ശാന്തി നിയമനത്തിൽ നിർണായക ഉത്തരവുമായി ഹൈക്കോടതി. ദേവസ്വം ബോർഡിൻ്റെയും, റിക്രൂട്ട്മെൻ്റ് ബോർഡിൻ്റെയും അംഗീകാരം ഉള്ള തന്ത്രവിദ്യാലയങ്ങളിൽ പഠിച്ചവർക്കും നിയമനത്തിന് അർഹതയുണ്ട് എന്ന് ഹൈക്കോടതി ഉത്തരവിൽ വ്യക്തമാക്കി.
തന്ത്ര ഗ്രന്ഥങ്ങളുടെ അടിസ്ഥാനത്തിൽ യോഗ്യതയും തന്ത്രവിദ്യാലയങ്ങൾ നടത്താനുള്ള അർഹതയും നിശ്ചയിക്കുന്നത് ഭരണഘടനാ വിരുദ്ധമാണ് എന്നും കോടതി നിരീക്ഷിച്ചു. തന്ത്ര വിദ്യാലയങ്ങൾക്ക് അംഗീകാരം നൽകിയ ദേവസ്വം ബോർഡിൻ്റെ നടപടിക്ക് അംഗീകാരം നൽകിയ കോടതി അഖില കേരള തന്ത്രി സമാജം നൽകിയ ഹർജി ദേവസ്വം ബഞ്ച് തള്ളുകയും ചെയ്തു.