വെരിഫിക്കേഷന് മാത്രമല്ല; തുടർന്നും വേണം സിം! വാട്ട്‌സ്ആപ്പ് പോലുള്ള ഒടിടി മെസേജിങ് ആപ്പുകൾ സിം ബൈൻഡിങ് നടപ്പാക്കണമെന്ന് ഡിഒടി

വാട്സ് ആപ്പും ടെലിഗ്രാമും അടക്കമുളള ഓവർ-ദി-ടോപ്പ് മെസേജിങ് ആപ്പുകൾ പ്രവർത്തിക്കണമെങ്കിൽ ഇനിമുതൽ ഫോണിൽ സിം കാർഡ് നിർബന്ധമാണെന്ന് കേന്ദ്ര ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പ്. ഓൺലൈൻ തട്ടിപ്പുകളും ഡിജിറ്റൽ കുറ്റകൃത്യങ്ങളും തടയാൻ സിം ബൈൻഡിങ് വേണമെന്നാണ് പുതിയ തീരുമാനം. 2026 ഫെബ്രുവരി മുതൽ പുതിയ പരിഷ്കാരം നടപ്പിലാക്കണമെന്നാണ് കമ്പനികൾക്ക് ടെലികോം വകുപ്പ് നൽകിയ നിർദേശം. സിം കാർഡ് ഇല്ലെങ്കിൽ ആപ്പ് ഉപയോഗിക്കാൻ കഴിയാത്ത തരത്തിലേക്ക് സാങ്കേതിക സംവിധാനം മാറ്റണമെന്നാണ് നിർദേശം. നിലവിൽ വാട്സ് ആപ്പ് പോലെയുള്ള ആപ്പുകളിൽ രജിസ്റ്റർ ചെയ്യുമ്പോൾ സിം വെരിഫിക്കേഷൻ ആവശ്യമാണെങ്കിലും തുടർന്ന് ഉപയോഗിക്കാൻ അതേ സിം ആവശ്യമില്ല.

വാട്ട്‌സ്ആപ്പ്, ടെലിഗ്രാം, സിഗ്നൽ, സ്‌നാപ്ചാറ്റ്, ഷെയർചാറ്റ്, ജിയോചാറ്റ്, ജോഷ് തുടങ്ങിയ പ്ലാറ്റ് ഫോമുകൾക്കാണ് നിയമം ബാധകമാവുക. 2025ലെ പുതിയ ടെലികമ്മ്യൂണിക്കേഷൻ സൈബർ സുരക്ഷാ ഭേദഗതി നിയമങ്ങളുടെ ഭാ​ഗമായാണ് ഉത്തരവ്. പുതിയ നിയമം അനുസരിച്ച് ടെലികമ്മ്യൂണിക്കേഷൻ ഐഡന്റിഫയർ യൂസർ എന്റിറ്റികൾ എന്ന് തരംതിരിച്ചിരിക്കുന്ന ആപ്പുകൾ 90 ദിവസത്തിനുള്ളിൽ പുതിയ നിർദേശം നടപ്പാക്കണം. കൂടാതെ വെബ് ബ്രൗസർ വഴി ലോഗിൻ ചെയ്യുന്ന ഉപയോക്താക്കൾ ഓരോ ആറ് മണിക്കൂറിലും വെബ് ബ്രൗസർ ലോഗ് ഔട്ട് ചെയ്ത് വീണ്ടും ലോ​ഗിൻ ചെയ്യണമെന്നും നിർദേശമുണ്ട്.

ഇപ്പോൾ ഇത്തരം ആപ്പുകളിൽ രജിസ്റ്റർ ചെയ്യുമ്പോൾ മാത്രമാണ് സിം വെരിഫിക്കേഷൻ ആവശ്യമായിട്ടുള്ളത്. അതിനുശേഷം സിം നീക്കം ചെയ്യുകയോ നിർജീവമാക്കുകയോ ചെയ്താലും ആപ്പ് പ്രവർത്തിക്കുന്നത് തുടരും. സിം കാർഡ് ഇല്ലാതെയുള്ള സേവനങ്ങൾ തട്ടിപ്പിനും കുറ്റകൃത്യങ്ങൾക്കും സഹായകമാകുന്നുവെന്ന് വിലയിരുത്തിയാണ് പുതിയ തീരുമാനം. സിം ഉപേക്ഷിച്ച് വൈ ഫൈ ഉപയോഗിച്ച് നടത്തുന്ന ക്രിമിനൽ കുറ്റങ്ങൾ കണ്ടുപിടിക്കാനും എളുപ്പമല്ല. വാട്ട്‌സ്ആപ്പ് പോലുള്ള ആപ്പുകൾ ഉപയോഗിക്കുന്ന സൈബർ തട്ടിപ്പുകാരെ ട്രാക്ക് ചെയ്യാൻ കഴിയാത്തത് വെല്ലുവിളി ആണെന്നുമാണ് കണ്ടെത്തൽ. “സിം ബൈൻഡിങ്” വരുന്നതോടെ ഇത്തരം പ്ലാറ്റ് ഫോമുകൾ വഴിയുള്ള സൈബർ തട്ടിപ്പുകൾ കണ്ടെത്തുന്നതിന് സഹായകമാകുമെന്നാണ് വിലയിരുത്തൽ.

Hot this week

യുഎസ്-ഇറാൻ വെടിനിർത്തൽ: എണ്ണവിലയിൽ വൻ ഇടിവ്, ഓഹരി വിപണികളിൽ കുതിപ്പ്

യുഎസും ഇറാനും തമ്മിൽ രണ്ടാഴ്ചത്തെ താൽക്കാലിക വെടിനിർത്തലിന് ധാരണയായതോടെ ആഗോള വിപണിയിൽ...

നാടകം ഒരുകലയാണ്, ജീവിതമാണ്, കരിയറുമാണ്

നാടക വേദിയുടെ പിറവി എന്നാണെന്ന് തെരഞ്ഞാൽ ഒരു ഗവേഷണം  നടത്തിയാലും കണ്ടുപിടിക്കുവാൻ...

ചാരവൃത്തിക്ക് ഇനി ആർട്ടിഫിഷ്യൽ ഇന്റലിജൻസും; ‘AI സഹപ്രവർത്തകരെ’ നിയോഗിക്കാൻ സിഐഎ

വിദേശ രാജ്യങ്ങളുടെ രഹസ്യ നീക്കങ്ങളും പദ്ധതികളും വിശകലനം ചെയ്യാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്...

കടുത്ത സാമ്പത്തിക പ്രതിസന്ധി:പെൻഷൻ വിഹിതം അടയ്ക്കുന്നത് താൽക്കാലികമായി നിർത്തിവെക്കാനും  തപാൽ നിരക്ക് വർധിപ്പിക്കാനും  യുഎസ് പോസ്റ്റൽ സർവീസ്

കടുത്ത സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് സ്റ്റാമ്പ് വില വർധിപ്പിക്കാനും പെൻഷൻ വിഹിതം അടയ്ക്കുന്നത്...

Topics

ചരിത്രം തിരുത്തി കുറിക്കാൻ ആർട്ടമിസ്; ഭൂമിയിൽ നിന്ന് ഏറ്റവും കൂടുതൽ ദൂരം സഞ്ചരിച്ച മനുഷ്യ ദൗത്യമായി ആർട്ടമിസ് 2

മനുഷ്യനെ വീണ്ടും ചന്ദ്രനിലെത്തിക്കാനുള്ള നാസയുടെ (NASA) ആർട്ടമിസ് ദൗത്യം നിർണ്ണായക ഘട്ടത്തിലേക്ക്....

സവിതയുടെ സ്മരണയ്ക്കായി ടെക്സസ് സർവകലാശാലയിൽ സ്കോളർഷിപ്പ് ഫണ്ട് രൂപീകരിക്കുന്നു

കഴിഞ്ഞ മാർച്ചിൽ ഓസ്റ്റിനിലെ വെടിവെപ്പിൽ കൊല്ലപ്പെട്ട ഇന്ത്യൻ വംശജയായ വിദ്യാർത്ഥിനി സവിത...

കാനഡയിൽ 1.2 കോടി ജനങ്ങൾക്ക് ബോണസ് തുക; ഈ വസന്തകാലത്ത് അക്കൗണ്ടിലെത്തും

കാനഡയിലെ സാധാരണക്കാർക്ക് ആശ്വാസമേകാൻ പ്രധാനമന്ത്രി മാർക്ക് കാർണിയുടെ നേതൃത്വത്തിലുള്ള ലിബറൽ സർക്കാർ...
spot_img

Related Articles

Popular Categories

spot_img