ലിയോ പതിനാലാമൻ മാർപാപ്പയുടെ ഇഷ്ട ചിത്രങ്ങൾ ഏതൊക്കെ? ആവേശഭരിതരായി സിനിമാപ്രേമികൾ

ലിയോ പതിനാലാമൻ മാർപാപ്പയുടെ ഇഷ്ട ചിത്രങ്ങളെപ്പറ്റിയാണ് ഇപ്പോൾ സിനിമാപ്രേമികൾക്കിടയിലെ ചർച്ച. കത്തോലിക്കാ സഭയുടെ വിശുദ്ധ വർഷാചരണത്തിന്റെ ഭാഗമായി സിനിമാ മേഖലയിലെ പ്രമുഖരുമായി കൂടിക്കാഴ്ച നടത്താനിരിക്കെയാണ് തന്റെ ഇഷ്ട ചിത്രങ്ങള്‍ മാർപാപ്പ പട്ടികപ്പെടുത്തിയത്.

ഫ്രാങ്ക് കാപ്രയുടെ 1946 ൽ പുറത്തിറങ്ങിയ ക്ലാസിക് ചിത്രം ‘ഇറ്റ്സ് എ വണ്ടർഫുൾ ലൈഫ്’ ഉൾപ്പെടെയുള്ള സിനിമകളാണ് പോപ്പ് തന്റെ ഇഷ്ട ചിത്രങ്ങളായി തെരഞ്ഞെടുത്തത്. ജെയിംസ് സ്റ്റുവർട്ട് അഭിനയിച്ച ഈ സിനിമയിൽ, നിരാശനായ ഒരു കുടുംബസ്ഥനെ സഹായിക്കാൻ സ്വർഗത്തിൽ നിന്ന് ഒരു മാലാഖ എത്തുന്നതാണ് ഇതിവൃത്തം. റോബർട്ട് വൈസിന്റെ മ്യൂസിക്കൽ ഡ്രാമ ‘ദി സൗണ്ട് ഓഫ് മ്യൂസിക്’ (1965), റോബർട്ട് റെഡ്ഫോർഡിന്റെ ഫാമിലി ഡ്രാമ ‘ഓർഡിനറി പീപ്പിൾ’ (1980), റോബർട്ടോ ബെനിഗ്നിയുടെ ‘ലൈഫ് ഈസ് ബ്യൂട്ടിഫുൾ’ (1997) എന്നിവയാണ് പോപ്പിന്റെ എക്കാലത്തെയും ഇഷ്ടചിത്രങ്ങൾ.

ലെറ്റർബോക്സ് പോലുള്ള മൂവി റിവ്യൂ ആപ്പുകളിൽ പോപ്പിന്റെ സിനിമാഭിരുചിയെ പ്രശംസിക്കുകയാണ് സിനിമാപ്രേമികൾ. പട്ടികയിൽ ‘ഓർഡിനറി പീപ്പിൽ’ ഇടം പിടിച്ചതാണ് ഇവരിൽ പലരേയും അത്ഭുതപ്പെടുത്തിയത്. സെക്യുലർ സ്വഭാവമുള്ള സിനിമ കുടുംബമൂല്യങ്ങളെപ്പറ്റിയാണ് സംസാരിക്കുന്നത്. ഇത്ര ഇമോഷണലായ ഒരു സിനിമ എടുത്ത റോബർട്ട് റെഡ്ഫോർഡിനെ ഒരു വിശുദ്ധനായി പ്രഖ്യാപിക്കണമെന്ന് തമാശരൂപേണ പോപ്പിനോട് ആവശ്യപ്പെടുന്നവരേയും ലെറ്റർബോക്സിൽ കാണാം. ‘ലൈഫ് ഈസ് ബ്യൂട്ടിഫുൾ’ എന്ന ചിത്രത്തേയും എടുത്തുകാട്ടുന്നവരുണ്ട്. നാസി കൊണ്‍സെൻട്രേഷൻ ക്യാംപ് പശ്ചാത്തലമാക്കി ഒരുക്കിയ ഈ സിനിമ മാനുഷിക മൂല്യങ്ങള്‍ എടുത്തുകാട്ടുന്ന സിനിമയാണ്. പോപ്പിന്റെ ഇഷ്ട സിനിമകൾ പോപ്പിന്റെ നിലപാട് കൂടിയാണ് വ്യക്തമാക്കുന്നത് എന്നാണ് ചലച്ചിത്രപ്രേമികൾ അഭിപ്രായപ്പെടുന്നത്.

അതേസമയം, വത്തിക്കാനും ഹോളിവുഡും തമ്മിലുള്ള വിടവ് നികത്താനുള്ള ശ്രമത്തിലാണ് ലിയോ പതിനാലാമൻ മാർപ്പാപ്പ. സിനിമാ വ്യവസായത്തിലെ ചില പ്രമുഖരുമായി കത്തോലിക്കാ സഭയുടെ പരമാധ്യക്ഷൻ ശനിയാഴ്ച കൂടിക്കാഴ്ച നടത്തും. കേറ്റ് ബ്ലാഞ്ചെറ്റ്, ക്രിസ് പൈൻ, ആദം സ്കോട്ട്, സ്പൈക്ക് ലീ എന്നിവരുൾപ്പെടെയുള്ളവരെയാണ് പോപ്പ് കാണുക. “സഭയുടെ ദൗത്യത്തിനും” “മാനുഷിക മൂല്യങ്ങളുടെ ഉന്നമനത്തിനും” സിനിമാ മേഖലയ്ക്ക് ഏതുവിധത്തിൽ സംഭാവന ചെയ്യാനാകുമെന്ന് അറിയാനുള്ള ശ്രമത്തിലാണ് മാർപാപ്പ എന്നാണ് വത്തിക്കാൻ അറിയിക്കുന്നത്.

Hot this week

മണപ്പുറം ഫിനാന്‍സ് ഓപറേഷന്‍സ് മേധാവിയായി ശ്രീകാന്ത് പി വി യെ നിയമിച്ചു

മണപ്പുറം ഗ്രൂപ്പിന്റെ ഓപറേഷന്‍സ് ആന്റ് കസ്റ്റമര്‍ എക്‌സ്പീരിയന്‍സ് വിഭാഗം മേധാവിയായി ശ്രീകാന്ത്...

കാൻസർ രോഗികൾക്കുള്ള മെഡിക്കൽ സഹായ പദ്ധതി വിതരണം ചെയ്ത് ജോയ്ആലുക്കാസ് ഫൗണ്ടേഷൻ

നിർധന കുടുംബങ്ങളിലെ കാൻസർ രോഗികൾക്ക് അവശ്യ മരുന്നുകൾ ലഭ്യമാക്കുന്ന മെഡിക്കൽ സഹായ...

നെസ്റ്റ് ഇന്റർനാഷണൽ അക്കാദമി ആൻഡ് റിസർച് സെന്ററിന് വാഹനം നൽകി ഫെഡറൽ ബാങ്ക്

കൊയിലാണ്ടിയിൽ പ്രവർത്തിക്കുന്ന നെസ്റ്റ് ഇന്റർനാഷണൽ അക്കാദമി ആൻഡ് റിസർച് സെന്ററിന്  വാഹനം...

കേരള കോളേജ് പ്രീമിയർ ലീഗ് : ന്യൂമാൻ കോളേജിനും ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ടിനും വിജയം

 കേരള കോളേജ് പ്രീമിയർ ലീഗ് ട്വന്റി 20 ചാമ്പ്യൻഷിപ്പിന്റെ മധ്യമേഖലാ മത്സരങ്ങളിൽ...

Topics

‘പാചകവാതക സിലിണ്ടർ വിതരണത്തിലെ കേന്ദ്ര നിബന്ധനകൾ കൂടുതൽ പ്രതിസന്ധി ഉണ്ടാക്കും’; മന്ത്രി ജിആർ അനിൽ

പാചകവാതക സിലിണ്ടർ വിതരണത്തിലെ കേന്ദ്രസർക്കാരിന്റെ നിബന്ധനകൾ കേരളത്തിൽ കൂടുതൽ പ്രതിസന്ധികൾ ഉണ്ടാക്കുകയാണെന്ന്...

പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചിയിൽ എത്തി

പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചിയിൽ എത്തി. 11.30 ഓടെ നെടുമ്പാശ്ശേരിയിൽ വന്നിറങ്ങിയ...

നേമത്ത് വൈഷ്ണ സുരേഷ് യുഡിഎഫ് സ്ഥാനാർഥിയായേക്കും; സാധ്യത പട്ടികയിൽ വി എസ് ശിവകുമാറും കെ മുരളീധരനും

നിയമസഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം നേമത്ത് വൈഷ്ണ സുരേഷിനെ പരിഗണിച്ച് കോൺഗ്രസ്. വട്ടിയൂർക്കാവിൽ...
spot_img

Related Articles

Popular Categories

spot_img