നൂറുമേനി നിറവിൽ കൂവ കൃഷി

നമ്മുടെ നാട്ടിലെ പാരമ്പര്യ വിഭാഗങ്ങളിൽ ഒന്നായ കൂവാ ഇപ്പോൾ ജനപ്രീതി നേടിയിരിക്കുന്നു. പ്രകൃതിദത്തമായ ഈ ഉൽപ്പന്നം ആരോഗ്യത്തിന് വളരെ ഗുണകരമാണ്.

കൊല്ലം ജില്ലയിൽ പുനലൂർ നഗരസഭയിലെ കർഷകയായ അശ്വതി നൂറുമേനി വിളവ് വിജയകരമായി നേടിക്കഴിഞ്ഞു.V1 Organic എന്ന ബ്രാൻഡിലൂടെ കൂവപ്പൊടി വിപണിയിലും വിദേശരാജ്യങ്ങളിലും
ആമസോണിലും ലഭ്യമാണ്.അച്ഛനിൽ നിന്നും പകർന്നു കിട്ടിയ അറിവും കൃഷി ഓഫീസിലെ നിർദേശങ്ങളുമാണ് അശ്വതിക്ക് ഇങ്ങനൊരു സംരംഭം തുടങ്ങാൻ കാരണമായത്.ചെറുപ്പം മുതൽ ജൈവകൃഷിയിൽ താല്പര്യമുണ്ടാ യിരുന്ന ആളാണ് അശ്വതി.

പുനലൂർ കൃഷി ഓഫീസർ സുദർശൻ,സി .ടി .സി .ആർ.ഐ.യിലെ ഡോ . ഷാനവാസ് എന്നിവരുടെ മാർഗ്ഗനിർദ്ദേശത്തോടെയാണ് ‘വി വൺ ഓർഗാനിക്’ എന്ന പേരിൽ കൂവപ്പൊടി വിപണിയിൽ എത്തിച്ചത്.ഇതിനിടെ കേന്ദ്രസർക്കാരിന്റെ സെഡ്
സർട്ടിഫിക്കേഷൻ ബ്രോണ്ട്സും ഈ ഉത്പന്നത്തിനു ലഭിച്ചു.

വിദേശരാജ്യങ്ങളിൽ പ്രിയമുള്ളതിനാൽ കയറ്റുമതി ലൈസൻസും നേടി.നിലവിൽ എൻ പി ഒ പി സർട്ടിഫിക്കേഷൻ നടപടികൾ പൂർത്തിയാക്കി കേരള ഗ്രോസ്റ്റോറുകളിലും ,ആമസോൺ വഴിയും ലഭ്യമായ ഈ ഉത്പന്നം കൂടുതൽ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാനുള്ള
തയ്യാറെടുപ്പിലാണ്. കൂവകൃഷി മാത്രമല്ല കൂടാതെ മറ്റു പച്ചക്കറി കൃഷിയും ,ഫ്രൂട്ട്സ് പ്ലാന്റുകളും കൃഷി ചെയ്തുവരുന്നു.അശ്വതിക്കൊപ്പം ഭർത്താവ് സജിയും മക്കളും കൃഷിയിൽ സജീവമാണ്.

നമ്മുടെ പല ആരോഗ്യ പ്രശ്നങ്ങൾക്കും മരുന്നാകുന്നത്, നമ്മുടെ ഭക്ഷണം തന്നെയാണ്. രുചിക്കും ആരോഗ്യത്തിനും ഒപ്പം രോഗത്തെ തടയാനും സഹായിക്കുന്ന നാടൻ ഭക്ഷണങ്ങളിലൊന്നാണ് കൂവ അഥവാ Arrowroot.ഇത് കിഴങ്ങു വർഗ്ഗമാണ്.

ഉണക്കി പ്പൊടിച്ച് ഭക്ഷണരൂപത്തിൽ ഉപയോഗിക്കാം.കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഫലം നൽകുന്ന വസ്തുവാണിത്. സ്റ്റാർച്ച് അടങ്ങിയ ഇത് ബിസ്ക്കറ്റ് ഉണ്ടാക്കാൻ ഉപയോഗിക്കാറുണ്ട്. കൂവപ്പൊടി കുറുക്കി കഴിക്കാവുന്നതും കുട്ടികൾക്ക് വളരെ ഫലപ്രദവുമാണ്. ഇതിൽ : കാൽസ്യം,മഗ്നീഷ്യം,പൊട്ടാസ്യം ഫോസ്ഫറസ്,അയൺ,സിങ്ക്,സെലോണിയം, കോപ്പർ,സോഡിയം,വൈറ്റമിൻ A,വൈറ്റമിൻ C,നിയാസിൽ തുടങ്ങിയ ധാരാളം പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്.

പ്രധാനമായും കൂവപ്പൊടി രണ്ട് ഇനത്തിലാണുള്ളത് വെളുത്ത കൂവ, മഞ്ഞ കൂവ

വെളുത്ത കൂവയുടെ ഉപയോഗം

  • ശിശുഭക്ഷണം (Baby Food): എളുപ്പത്തിൽ ദഹിക്കുന്നതി നാൽ മുലപ്പാലിന് പകരമായി ആദ്യഭക്ഷണമായി കുറുക്കി നൽകുന്നു
  • വയറിന്റെ ആരോഗ്യം : വയറുവേദന, അതിസാരം (വയറിളക്കം ), ഛർദ്ദി എന്നിവയ്ക്ക് ഉത്തമ ഔഷധമാണ് കൂവനൂറ്
  • ഊർജ്ജം : കാത്സ്യം , പൊട്ടാസ്യം , വിവിധ വിറ്റാമിനുകൾ എന്നിവ അടങ്ങിയ നല്ലൊരു ഊർജ്ജദായക പാനീയമാണിത്
  • പാചകം : പായസം , പുഡിംഗ്, കേക്ക്, ബിസ്‌ക്കറ്റ് എന്നിവ ഉണ്ടാക്കാൻ ഉപയോഗിക്കുന്നു

മഞ്ഞ കൂവയുടെ ഉപയോഗം

  • ശരീരം തണുപ്പിക്കാൻ:ശരീരത്തിലെ ചൂട് കുറയ്ക്കുന്നതിന് നല്ലതാണ്
  • മൂത്രാശയ രോഗങ്ങൾ: മൂത്രച്ചൂട്, മൂത്രതടസ്സം (Dysuria) എന്നിവ കുറയ്ക്കാൻ സഹായിക്കുന്നു,കൂടാതെ മൂത്രത്തിൽ കല്ല് ഉണ്ടാകുന്നത് തടയാനും നല്ലതാണ്
  • സൗന്ദര്യം: മുഖസൗന്ദര്യത്തിന് ഉപയോഗിക്കുന്നു(എന്നാൽ ഇത് കസ്തൂരിമഞ്ഞളല്ല എന്ന് തിരിച്ചറിഞ്ഞ് ഉപയോഗിക്കണം).മുഖക്കുരു പോലുള്ള പ്രശ്‌നങ്ങൾക്ക് ഉപയോഗപ്രദമാണ്
  • പ്രതിരോധ ശേഷി : പ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്നു

മഞ്ഞ കൂവ കസ്തൂരിമഞ്ഞൾ (Wild Turmeric) അല്ല.ഇവ രണ്ടും വേർതിരിച്ചറിയാതെ ഉപയോഗിക്കുന്നത് ചിലപ്പോൾ തെറ്റിദ്ധാരണകൾക്ക് ഇടയാക്കാം.മഞ്ഞ കൂവയ്ക്ക് കസ്തൂരിമഞ്ഞളിനോട് സാമ്യമുണ്ട്,എന്നാൽ കസ്തൂരി മഞ്ഞളിനാണ് മുഖസൗന്ദര്യവർദ്ധകഗുണങ്ങൾ കൂടുതലായി ഉള്ളത്.വെളുത്ത കൂവയാണ് സാധാരണയായി ഭക്ഷ്യ ആവശ്യങ്ങൾക്കായി ഏറ്റവും സുരക്ഷിതമായും വ്യാപകമയും ഉപയോഗിക്കുന്നത്.

അലീന സുധാകരൻ

Hot this week

പരിശുദ്ധാത്മാവിന്റെ അഭിഷേകം മറ്റുള്ളവരുടെ വേദനകളിൽ ഇടപെടാനും ലോകത്തിന് വെളിച്ചമായി മാറാനുമുള്ള ജീവിതശൈലിയാണെന്ന് റവ. ജെയിംസ് കെ. ജോൺ

പരിശുദ്ധാത്മാവിന്റെ അഭിഷേകം എന്നത് കേവലം ഒരു അനുഭവമല്ല, മറിച്ച് മറ്റുള്ളവരുടെ വേദനകളിൽ...

സാഹിത്യവും പൊതുസേവനവും കോർത്തിണക്കി ലഫ്. ഗവർണർ ഗസാല ഹാഷ്മിയുടെ ‘ലിറ്ററേച്ചർ & ഗവൺമെന്റ്’ പര്യടനത്തിന് തുടക്കം

വെർജീനിയ ലഫ്റ്റനന്റ് ഗവർണർ ഗസാല ഹാഷ്മിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന 'ലിറ്ററേച്ചർ &...

വേൾഡ് മലയാളി കൗൺസിൽ ഹ്യൂസ്റ്റൺ പ്രൊവിൻസ് നടത്തിയ “ടാലെന്റ്റ്സ് ഓഫ് ടെക്സാസ്”  ഷോ വൻ വിജയമായി

ജീവ കാരുണ്യ പ്രവർത്തനങ്ങളുടെ ധന ശേഖരണാർത്ഥം വേൾഡ് മലയാളി കൗൺസിൽ ഹ്യൂസ്റ്റൺ പ്രൊവിൻസ്...

കാലാനുസൃത ഭരണപരിഷ്‌കരണങ്ങൾക്ക് കെ.എച്ച്.എൻ.എ ബൈലോ കമ്മിറ്റി രൂപീകരിച്ചു

വടക്കേ അമേരിക്കയിലെ ഹിന്ദു സമൂഹത്തിന്റെ സാംസ്‌കാരിക പൈതൃകവും സാമൂഹിക ഐക്യവും ശക്തിപ്പെടുത്തുന്നതിനായി...

സ്ഥിരനിക്ഷേപ പലിശ നിരക്കുകൾ പുതുക്കി ശ്രീറാം ഫിനാൻസ്

 ശ്രീറാം ഗ്രൂപ്പിന് കീഴിലുള്ള മുൻനിര ധനകാര്യ സ്ഥാപനമായ ശ്രീറാം ഫിനാൻസിന്റെ പുതുക്കിയ...

Topics

സാഹിത്യവും പൊതുസേവനവും കോർത്തിണക്കി ലഫ്. ഗവർണർ ഗസാല ഹാഷ്മിയുടെ ‘ലിറ്ററേച്ചർ & ഗവൺമെന്റ്’ പര്യടനത്തിന് തുടക്കം

വെർജീനിയ ലഫ്റ്റനന്റ് ഗവർണർ ഗസാല ഹാഷ്മിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന 'ലിറ്ററേച്ചർ &...

വേൾഡ് മലയാളി കൗൺസിൽ ഹ്യൂസ്റ്റൺ പ്രൊവിൻസ് നടത്തിയ “ടാലെന്റ്റ്സ് ഓഫ് ടെക്സാസ്”  ഷോ വൻ വിജയമായി

ജീവ കാരുണ്യ പ്രവർത്തനങ്ങളുടെ ധന ശേഖരണാർത്ഥം വേൾഡ് മലയാളി കൗൺസിൽ ഹ്യൂസ്റ്റൺ പ്രൊവിൻസ്...

കാലാനുസൃത ഭരണപരിഷ്‌കരണങ്ങൾക്ക് കെ.എച്ച്.എൻ.എ ബൈലോ കമ്മിറ്റി രൂപീകരിച്ചു

വടക്കേ അമേരിക്കയിലെ ഹിന്ദു സമൂഹത്തിന്റെ സാംസ്‌കാരിക പൈതൃകവും സാമൂഹിക ഐക്യവും ശക്തിപ്പെടുത്തുന്നതിനായി...

സ്ഥിരനിക്ഷേപ പലിശ നിരക്കുകൾ പുതുക്കി ശ്രീറാം ഫിനാൻസ്

 ശ്രീറാം ഗ്രൂപ്പിന് കീഴിലുള്ള മുൻനിര ധനകാര്യ സ്ഥാപനമായ ശ്രീറാം ഫിനാൻസിന്റെ പുതുക്കിയ...

തൊഴിൽ ലക്ഷ്യമാക്കി ടെക് പരിശീലനം: ഐസിടാക്  ‘ഇൻഡസ്ട്രി റെഡിനെസ്സ് പ്രോഗ്രാമുകളിലേക്ക്’ ഇപ്പോൾ അപേക്ഷിക്കാം

കേരള സർക്കാർ പിന്തുണയോടെ ടെക്‌നോപാർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഐസിടാക് (ഐ.സി.ടി. അക്കാദമി...

മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം: പ്രദേശത്ത് കഡാവര്‍ നായ്ക്കളെ എത്തിച്ച് തിരച്ചില്‍; പരുക്കേറ്റ് ചികിത്സയിലുള്ള 10 പേരുടെ നില ഗുരുതരം

തൃശൂര്‍ മുണ്ടത്തിക്കോട് വെടിക്കെട്ടുപുരയിലെ സ്‌ഫോടനത്തില്‍, മരിച്ചവരില്‍ അഞ്ച് പേരുടെ മൃതദേഹം ബന്ധുക്കള്‍ക്ക്...

‘വെടിനിര്‍ത്തല്‍ നീട്ടിയത് ഇറാനെതിരെ അപ്രതീക്ഷിത ആക്രമണം നടത്താനുള്ള അമേരിക്കന്‍ തന്ത്രത്തിന്റെ ഭാഗം’; നാവിക ഉപരോധത്തെ സൈനികമായി നേരിടുമെന്ന് ഇറാന്‍

ഇറാനുമായുള്ള വെടിനിര്‍ത്തല്‍ കാലാവധി നീട്ടിയെന്ന അമേരിക്കയുടെ പ്രഖ്യാപനത്തെ അവിശ്വസിച്ച് ഇറാന്‍. വെടിനിര്‍ത്തല്‍...
spot_img

Related Articles

Popular Categories

spot_img