കെപിസിസി പുനഃസംഘടന: “മുൻ യൂത്ത് കോൺഗ്രസ്‌ നേതാക്കളെ പരിഗണിച്ചില്ല”; ജംബോ കമ്മിറ്റി പ്രഖ്യാപനത്തിന് പിന്നാലെ കോൺഗ്രസിൽ കല്ലുകടി

കെപിസിസി പുനഃസംഘടനയിൽ ജംബോ കമ്മിറ്റി പ്രഖ്യാപനത്തിന് പിന്നാലെ കോൺഗ്രസിൽ കല്ലുകടി. മുൻ യൂത്ത് കോൺഗ്രസ്‌ നേതാക്കളെ പരിഗണിച്ചില്ലെന്ന പരാതി ഉയരുന്നുണ്ടെന്നാണ് റിപ്പോർട്ട്. ഷാഫി പറമ്പിലിന്റെ കമ്മിറ്റിയിൽ വൈസ് പ്രസിഡന്റ്മാരായിരുന്ന റിജിൽ മാങ്കുറ്റി, റിയാസ് മുക്കോളി, എൻ.എസ്. നുസൂർ, എസ്.എം. ബാലു എന്നിവരെ ഒഴിവാക്കി, കെ. എസ്. ശബരിനാഥനെ മാത്രം പരിഗണിച്ചെന്നാണ് പരാതി. മര്യാപുരം ശ്രീകുമാറിനെ ഒഴിവാക്കിയതിൽ കെ. മുരളീധരനും അതൃപ്തിയുണ്ട്.

പുനഃസംഘടനയിൽ നീരസം പരസ്യമാക്കി എഐസിസി വക്താവ് ഷമ മുഹമ്മദ് രംഗത്തെത്തിയിട്ടുണ്ട്. പരിഹാസ എഫ്ബി പോസ്റ്റിലൂടെയാണ് ഷമ നീരസം വ്യക്തമാക്കിയത്. ‘കഴിവ് ഒരു മാനദണ്ഡമാണോ’ എന്നായിരുന്നു പോസ്റ്റിൽ ഷമയുടെ ചോദ്യം.

കഴിഞ്ഞ ദിവസമാണ് എട്ട് ജനറൽ സെക്രട്ടറിമാരും, 13 വൈസ് പ്രസിഡൻ്റുമാരുമുൾപ്പെടെ കെപിസിസി പുനഃസംഘടന പട്ടിക പ്രസിദ്ധീകരിച്ചത്. ജനറൽ സെക്രട്ടറിമാരുടെ പട്ടികയിൽ സന്ദീപ് വാര്യരും, വൈസ് പ്രസിഡൻ്റുമാരുടെ പട്ടികയിൽ പാലോട് രവിയും ഇടംനേടിയിരുന്നു. നേരത്തെ കെപിസിസി ജനറൽ സെക്രട്ടറിയായിരുന്ന ഭൂരിഭാഗം പേരെയും നിലനിർത്തിക്കൊണ്ടുള്ള പട്ടികയാണ് പുറത്തുവിട്ടത്. 9 വനിതാ അംഗങ്ങൾ ആണ് ജനറൽ സെക്രട്ടറി പട്ടികയിൽ ഉള്ളത്. ഒരു വനിതയെ കൂടി ഉൾപ്പെടുത്തി 13 അംഗ വൈസ് പ്രസിഡണ്ട് മാരുടെ പട്ടികയും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

നേരത്തെ വൈസ് പ്രസിഡൻ്റായിരുന്ന വി. പി. സജീന്ദ്രൻ, വി. ടി. ബൽറാം എന്നിവരെ പട്ടികയിൽ നിലനിർത്തിയിട്ടുണ്ട്. രമ്യ ഹരിദാസ് ആണ് വൈസ് പ്രസിഡൻ്റ് പട്ടികയിൽ ഉള്ള ഏക വനിത. ഐ ഗ്രൂപ്പുകൾക്ക് വേണ്ട പരിഗണന നൽകികൊണ്ടാണ് പുനഃ സംഘടനയെന്നാണ് പുറത്തുവരുന്ന വിവരം. കെപിസിസി രാഷ്ട്രീയകാര്യ സമിതിയിലും മാറ്റം വരുത്തിയിട്ടുണ്ട്. രാജ് മോഹൻ ഉണ്ണിത്താൻ വി. കെ. ശ്രീകണ്ഠൻ, ഡീൻ കുര്യാക്കോസ് എന്നീ എംപിമാരെ കൂടി രാഷ്ട്രീയകാര്യ സമിതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

Hot this week

വായനയെ പ്രോത്സാഹിപ്പിക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് ഗ്രേസ് മാര്‍ക്ക്; പരിഗണനയിലെന്ന് വിദ്യാഭ്യാസ മന്ത്രി

വായനയെ പ്രോത്സാഹിപ്പിക്കാന്‍ കുട്ടികള്‍ക്ക് ഗ്രേസ് മാര്‍ക്ക് നല്‍കുന്നത് പരിഗണനയിലെന്ന് വിദ്യാഭ്യാസമന്ത്രി വി...

‘അരൂപി’ നെബു ഏബ്രഹാമിൻ്റെ ക്യാരക്ടർ പോസ്റ്റർ

പുണർതം പ്രൊഡക്ഷൻസിന്റെ ബാനറിൽ പ്രദീപ്‌ രാജ് നിർമിച്ച് അഭിലാഷ് വാരിയർ തിരക്കഥയെഴുതി...

നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍: കൂടുതലായി കഴിക്കേണ്ട ഭക്ഷണങ്ങളും ഒഴിവാക്കേണ്ട ഭക്ഷണങ്ങളും അറിയാം

മദ്യപാനം കാരണമല്ലാതെയുണ്ടാകുന്ന ഫാറ്റി ലിവറിന് അമിത വണ്ണം, ടൈപ്പ് 2 പ്രമേഹം,...

തിരുവനന്തപുരം ചെങ്കോട്ടുകോണത്ത് സ്‌കൂള്‍ ഗ്രൗണ്ടില്‍ വന്‍ തീപിടുത്തം. തുണ്ടത്തില്‍ ട്രിവാന്‍ഡ്രം സ്‌കോട്ടിഷ്...

കേരള ബ്ലാസ്റ്റേഴ്സിന് ഇന്ന് ആദ്യ ഹോം മത്സരം; എതിരാളികൾ മുംബൈ സിറ്റി

ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്സിന് ഇന്ന് ആദ്യ ഹോം മത്സരം. രാത്രി കലൂർ...

Topics

സിപിഐ മാവോയിസ്റ്റ് ജനറൽ സെക്രട്ടറി ദേവ്ജി കീഴടങ്ങിയതായി റിപ്പോർട്ട്

മാവോയിസ്റ്റുകൾക്ക് കനത്ത തിരിച്ചടി. സിപിഐ മാവോയിസ്റ്റ് ജനറൽ സെക്രട്ടറി ദേവ്ജി എന്ന...

ലോകശക്തികള്‍ ഇറാനെ തല കുനിപ്പിക്കാന്‍ ഭീരുക്കളെപ്പോലെ അണിനിരക്കുന്നു, തലകുനിക്കില്ല: ഇറാന്‍

ആണവകരാറില്‍ ധാരണയിലെത്താന്‍ ഇറാനുമേല്‍ അമേരിക്ക ചെലുത്തുന്ന സമ്മര്‍ദ്ദത്തിന് വഴിപ്പെടില്ലെന്ന് ഇറാന്‍ പ്രസിഡന്റ്...
spot_img

Related Articles

Popular Categories

spot_img