ഇന്നും മഴ കനക്കും, ഇടിമിന്നലിനൊപ്പം ശക്തമായ കാറ്റും; 12 ജില്ലകളിൽ യെല്ലോ അലേർട്ട്

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്. ഇടിമിന്നലോട് കൂടിയ മഴയ്ക്കൊപ്പം മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാനും സാധ്യതയുണ്ട്. കാസർകോടും കണ്ണൂരും ഒഴികെ ബാക്കി 12 ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. അറബിക്കടലിനും ബംഗാൾ ഉൾക്കടലിനും മുകളിലായി അതിതീവ്ര ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുള്ളതിനാൽ വരും ദിവസങ്ങളിലും മഴ തുടരുമെന്നാണ് പ്രവചനം.

കേരളതീരത്ത് മത്സ്യബന്ധനത്തിനേർപ്പെടുത്തിയ വിലക്ക് തുടരും. മഴ കനക്കുന്നതിനാൽ മലയോര മേഖലയിലുള്ളവരും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും നിർദേശം ഉണ്ട്. തുടർച്ചയായി മഴ ലഭിക്കുന്ന പ്രദേശങ്ങളിൽ പ്രത്യേകിച്ച് മലയോരമേഖലകളിൽ ജാഗ്രത പാലിക്കണമെന്നാണ് നിര്‍ദേശം. അതേസമയം, നാളെ അഞ്ച് ജില്ലകളിൽ നിലവിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

തെക്ക് കിഴക്കൻ അറബിക്കടലിലെ ശക്തികൂടിയ ന്യൂനമർദം അടുത്ത മണിക്കൂറുകളിൽ തീവ്രന്യൂനമർദമായി മാറുമെന്നും പ്രവചനമുണ്ട്. കേരള തീരത്തോട് ചേർന്ന് ചക്രവാതച്ചുഴിയും നിലനിൽക്കുന്നുണ്ട്. തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിലെ ചക്രവാതച്ചുഴിയും 24 മണിക്കൂറിനുള്ളിൽ ന്യൂനമർദ്ദമായി മാറുമെന്നാണ് മുന്നറിയിപ്പ്. ഇതിൻ്റെ സ്വാധീനഫലമായി അടുത്ത ദിവസങ്ങളിലും ശക്തമായ മഴ തുടരുന്നതായരിക്കും.

Hot this week

ഹേമ കമ്മിറ്റി റിപ്പോർട്ട് എത്രപേർ വായിച്ചു, കുറ്റാരോപിതർ ഇപ്പോഴും സജീവമായി തുടരുന്നു: കൊങ്കണ സെൻ ശർമ

ഹേമ കമ്മിറ്റി റിപ്പോർട്ടിലെ കണ്ടെത്തലുകളെക്കുറിച്ചും സിനിമാ മേഖലയിലെ ലൈംഗിക അതിക്രമങ്ങളിലും പ്രതികരിച്ച്...

വലിയങ്ങാടി കെട്ടിട അപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് 25 ലക്ഷം രൂപ നഷ്ടപരിഹാരം; സർക്കാരിനോട് ശുപാർശ ചെയ്യുമെന്ന് മേയർ ഒ. സദാശിവൻ

വലിയങ്ങാടിയിൽ സ്ലാബ് തകർന്നുവീണ് മരിച്ചവരുടെ കുടുംബത്തിന് 25 ലക്ഷം രൂപ നഷ്ടപരിഹാരമായി...

ലക്ഷ്യം കാണാതെ ‘ഒരു പഞ്ചായത്തിൽ ഒരു കളിക്കളം’ പദ്ധതി; കായിക വകുപ്പിൻ്റെ അവകാശവാദം പാഴ്‌വാക്കായി

ലക്ഷ്യം പൂർത്തിയാക്കാതെ കായിക വകുപ്പ് തുടങ്ങിയ ഒരു പഞ്ചായത്തിൽ ഒരു കളിക്കളം...

പ്രേതങ്ങളെ ‘വേർതിരിച്ച്’ അക്ഷയ് കുമാർ; ചർച്ചയായി പ്രിയദർശൻ ചിത്രം ‘ഭൂത് ബംഗ്ല’ ആദ്യ ഗാനം

അക്ഷയ് കുമാറിനെ നായകനാക്കി പ്രിയദർശൻ സംവിധാനം ചെയ്യുന്ന 'ഭൂത് ബംഗ്ല' എന്ന...

“മതസൗഹാർദത്തെ ബാധിക്കും”; ‘ദ കേരള സ്റ്റോറി 2’ പ്രദർശനത്തിന് ഹൈക്കോടതി സ്റ്റേ

വിവാദമായ 'ദ കേരള സ്റ്റോറി 2: ഗോസ് ബിയോണ്ട്' സിനിമയുടെ പ്രദർശനം...

Topics

കഴിക്കുന്നത് വിഷമോ? ബെംഗളൂരുവിലെ പച്ചക്കറികളില്‍ മാരകമായ അളവില്‍ കീടനാശിനി

ബെംഗളൂരുവിലെ ഭക്ഷ്യ സുരക്ഷയെ കുറിച്ച് ആശങ്ക ഉയര്‍ത്തി കേന്ദ്ര മലിനീകരണ നിയന്ത്രണ...

ട്വന്റി 20 ലോകകപ്പ് | സിംബാബ്‌വെയെ തളയ്ക്കുമോ? ചെപ്പോക്കില്‍ ഇന്ത്യക്ക് ഇന്ന് നിര്‍ണായകം

ട്വന്റി 20 ലോകകപ്പില്‍ സെമി സാധ്യത നിലനിര്‍ത്താന്‍ നിര്‍ണായക പോരിന് ഇന്ത്യ...
spot_img

Related Articles

Popular Categories

spot_img