താമസം ഫ്രാൻസിലെ ഏറ്റവും ദരിദ്രമായ പ്രദേശങ്ങളിലൊന്നിൽ, പിടിയിലായവരിൽ ഒരാൾക്ക് ഇരട്ട പൗരത്വം; ലൂവ്ര് മ്യൂസിയം കവർച്ചക്കേസ് പ്രതികൾ ചില്ലറക്കാരല്ല

ലൂവ്ര് മ്യൂസിയം കവർച്ചക്കേസിൽ അറസ്റ്റിലായ പ്രതികളിലൊരാൾ ഫ്രഞ്ച് പൗരനും ഒരാൾക്ക് ഫ്രഞ്ച്,അൾജീരിയൻ പൗരത്വവുമെന്ന് പ്രാദേശിക മാധ്യമങ്ങൾ. അൾജീരിയയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ ഒരാളെ പാരീസ്-ചാൾസ് ഡി ഗല്ലെ വിമാനത്താവളത്തിൽ നിന്നും മറ്റേ പ്രതിയെ പാരിസ് മേഖലയിൽ വെച്ചുമാണ് അറസ്റ്റ് ചെയ്തത്. ഇരുവരും 30 വയസിന് മുകളിൽ പ്രായമുള്ളവരാണെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

ഫ്രാൻസിലെ ഏറ്റവും ദരിദ്രമായ ചില പ്രദേശങ്ങൾ ഉൾപ്പെടുന്ന സീൻ-സെൻ്റ്-ഡെനിസ് പ്രാന്തപ്രദേശങ്ങളിൽ നിന്നുള്ളവരാണ് പിടിയിലായ പ്രതികൾ രണ്ടുപേരും.

ഒക്ടോബർ 19ന് രാവിലെ മ്യൂസിയം തുറക്കുന്ന സമയത്ത് ക്രെയിൻ ഉപയോഗിച്ച് മുകളിലത്തെ നിലയിലെ ജനൽച്ചില്ല് തകർത്ത് അകത്തുകടന്നാണ് മോഷ്ടാക്കൾ അപ്പോളോ ഗാലറിയിൽ നിന്ന് ഏകദേശം 102 മില്യൺ ഡോളർ വിലമതിക്കുന്ന എട്ട് ആഭരണങ്ങൾ മോഷ്ടിച്ചു കടന്നു കളഞ്ഞത്. ഏകദേശം ഏഴ് മിനിറ്റിനുള്ളിലാണ് കൊള്ള നടത്തി മോഷ്ടാക്കൾ മോട്ടോർ സൈക്കിളുകളിൽ രക്ഷപ്പെട്ടത്.

ഫ്രഞ്ച് സാംസ്കാരിക മന്ത്രാലയം സ്ഥിരീകരിച്ചതനുസരിച്ച് എംപ്രസ് യൂജിനിയുടേതായിരുന്ന ഒരു ടിയാര ബ്രൂച്ച്, എംപ്രസ് മേരി ലൂയിസിൻ്റെ ഒരു മരതക മാല കമ്മലുകൾ, ക്വീൻ മേരി-അമേലിയുടെയും ക്വീൻ ഹോർട്ടൻസിന്റെയും ഉടമസ്ഥതയിലുള്ള നീലക്കല്ലിൻ്റെ സെറ്റിൽ നിന്നുള്ള ഒരു ടിയാര, മാല, ഒറ്റ കമ്മൽ, “റെലിക്വറി ബ്രൂച്ച്” എന്നറിയപ്പെടുന്ന ഒരു ബ്രൂച്ച് എന്നീ അമൂല്യ ആഭരങ്ങളാണ് മോഷണം പോയത്.

Hot this week

അമേരിക്കയിൽ ഗ്യാസ് നികുതി ഇളവ് നിർദേശവുമായി ട്രംപ്

ഡൊണാൾഡ് ട്രംപ് അമേരിക്കയിൽ ഫെഡറൽ ഗ്യാസോളിൻ നികുതി താത്കാലികമായി ഒഴിവാക്കാനുള്ള പദ്ധതി...

അനന്തമായി നീളുന്ന മുഖ്യമന്ത്രി പ്രഖ്യാപനം; നേതാക്കൾ പാണക്കാട്, മുസ്ലിം ലീഗ് നേതൃയോഗം ആരംഭിച്ചു

മുസ്ലിം ലീഗ് നേതൃയോഗം ആരംഭിച്ചു. നേതാക്കൾ പാണക്കാട്ടേത്തി. പി കെ കുഞ്ഞാലിക്കുട്ടി,...

സോണിയ ഗാന്ധി ആശുപത്രിയിൽ; മേദാന്ത ആശുപത്രിയിൽ ശസ്ത്രക്രിയ്ക്കായി പ്രവേശിപ്പിച്ചു

കോൺഗ്രസ് പാർലമെൻ്ററി പാർട്ടി അധ്യക്ഷ സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡൽഹിയിലെ...

പ്രധാനമന്ത്രിയുടെ സുരക്ഷാ വാഹനങ്ങളുടെ എണ്ണം കുറച്ചേക്കും; ആഹ്വാനം ഏറ്റെടുത്ത് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍

ചെലവ് ചുരുക്കലിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സുരക്ഷാ വാഹനങ്ങളുടെ എണ്ണം കുറച്ചേക്കും....

Topics

എസ്എസ്എല്‍സി ഫല പ്രഖ്യാപനം മറ്റന്നാള്‍ ഉണ്ടാകില്ലെന്ന് സൂചന; ഒരറിയിപ്പും ലഭിച്ചിട്ടില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍

എസ്എസ്എല്‍സി ഫലപ്രഖ്യാപനത്തില്‍ അവ്യക്തത. മറ്റന്നാള്‍ ഫല പ്രഖ്യാപനം ഉണ്ടാകില്ലെന്ന് സൂചന. ഇതുവരെ...

പ്രതിപക്ഷ അമരക്കാരനാര്? പ്രതിപക്ഷ നേതാവിനെ സിപിഐഎം കേന്ദ്ര നേതൃത്വം നിര്‍ദ്ദേശിക്കും

പ്രതിപക്ഷ നേതാവിനെ സിപിഐഎം കേന്ദ്ര നേതൃത്വം നിര്‍ദ്ദേശിക്കും. സംസ്ഥാന നേതൃയോഗത്തിലെ ചര്‍ച്ചകള്‍ക്ക്...

മുഖ്യമന്ത്രി ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തിലേക്ക്; പ്രഖ്യാപനം ഇന്ന് തന്നെ ഉണ്ടാകുമെന്നാണ് സൂചന

മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള കോണ്‍ഗ്രസിലെ മാരത്തണ്‍ ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തിലേക്ക്. പ്രഖ്യാപനം ഇന്ന്...
spot_img

Related Articles

Popular Categories

spot_img