സനാതന ഹൈന്ദവ ധർമം, സർജിക്കൽ സ്ട്രൈക്ക്, പിന്നെ ബാലയ്യയുടെ അടിയോടടി; ‘അഖണ്ഡ 2’ ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നന്ദമൂരി ബാലകൃഷ്ണയെ നായകനാക്കി, ബ്ലോക്ക്ബസ്റ്റർ തെലുങ്ക് സംവിധായകൻ ബോയപതി ശ്രീനു ഒരുക്കുന്ന ‘അഖണ്ഡ 2: താണ്ഡവം’ എന്ന ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്ത്. തമൻ എസ് ചിട്ടപ്പെടുത്തിയ മാസ് പശ്ചാത്തല സംഗീതത്തിൽ പവർപാക്ക്ഡ് ട്രെയ്‌ലർ ആണ് അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. സനാതന ഹൈന്ദവ ധർമം, സർജിക്കൽ സ്ട്രൈക്ക് എന്നിങ്ങനെ മതവും രാഷ്ട്രീയവും ദേശീയതയും കൂടിക്കുഴഞ്ഞ വിധമാണ് ബാലയ്യയുടെ സംഭാഷണങ്ങൾ.

2025 ഡിസംബർ അഞ്ചിനാണ് ചിത്രം ആഗോള റിലീസായി എത്തുന്നത്. ബോയപതി ശ്രീനു – നന്ദമൂരി ബാലകൃഷ്ണ ടീം ഒന്നിക്കുന്ന നാലാമത്തെ ചിത്രമായ ‘അഖണ്ഡ 2: താണ്ഡവം’, ഇവരുടെ മുൻ ചിത്രമായ ‘അഖണ്ഡ’യുടെ തുടർച്ച ആയാണ് അവതരിപ്പിക്കുന്നത്. 14 റീൽസ് പ്ലസ് ബാനറിൽ രാം അചന്തയും ഗോപിചന്ദ് അചന്തയും ചേർന്ന് നിർമ്മിക്കുന്ന ചിത്രം എം തേജസ്വിനി നന്ദമൂരി അവതരിപ്പിക്കുന്നു. മലയാളി താരം സംയുക്ത മേനോൻ ആണ് സിനിമയിലെ നായിക.

ചിത്രത്തിന്റെ ആദ്യ ഭാഗത്തേക്കാൾ വമ്പൻ കാൻവാസിൽ ആണ് രണ്ടാം ഭാഗം ഒരുക്കിയിരിക്കുന്നത്. വ്യത്യസ്ത ലുക്കുകളിലാണ് ചിത്രത്തിൽ ബാലകൃഷ്ണയെ അവതരിപ്പിക്കുന്നത്. അഖണ്ഡയുടെ ആദ്യ ഭാഗത്തേക്കാൾ വമ്പൻ ആക്ഷനും ഡ്രാമയും ഉൾപ്പെടുത്തി കൊണ്ടാണ് രണ്ടാം ഭാഗം ഒരുക്കിയിരിക്കുന്നത് എന്നാണ് ചിത്രത്തിൻ്റെ ടീസറും ബ്ലാസ്റ്റിംഗ് റോർ വീഡിയോയും ഇപ്പോൾ പുറത്തു വന്ന ട്രെയ്‌ലറും കാണിച്ചു തരുന്നത്. പാൻ ഇന്ത്യൻ ചിത്രമായി ബ്രഹ്മാണ്ഡ ബജറ്റിൽ ഒരുക്കുന്ന ചിത്രത്തിലെ വില്ലൻ വേഷം അവതരിപ്പിക്കുന്നത് ആദി പിന്നിസെട്ടി. ബോളിവുഡ് താരം ഹർഷാലി മൽഹോത്രയും ചിത്രത്തിന്റെ താരനിരയിലുണ്ട്.

രചന, സംവിധാനം- ബോയപതി ശ്രീനു, നിർമ്മാതാക്കൾ- രാം അചന്ത, ഗോപി അചന്ത, ബാനർ- 14 റീൽസ് പ്ലസ്, അവതരണം- എം തേജസ്വിനി നന്ദമൂരി, ഛായാഗ്രഹണം- സി രാംപ്രസാദ്, സന്തോഷ് ഡി, സംഗീതം- തമൻ എസ്, എഡിറ്റർ- തമ്മിരാജു, എക്സികുട്ടീവ് പ്രൊഡ്യൂസർ- കോട്ടി പരുചൂരി, കലാസംവിധാനം- എ. എസ്. പ്രകാശ്, സംഘട്ടനം- റാം-ലക്ഷ്മൺ, മാർക്കറ്റിംഗ്- ഫസ്റ്റ് ഷോ, പിആർഒ- ശബരി.

Hot this week

“10 ദിവസത്തിനുള്ളിൽ ഒരു വലിയ അപ്‌ഡേറ്റ് വരും”; സൂര്യയുടെ ‘കറുപ്പി’നെക്കുറിച്ച് ആർജെ ബാലാജി

സൂര്യയെ നായകനാക്കി ആർ.ജെ. ബാലാജി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ്...

മകൻ പറഞ്ഞു, ഇന്ത്യാ സന്ദർശനത്തിന് മുൻപ് ‘ധുരന്ധർ’ കണ്ട് ഫിൻലൻഡ് പ്രസിഡന്റ്

ആദ്യ ഭാഗമുണ്ടാക്കിയ ആവേശം അവസാനിക്കും മുൻപ് 'ധുരന്ധർ 2' തിയേറ്റുകളിലേക്ക് എത്തുകയാണ്....

ഉള്ളിയിലെ ‘നെഗറ്റീവ് എനർജി’; പഠനം വേണമെന്ന ഹർജി തള്ളി സുപ്രീം കോടതി

ഉള്ളിയിലും വെളുത്തുള്ളിയിലുമുള്ള നെഗറ്റീവ് എനർജിയെ കുറിച്ച് ശാസ്ത്രീയ പഠനം വേണമെന്ന ഹർജി...

ടി20 ലോകകപ്പ് ചരിത്ര വിജയം; ഇന്ത്യൻ ടീമിന് 131 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ

2026 ലെ ഐസിസി പുരുഷ ടി20 ലോകകപ്പിലെ വിജയത്തിന് പിന്നാലെ ഇന്ത്യൻ...

സൗദി അറേബ്യയിലും കുവൈറ്റിലും ഡ്രോണ്‍ ആക്രമണം; അമേരിക്കയുമായി ചർച്ചക്കില്ലെന്ന് ഇറാൻ

സൗദി അറേബ്യയിലും കുവൈറ്റിലും പുലർച്ചെ ഇറാൻ ഡ്രോണ്‍ ആക്രമണം. എണ്ണ സമ്പന്നമായ...

Topics

ആ നാവൊന്ന് നീട്ടിയേ; ഡോക്ടർമാർ പറയുന്നത് വെറുതെയല്ല!

സാധാരണയായി ഡോക്ടറെ കാണാൻ ചെന്നാൽ അവർ ആദ്യം പറയുന്ന കാര്യങ്ങളിലൊന്നാണ് നാവു...

ഡെട്രോയിറ്റ് മാർ തോമാ ചർച്ചിൽ ലോക പ്രാർത്ഥനാ ദിനം ആചരിച്ചു

ആഗോള ക്രൈസ്തവ കൂട്ടായ്മയുടെ ഭാഗമായി ഡെട്രോയിറ്റ് മാർ തോമാ ചർച്ച് ലോക...

എഫ്.ഡി.എ വാക്സിൻ മേധാവി വിനയ് പ്രസാദ് വീണ്ടും രാജിവെച്ചു

അമേരിക്കൻ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്റെ വാക്സിൻ വിഭാഗം മേധാവി വിനയ്...
spot_img

Related Articles

Popular Categories

spot_img