കളമശേരിയില്‍ ഗുഡ്‌സ് ട്രെയിന്‍ പാളം തെറ്റി വൈദ്യുതി പോസ്റ്റില്‍ ഇടിച്ചു; ട്രെയിനുകള്‍ വൈകുന്നു

എറണാകുളം കളമശേരിയില്‍ ഗുഡ്‌സ് ട്രെയിന്‍ പാളം തെറ്റി വൈദ്യുതി പോസ്റ്റില്‍ ഇടിച്ചു. എറണാകുളത്ത് നിന്ന് തൃശൂരിലേക്ക് പോകുകയായിരുന്ന ട്രെയിനാണ് അപകടത്തില്‍പ്പെട്ടത്. തൃശൂര്‍ ഭാഗത്തേക്കുള്ള ട്രെയിനുകള്‍ വൈകും.

വടക്കന്‍ കേരളത്തിലും മധ്യകേരളത്തിലും കൂടുതല്‍ ട്രെയിനുകള്‍ വൈകി. നിയന്ത്രണം തുടര്‍ന്നാല്‍ തെക്കന്‍ കേരളത്തിലെ ഗതാഗതത്തെ വരും മണിക്കൂറുകളില്‍ ബാധിക്കും.എറണാകുളം ജംഗ്ഷന്‍ – പാലക്കാട് ജംഗ്ഷന്‍ പാസഞ്ചര്‍ (66610) ട്രെയിന്‍ റദ്ദാക്കി. കന്യാകുമാരി – കത്രാ ഹിമസാഗര്‍ എക്‌സ്പ്രസ് ഒരു മണിക്കൂറും 23 മിനിറ്റും വൈകി ഓടുന്നു. കന്യാകുമാരി പുനലൂര്‍ പാസഞ്ചര്‍ 15 മിനിറ്റ് വൈകിയോടുന്നു. മുംബൈ തിരുവനന്തപുരം നേത്രാവതി എക്‌സ്പ്രസ് ഒരു മണിക്കൂര്‍ 31 മിനിറ്റ് ഓടുന്നു. ന്യൂഡല്‍ഹി – തിരുവനന്തപുരം കേരള എക്‌സ്പ്രസ് 16 മിനിറ്റ് വൈകി ഓടുന്നു.

ആലപ്പുഴ എംജിആര്‍ ചെന്നൈ എക്‌സ്പ്രസ് 30 മിനിറ്റ് വൈകി ഓടുന്നു. മംഗലാപുരം – തിരുവനന്തപുരം ഏറനാട് എക്‌സ്പ്രസ് ഒരു മണിക്കൂറും 11 മിനിട്ടും വൈകി ഓടുന്നു. ആലപ്പുഴ കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ് 20 മിനിറ്റ് വൈകിയോടുന്നു. കോഴിക്കോട് – തിരുവനന്തപുരം ജനശതാബ്ദി എക്‌സ്പ്രസ് 47 മിനിറ്റ് വൈകിയോടുന്നു. ഗുരുവായൂര്‍ എറണാകുളം പാസഞ്ചര്‍ ഒരു മണിക്കൂര്‍ 42 മിനിറ്റ് വൈകിയോടുന്നു. തിരുവനന്തപുരം – മംഗലാപുരം വന്ദേ ഭാരത് എക്‌സ്പ്രസ് 2 മിനിറ്റ് വൈകി ഓടുന്നു. കണ്ണൂര്‍ – എറണാകുളം ഇന്റര്‍ സിറ്റി എക്‌സ്പ്രസ് 20 മിനിറ്റ് വൈകി ഓടുന്നു.

Hot this week

ആയുധ വിപണിയിൽ ചുവടുറപ്പിക്കാൻ ട്രംപിന്റെ മക്കൾ; ഗൾഫ് രാജ്യങ്ങളുമായി വ്യാപാര ചർച്ചകൾ

ഇറാൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ആയുധ വിപണിയിൽ ചുവടുറപ്പിക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ്...

ഇറാന്‍ യുദ്ധം: യു എന്‍ രക്ഷാസമിതിയില്‍ പൊരിഞ്ഞ പോര്; അമേരിക്കയേയും ഇസ്രയേലിനേയും വിമര്‍ശിച്ച് ചൈനയും റഷ്യയും

പശ്ചിമേഷ്യയിലെ യുദ്ധത്തെച്ചൊല്ലി യു എന്‍ രക്ഷാസമിതിയില്‍ പൊരിഞ്ഞ പോര്. അമേരിക്കയും ഇസ്രയേലും...

വിജയ്‌യുടെ പെരമ്പൂരിലെ പത്രികയില്‍ സാങ്കേതിക പ്രശ്‌നം; രണ്ടുകേസുകള്‍ ഉള്‍പ്പെടുത്തിയില്ല; വീണ്ടും പത്രിക സമര്‍പ്പിച്ചേക്കും

ടിവികെ അധ്യക്ഷന്‍ വിജയ്‌യുടെ പെരമ്പൂരിലേക്ക് മത്സരിക്കുന്നതിനുള്ള പത്രികയില്‍ സാങ്കേതിക പ്രശ്‌നം. രണ്ട്...

ബഹ്‌റൈനിലെ ആമസോൺ ക്ലൗഡ് കമ്പ്യൂട്ടിംഗ് കേന്ദ്രത്തിന് നേരെ ഇറാന്റെ മിസൈൽ ആക്രമണം

ബഹ്‌റൈനിലെ ആമസോൺ ക്ലൗഡ് കമ്പ്യൂട്ടിംഗ് കേന്ദ്രത്തിന് നേരെ ഇറാന്റെ മിസൈൽ ആക്രമണം....

Topics

‘ഞാൻ ഒരു മെസി ഫാൻ എന്റെ ദുഃഖം ആരോട് പറയും, ഇങ്ങനെയൊരു വഞ്ചന അര്‍ജന്റീന കാണിക്കുമെന്ന് കരുതിയില്ല’; മന്ത്രി വി അബ്ദുറഹ്മാൻ

മെസിയെ കേരളത്തിൽ കൊണ്ടുവരാൻ കഴിയാത്തതിൽ വീണ്ടും പ്രതികരിച്ച് മന്ത്രി വി അബ്ദുറഹ്മാൻ....

ചന്ദ്രനെ വലംവെക്കാനുള്ള മനുഷ്യ പ്രയാണത്തിന് തുടക്കം; ആർട്ടിമിസ് -2 ദൗത്യം വിജയകരമായി വിക്ഷേപിച്ചു

54 വർഷത്തെ ഇടവേളയ്ക്ക് ശേഷം ചന്ദ്രനെ വലംവെക്കാനുള്ള മനുഷ്യ പ്രയാണത്തിന് തുടക്കം.നാസയുടെ...
spot_img

Related Articles

Popular Categories

spot_img