ന്യൂയോർക്കിൻ്റെ ചരിത്രം തിരുത്തിയ ട്രംപിൻ്റെ ‘കമ്മ്യൂണിസ്റ്റ് മംദാനി’!

ന്യൂയോർക്കിൽ ചരിത്രം സൃഷ്ടിച്ച് സിറ്റി മേയറായി വിജയിച്ചിരിക്കുകയാണ് ട്രംപിൻ്റെ ‘കമ്യൂണിസ്റ്റ് മംദാനി’. സൊഹ്റാൻ മംദാനിയെ നിരന്തരം തീവ്ര കമ്യൂണിസ്റ്റ് എന്ന് പരിഹസിക്കുന്ന ട്രംപിന് കനത്ത പ്രഹരമാണ് ന്യൂയോർക്ക് നഗരത്തിൽ, മുസ്ലിം സ്വത്വമുള്ള ഇന്ത്യൻ വംശജൻ മംദാനിയുടെ വിജയം.

‘കമ്യൂണിസ്റ്റ് മംദാനി’. ട്രംപിൻ്റെ വിമർശന ശരങ്ങളിലെ പ്രധാനവാക്ക് അതായിരുന്നു. ഒടുവിൽ യുഎസിലെ ട്രംപ് ഭരണകൂടത്തെ വിമർശിക്കാൻ ഒരു മടിയും കാണിക്കാത്ത ആ ചെറുപ്പക്കാരനെ തന്നെ ന്യൂയോർക്ക് തങ്ങളുടെ സിറ്റി മേയറായി തെരഞ്ഞെടുത്തിരിക്കുന്നു.

സൊഹ്റാൻ മംദാനിയെന്ന ഹാൻഡ്സം ഡെമോക്രാറ്റിൻ്റെ വിജയം ട്രംപിനും അമേരിക്കൻ റൈറ്റ് വിങ് നേതാക്കൾക്കുള്ള മറുപടിയാണ്. ന്യൂയോർക്കിനെ ഇളക്കിമറിച്ച പല പ്രതിഷേധങ്ങളിലും ഏറെനാളായി ഈ 33 കാരൻ്റെ നേതൃത്വമുണ്ട്. കുടിയേറ്റത്തിനെതിരെ ട്രംപ് നിലകൊള്ളുമ്പോൾ അതിനെതിരെ പല വിഭാഗം മനുഷ്യരെ ഒന്നിച്ച് കൊണ്ടുപോകാൻ സൗമനസ്യമുള്ള നേതാവായി ന്യൂയോർക്ക് നഗരത്തിൽ അയാളുണ്ടായി.ട്രംപിൻ്റെ നടപടികളെ ഫാസിസം എന്ന് വിളിക്കാൻ ധൈര്യപ്പെട്ടു. ട്രംപ് അമേരിക്കൻ ജനതയുടെ ഏറ്റവും വലിയ ദുഃസ്വപ്‌നമെന്ന് വിമർശിച്ചു. ധീരവും, അക്ഷോഭ്യമായ വാക്കുകളുടെ ഉടമയുമായ മംദാനിയെ യുഎസ് ശ്രദ്ധിച്ചു.

ഇപ്പോൾ ന്യൂയോർക്ക് നഗരത്തിൻ്റെ ചരിത്രത്തിലാദ്യമായി മുസ്ലിം സ്വത്വമുള്ള ഇന്ത്യൻ വേരുള്ളയാൾ മേയറായി എത്തുന്നു. സ്വതന്ത്രനായി മത്സരിക്കുന്ന മുൻ ഗവർണർ ആൻഡ്രൂ ക്യുമോ, റിപ്പബ്ലിക്കൻ പാർട്ടിയിലെ കർട്ടിസ് സ്ലിവ എന്നിവരാണ് മത്സരിച്ചത്. ഡെമോക്രാറ്റിക് പ്രൈമറിയിൽ ക്യുമോയെ അട്ടിമറിച്ചാണ് മംദാനി വന്നത്.

ഇസ്രയേലിനെ പിന്തുണയ്ക്കുന്ന, ലൈംഗികാരോപണം നേരിടുന്ന മുൻ ഗവർണർ ആൻഡ്രൂ ക്യുമോയെയാണ് ട്രംപും ഇലോൺ മസ്കും പിന്തുണച്ചത്. ഈ കമ്യൂണിസ്റ്റുകാരൻ മേയറായാൽ ന്യൂയോർക്ക് നഗരത്തിൻ്റേത് ദുരന്തമാകുമെന്നും ഫെഡറൽ ഫണ്ട് വെട്ടിക്കുറയ്ക്കുമെന്നും തെരഞ്ഞെടുപ്പിന് തലേന്ന് ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നു. എന്നിട്ടും മംദാനിയെ ജനം തെരഞ്ഞെടുത്തു. അഴിമതി ആരോപണത്തിൽ വലഞ്ഞ നിലവിലെ മേയർ എറിക് ആഡംസ് സെപ്റ്റംബറിൽ മത്സരത്തിൽ നിന്ന് പിന്മാറിയിരുന്നു.

ഇന്ത്യൻ വംശജയായ വിഖ്യാത സംവിധായിക മിരാ നായരുടേയും പ്രൊഫസർ മഹ്മുദ് മംദാനിയുടേയും മകനായി 1991 ഒക്ടോബർ 18 ന് ഉഗാണ്ടയിലെ കംപാലയിലാണ് സൊഹ്റാൻ ജനിക്കുന്നത്. പിന്നീട് കുടുംബം ന്യൂയോർക്കിലെത്തി. യുഎസിൽ കോളജ് വിദ്യാഭ്യാസം.വേരുകൾ കലാരംഗത്താണെങ്കിലും നേരെ രാഷ്ട്രീയത്തിലേക്ക്. 2021 ൽ ക്വീൻസിലെ 36-ാം ഏരിയയിൽ നിന്ന് ന്യൂയോർക്ക് സ്റ്റേറ്റ് അസംബ്ലിയിലേക്ക് വിജയം.

ന്യൂയോർക്കിലെ 40 നഗര ഏജൻസികളെയും കമ്മീഷനുകളെയും നിയന്ത്രിക്കുന്നതും മേൽനോട്ടം വഹിക്കുന്നതും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായ മേയറാണ്. ചില ഇന്ത്യൻ ഹിന്ദു സംഘടനകൾ ഹിന്ദു വിരോധിയായി മംദാനിയെ ചിത്രീകരിച്ചിരുന്നു. എന്നാൽ തൻ്റെ പോരാട്ടം മതത്തിനെതിരല്ല, അനീതിക്കെതിരെയെന്നയാൾ വാദിച്ചു. ഏതായാലും ട്രംപിൻ്റെ ഭാഷയിലെ കമ്യൂണിസ്റ്റ് ന്യൂയോർക്കിൽ ചരിത്രം കുറിച്ചിരിക്കുകയാണ്.

Hot this week

ഹൈദരാബാദിൽ ഐലൈൻ സ്റ്റുഡിയോസ് ആരംഭിച്ച് നെറ്റ്ഫ്ലിക്സ്; എവിജിസി മേഖലയിൽ വൻ നിക്ഷേപം

നെറ്റ്ഫ്ലിക്സിന്റെ ആഗോള പ്രൊഡക്ഷൻ ആൻഡ് ഇന്നൊവേഷൻ സ്റ്റുഡിയോയായ ഐലൈൻ സ്റ്റുഡിയോസ് ഹൈദരാബാദിൽ...

വയനാട് തുരങ്കപാത: പാരിസ്ഥിതികാനുമതി റദ്ദാക്കണമെന്ന അപ്പീലിനെതിരെ സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

വയനാട് തുരങ്കപാതയുടെ പാരിസ്ഥിതിക അനുമതി റദ്ദാക്കണമെന്ന അപ്പീലിനെതിരെ തടസഹര്‍ജിയുമായി സംസ്ഥാന സര്‍ക്കാര്‍...

അനുനയനീക്കം ശക്തം; കെ. സുധാകരനുമായി സംസാരിക്കാൻ രാഹുൽ ഗാന്ധി

സീറ്റിനായി കലാപം ഉയർത്തിയ കെ. സുധാകരനെ അനുനയിപ്പിക്കാൻ രാഹുൽ ഗാന്ധി. സുധാകരനുമായി...

ഇറാൻ-ഇസ്രയേൽ സംഘർഷത്തെ തുടർന്ന് നിർത്തി വെച്ച റിയാദ് വിമാന സർവീസുകൾ പുനഃരാരംഭിച്ച് ഇന്ത്യൻ കമ്പനികൾ

പശ്ചിമേഷ്യയിലെ സംഘർഷങ്ങളെ തുടർന്ന് നിർത്തി വെച്ച റിയാദിലേക്കുള്ള വിമാന സർവീസുകൾ ഇന്ത്യൻ...

അഡോബിയുടെ സിഇഒ സ്ഥാനത്ത് നിന്ന് ശന്തനു നാരായൺ പടിയിറങ്ങുന്നു

 ലോകത്ത് ഏറ്റവും കൂടുതൽ സ്വാധീനമുള്ള സോഫ്റ്റ് വെയർ കമ്പനികളിലൊന്നായ അഡോബിയുടെ സിഇഒ...

Topics

ശബരിമല യുവതീ പ്രവേശനത്തിൽ യൂ ടേൺ; ആചാര സംരക്ഷണത്തിന് സർക്കാർ, നിലപാട് സുപ്രീം കോടതിയിൽ അറിയിക്കും

ശബരിമല യുവതി പ്രവേശനത്തിൽ സംസ്ഥാന സർക്കാരിൻ്റെ യൂ ടേൺ. ആചാരം സംരക്ഷിക്കണമെന്ന്...

‘ആരും ജോലി നൽകില്ല’: ആർത്തവ അവധി നിർബന്ധമാക്കിയാൽ സ്ത്രീകളുടെ തൊഴിലിനെ ബാധിക്കുമെന്ന് സുപ്രീം കോടതി

ആർത്തവ അവധി നിർബന്ധമാക്കുന്നത് സ്ത്രീകളുടെ തൊഴിലിനെ ദോഷകരമായി ബാധിക്കുമെന്ന് സുപ്രീം കോടതി...

വിഭജനകാലത്തെ പ്രണയവുമായി ഇംതിയാസ് അലി ചിത്രം; ‘മേം വാപസ് ആവൂംഗ’ ടീസർ പുറത്ത്

ഇന്ത്യ-പാകിസ്ഥാൻ വിഭജനകാലത്ത് നടക്കുന്ന പ്രണയകഥയുമായി ഇംതിയാസ് അലി. 'മേം വാപ്പസ് ആവൂംഗ'...
spot_img

Related Articles

Popular Categories

spot_img