ട്രീം ചെയ്യും. യുപിയിൽ വിജയിച്ച രീതിയാണ് എൽഇഡി വാൾ ക്യാമ്പയിനുകൾ. വിവിധ സിനിമ-സാംസ്കാരിക മുഖങ്ങളും എൻഡിഎ റാലികളിലുണ്ടാകും.

2020 ലെ ബിഹാർ തെരഞ്ഞെടുപ്പിൽ 12 റാലികളാണ് മോദി പങ്കെടുത്തത്. ബിജെപിക്ക് സ്വന്തം മുഖമില്ലാത്ത ബിഹാറിൽ മോദിയുടേയും അമിത് ഷായുടേയും റാലികളാണ് ഇത്തവണത്തെ ബിഹാർ ഹൈലൈറ്റ്.

ഒബിസി മേഖലകളിലാണ് കൂടുതലും മോദിയുടെ റാലികൾ. പ്രധാനമന്ത്രിയുടെ പരിപാടിയും പ്രസം​ഗവും ​ഗ്രാമീണ മേഖലയിൽ എൽഇഡി സ്ക്രീനുള്ള വാനുകൾ വഴി പ്രദർശിപ്പിക്കും. യുപി തെരഞ്ഞെടുപ്പിൽ വിജയിച്ച ക്യാമ്പയിനാണിത്. നവംബർ 6,11 തീയതികളായി 122 മണ്ഡലങ്ങളിലാണ് ആദ്യഘട്ട വോട്ടെടുപ്പ്.

30-32 റാലികളിൽ ജെഡിയു നേതാവും മുഖ്യമന്ത്രിയുമായ നിതീഷ് കുമാർ പങ്കെടുക്കും. ഏഴ് മണ്ഡലങ്ങളിൽ ഒരു റാലി എന്നതാണ് പ്ലാൻ. രാജ്‌പുത്, ബ്രാഹ്മിൺ വിഭാ​ഗങ്ങളുടെ മേഖലകളിൽ ഫോക്കസ് ചെയ്ത് 25 റാലികളിൽ പ്രതിരോധമന്ത്രി രാജ്‌നാഥ് സിങും അമിത് ഷായും പങ്കെടുക്കും. യോഗി ആദിത്യനാഥും ജെ.പി. നദ്ദയും റാലികൾക്കെത്തും ഒപ്പം സിനിമ-സാംസ്കാരിക മേഖലകളിലുള്ളവരുമുണ്ടാകും.

ഉത്തരേന്ത്യയിലെ പോപ്പുലർ ഫോക് സിങ്ങർ മൈഥിലി ഠാക്കൂർ കഴിഞ്ഞദിവസം ബിജെപിയിൽ ചേർന്നിരുന്നു. യൂട്യുബിൽ നാല് മില്യൺ സബ്സ്ക്രൈബേഴ്സ് ഉള്ള മൈഥിലി നോർത്ത് ഇന്ത്യൻ ​ഗ്രാമങ്ങളിൽ വൻ ആരാധക വൃന്ദമുള്ള ​ഗായികയാണ്. മിഥിലയുടെ പുത്രി എന്നറിയപ്പെടുന്ന ഇവർ ധർഭം​ഗയിലെ അലിന​ഗർ മണ്ഡലത്തിൽ നിന്ന് മത്സരിക്കും.

മണ്ഡലത്തിലെ സിറ്റിങ് എംഎൽഎ മിശ്രിലാൽ യാദവ് ബിജെപിയിൽ നിന്ന് രാജിവെച്ചിരുന്നു. പിന്നാക്കസമുദായ വിരുദ്ധ പാർട്ടിയെന്നായിരുന്നു മിശ്രിലാലിന്റെ ആരോപണം. സ്വന്തം മണ്ഡലമായ മധുബനിയിലെ ബേനിപട്ടിൽ മത്സരിക്കാൻ മൈഥിലി താത്പര്യം പ്രകടിപ്പിച്ചെങ്കിലും സിറ്റിങ് എംഎൽഎ നാരായൺ ഝാ പട്ടികയിലുണ്ട്.

ബിജെപിയുടെ പുറത്തുവിട്ട 71 അം​ഗ ആദ്യ പട്ടിക പ്രകാരം 13 മന്ത്രിമാരും ഒൻപത് സ്ത്രീകളും മത്സരിക്കാനുണ്ട്. ഒബിസി വിഭാ​ഗക്കാരായ 17 പേരും 11 ഇബിസി, ആറ് എസ് സി സ്ഥാനാർത്ഥികളും പട്ടികയിലുണ്ട്. 11 ഭൂമിഹാറുകളും ഏഴ് ബ്രാഹ്മണരും 15 രാജ്‌പുത് വിഭാ​ഗക്കാരും പട്ടികയിലുണ്ട്.

Hot this week

ബെല്ലംകൊണ്ട സായ് ശ്രീനിവാസ് – കാവ്യാ റെഡ്ഡി വിവാഹം ഇന്ന്

നടൻ ബെല്ലംകൊണ്ട സായ് ശ്രീനിവാസും കാവ്യാ റെഡ്ഡിയും തിരുമലയിൽ വിവാഹിതരാകുന്നു. ഏപ്രിൽ...

വെറും പോക്കറ്റ് മണി; ജി- പേയിലെ പുതിയ സിംബൽ ഇതാണ്

അടുത്തകാലത്തായി ഗൂഗിൾപേയിൽ പ്രത്യക്ഷപ്പെട്ട പുതിയ സിംബൽ കണ്ട് ആശങ്കപ്പെട്ടവർ ഏറെയാണ്. എന്താ...

കൊച്ചിയിൽ ഡിജെ പാർട്ടികൾക്ക് നിയന്ത്രണം; സമയം വെട്ടിച്ചുരുക്കി പൊലീസ്

കൊച്ചിയിൽ ഡിജെ പാർട്ടികൾക്ക് നിയന്ത്രണം. രാത്രി 11 മണി ശേഷം പാർട്ടി...

പ്രതിസന്ധിക്ക് കാരണം കാലാവസ്ഥാ മാറ്റവും വൈദ്യുതി വാഹനങ്ങൾ കൂടിയതും; കെ.കൃഷ്ണൻകുട്ടി

സംസ്ഥാനത്ത് ലോഡ് ഷെഡിങ്ങില്ലെന്ന് ആവർത്തിച്ച് വൈദ്യുത മന്ത്രി കെ.കൃഷ്ണൻകുട്ടി. സംസ്ഥാനത്ത് ഓവർലോഡ്...

ഉഷ്ണതരംഗം കൂടുതൽ അപകടകരമാകുന്നതാർക്കൊക്കെ? എങ്ങനെ സുരക്ഷിതരാവാം?

കടുത്ത വേനൽ രാജ്യത്തിൻ്റെ പല ഭാഗങ്ങളിലും പിടിമുറുക്കി കഴിഞ്ഞു. കേരളത്തിലടക്കം അങ്ങോളമിങ്ങോളം...

Topics

സുരഭി ലക്ഷ്മി – ജയരാജ് ചിത്രം ‘അവൾ’ ഒടിടിയിലേക്ക്

 ദേശീയ അവാർഡ് ജേതാവായ സുരഭി ലക്ഷ്മിയെ കേന്ദ്ര കഥാപാത്രമാക്കി ജയരാജ് സംവിധാനം...

എഐ സ്റ്റാർട്ടപ്പായ മനുസിനെ ഏറ്റെടുക്കുന്നതിൽ നിന്നും മെറ്റയെ വിലക്കി ചൈന

എഐ സ്റ്റാർട്ടപ്പായ മനുസിനെ ഏറ്റെടുക്കുന്നതിൽ നിന്നും മെറ്റയെ തടഞ്ഞ് ചൈന. കഴിഞ്ഞ...
spot_img

Related Articles

Popular Categories

spot_img