നിലമ്പൂർ: നിലമ്പൂരിൽ വോട്ടുറപ്പിക്കാൻ സാമുദായിക നേതാക്കളെ കണ്ട് പിവി അൻവർ. മാർത്തോമ്മാ സഭ കുന്നംകുളം–മലബാർ ഭദ്രാസനാധിപൻ ഡോ. മാത്യൂസ് മാര്‍ മക്കാറിയോസ് എപ്പിസ്‌കോപ്പയുമായി ഇന്നലെ കൂടിക്കാഴ്ച നടത്തി.
സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങന്റെ വീട്ടിൽ എത്തി ഇന്നലെ പിവി അൻവർ കൂടിക്കാഴ്ച നടത്തിയിരുന്നു. നേരത്തെ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുമായും അന്‍വര്‍ കൂടിക്കാഴ്ച്ച നടന്നിരുന്നു.