20 കോടി ചിലവാക്കി ക്ലൈമാക്സ് രംഗമൊരുക്കി തെലുങ്ക് ചിത്രം; ‘നാഗബന്ധം’ വരുന്നു

അഭിഷേക് നാമ രചിച്ചു സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ തെലുങ്ക് ചിത്രമായ ‘നാഗബന്ധ’ത്തിന്റെ ക്ലൈമാക്സ് ഒരുങ്ങുന്നത് ബ്രഹ്മാണ്ഡ ബജറ്റിൽ. ക്ലൈമാക്സ് രംഗമൊരുക്കാനായി മാത്രം 20 കോടി രൂപയാണ് നിർമാതാക്കൾ ചെലവഴിക്കുന്നത്. ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും ചെലവേറിയ ക്ലൈമാക്സ് രംഗങ്ങളിൽ ഒന്നാണ് ഈ ചിത്രത്തിനായി ഒരുക്കുന്നത്. എൻഐകെ സ്റ്റുഡിയോസ്, അഭിഷേക് പിക്ചേഴ്സ് എന്നിവയുടെ ബാനറിൽ കിഷോർ അന്നപുറെഡ്ഡി, നിഷിത നാഗിറെഡ്ഡി എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രം അവതരിപ്പിക്കുന്നത് ലക്ഷ്മി ഇറയും, ദേവാൻഷ് നാമയും ചേർന്നാണ്. സഹനിർമാതാവ് താരക് സിനിമാസ്.

ഹൈദരാബാദിലെ രാമനായിഡു സ്റ്റുഡിയോയിൽ ഒരുക്കിയ വമ്പൻ സെറ്റിലാണ് ക്ലൈമാക്സ് ഒരുക്കുന്നത്. പ്രശസ്ത കലാസംവിധായകൻ അശോക് കുമാറും ടീമും ചേർന്നാണ് ഈ ബ്രഹ്മാണ്ഡ സെറ്റ് ഒരുക്കിയിരിക്കുന്നത്. അന്താരാഷ്ട്ര സ്റ്റണ്ട് മാസ്റ്റർ കെച്ചയുടെ നേതൃത്വത്തിലാണ് ക്ലൈമാക്സ് സംഘട്ടനം ഒരുക്കുന്നത്. ചിത്രത്തിനായി അശോക് കുമാറും സംഘവും ഒരുക്കിയ വിവിധ ക്ഷേത്രങ്ങളുടെ സെറ്റുകളും പ്രേക്ഷകരെ അമ്പരപ്പിക്കും എന്നാണ് സൂചന. ക്ലൈമാക്സിനായി ഒരുക്കിയ സെറ്റും ക്ലൈമാക്സ് ചിത്രീകരണവും കണ്ട മാധ്യമ പ്രവർത്തകരും അമ്പരന്നു പോയെന്നാണ് അണിയറ പ്രവർത്തകർ സൂചിപ്പിക്കുന്നത്. അടുത്തിടെ ചിത്രത്തിലെ ‘ഓം വീര നാഗ’ എന്ന ഗാന ചിത്രീകരണവും അതിനായി നിർമ്മിച്ച ബ്രഹ്മാണ്ഡ സെറ്റും ശ്രദ്ധ നേടിയിരുന്നു. ബ്രഹ്മാണ്ഡ വലിപ്പത്തിൽ നിർമിച്ച ഒരു ശിവ ക്ഷേത്രത്തിൻ്റെ സെറ്റിലാണ് ഈ ഗാനം ഒരുക്കിയത്. നേരത്തെ 1000 നർത്തകർ പങ്കെടുത്ത മറ്റൊരു ബ്രഹ്മാണ്ഡ ഗാനവും ചിത്രത്തിനായി ഒരുക്കിയിരുന്നു. കേരളത്തിലെ പ്രശസ്തമായ അനന്ത പദ്മനാഭ സ്വാമി ക്ഷേത്രത്തിന്റെ രൂപത്തിൽ നിർമിച്ച ബ്രഹ്മാണ്ഡ സെറ്റിൽ ആണ് ഈ ഗാനം ചിത്രീകരിച്ചത്.

ചിത്രത്തിനായി വമ്പൻ ശാരീരിക പരിവർത്തനമാണ് നായകൻ വിരാട് കർണ്ണ നടത്തിയത്. ബ്രഹ്മാണ്ഡ സെറ്റുകളിൽ, അതിശയിപ്പിക്കുന്ന ദൃശ്യങ്ങളോടെ ഒരുങ്ങുന്ന ചിത്രത്തിനായി വമ്പൻ തുക ചെലവഴിച്ചു കൊണ്ട് സംവിധായകന്റെ കാഴ്ചപ്പാടിനൊപ്പം പൂർണമായും ചേർന്ന് നിൽക്കുകയാണ് ചിത്രത്തിന്റെ നിർമാതാക്കളായ കിഷോർ അന്നപുറെഡ്ഡി, നിഷിത നാഗിറെഡ്ഡി എന്നിവർ. ആത്മീയമായ ഒരു കഥ അതിന്റെ എല്ലാ മികവോടെയും അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് അണിയറ പ്രവർത്തകർ. ചിത്രത്തിലെ വിരാട് കർണ്ണ അവതരിപ്പിക്കുന്ന ‘രുദ്ര’ എന്ന കഥാപാത്രത്തിന്റെ ലുക്ക് നേരത്തെ വരികയും ശ്രദ്ധ നേടുകയും ചെയ്തിരുന്നു.

പത്മനാഭസ്വാമി ക്ഷേത്രം, പുരി ജഗന്നാഥ് ക്ഷേത്രം തുടങ്ങിയ ക്ഷേത്രങ്ങളിലെ സമീപകാല നിധി കണ്ടെത്തലുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, ഈ ദിവ്യ സ്ഥലങ്ങളെ ചുറ്റിപ്പറ്റിയുള്ള ആകർഷകമായ പുരാണങ്ങളിലേക്കും അവ സംരക്ഷിക്കുന്നതിനായി രൂപകൽപ്പന ചെയ്ത നിഗൂഢമായ ആചാരങ്ങളിലേക്കും ശ്രദ്ധ കേന്ദ്രീകരിച്ചാണ് ചിത്രത്തിന്റെ കഥ ഒരുക്കിയത്. ഇന്ത്യയിലെ 108 വിഷ്ണു ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട നാഗബന്ധത്തെ ചുറ്റിപ്പറ്റിയാണ് ചിത്രത്തിന്റെ വേശകരമായ സാഹസികതയും സംയോജിപ്പിച്ച് ഒരുക്കുന്ന ഈ പാൻ ഇന്ത്യൻ ആക്ഷൻ ചിത്രത്തിൽ നഭ നടേഷ്, ഐശ്വര്യ മേനോൻ എന്നിവർ നായികാ വേഷങ്ങൾ ചെയ്യുന്നു. ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ ജഗപതി ബാബു, ജയപ്രകാശ്, മുരളി ശർമ, ബി എസ് അവിനാശ് എന്നിവരാണ്. വമ്പൻ ബഡ്ജറ്റിലൊരുക്കുന്ന ഈ ചിത്രം തെലുങ്ക്, ഹിന്ദി, തമിഴ്, കന്നഡ, മലയാളം ഭാഷകളിൽ റിലീസ് ചെയ്യും. ചിത്രീകരണം അവസാന ഘട്ടത്തിൽ എത്തിയത് കൊണ്ട് തന്നെ, ചിത്രത്തിന്റെ ടീസറുകൾ, ബിഹൈൻഡ് ദ സീൻ വീഡിയോകൾ എന്നിവയും വൈകാതെ പുറത്തു വരും.

ഛായാഗ്രഹണം- സൗന്ദർ രാജൻ എസ് , സംഗീതം- അഭേ, ജുനൈദ് കുമാർ, എഡിറ്റർ- ആർ. സി. പനവ്, സിഇഓ -വാസു പൊടിനി, പ്രൊഡക്ഷൻ ഡിസൈനർ – അശോക് കുമാർ, സംഭാഷണങ്ങൾ- കല്യാൺ ചക്രവർത്തി, കോസ്റ്റ്യൂം ഡിസൈനർ-അശ്വിൻ രാജേഷ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- അഭിനത്രി ജക്കൽ, ആക്ഷൻ- വെങ്കട്ട്, വ്ലാഡ് റിംബർഗ്, കെച്ച, തിരക്കഥ വികസനം- ശ്ര 1, രാജീവ് എൻ കൃഷ്ണ, വിഎഫ്എക്സ്: തണ്ടർ സ്റ്റുഡിയോസ്, സൂപ്പർവൈസർ-ദേവ് ബാബു ഗാന്ധി (ബുജ്ജി), വിഎഫ്എക്സ് പബ്ലിസിറ്റി ഡിസൈൻ -കാനി സ്റ്റുഡിയോ, പിആർഓ – ശബരി.

Hot this week

ജാഗ്രതയോടെ കൈക്കൊണ്ട  തീരുമാനം വി. പി. നന്ദകുമാർ, ചെയർമാൻ & മാനേജിങ് ഡയറക്ടർ, മണപ്പുറം ഫിനാൻസ് ലിമിറ്റഡ്

പ്രതീക്ഷിച്ചതു പോലെ, പലിശ നിരക്ക് 5.25 ശതമാനത്തില്‍ തന്നെ നില നിര്‍ത്താനും ന്യൂട്രല്‍ നിലപാട് തുടരാനുമുള്ള ആര്‍ബിഐ പണ നയ സമിതിയുടെ (MPC)  തീരുമാനം, വര്‍ധിച്ച ആഗോള അനിശ്ചിതത്വങ്ങള്‍ക്കു നടുവില്‍ ജാഗ്രതയോടെ  കൈക്കൊണ്ടതാണെന്ന് മണപ്പുറം ഫിനാന്‍സ് ലിമിറ്റഡ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ വി പി നന്ദകുമാര്‍ അഭിപ്രായപ്പെട്ടു. ആഭ്യന്തര സാമ്പത്തിക നില ഭദ്രമാണെങ്കിലും, ക്രൂഡോയിലിനും ഇതര ഉല്‍പന്നങ്ങള്‍ക്കും വില വര്‍ധിക്കാനും വിതരണം തടസ്സപ്പെടാനുമുള്ള സാധ്യതയാണ്  എംപിസി പരിഗണിച്ചത്. വിലക്കയറ്റ നിരക്ക് നിശ്ചിത പരിധിക്കുള്ളി ലാണെങ്കിലും മാറുന്ന ആഗോള സ്ഥിതിഗതികള്‍ നിതാന്ത ജാഗ്രത ആവശ്യപ്പെടുന്നുണ്ട്....

ആർട്ടെമിസ് 2 ദൗത്യസംഘം നാളെ ഭൂമിയിൽ മടങ്ങിയെത്തും; പസഫിക് സമുദ്രത്തിൽ സ്പാഷ്ഡൗൺ ചെയ്യും

ആർട്ടെമിസ് ടു ദൗത്യസംഘം നാളെ രാവിലെ 5.37ഓടെ ഭൂമിയിൽ മടങ്ങിയെത്തും. ഇന്ത്യൻ...

പുതിയ ഹൈവേ നിയമങ്ങൾ പ്രാബല്യത്തിൽ; ഫാസ്ടാഗ് ഇല്ലാത്തവർക്ക് ഇന്ന് മുതൽ UPI പേയ്മെന്റ്

പുതിയ ഹൈവേ നിയമങ്ങൾ ഇന്നുമുതൽ പ്രാബല്യത്തിൽ. പുതിയ നിയമപ്രകാരം, ഫാസ്ടാഗ് ഇല്ലാത്തവർക്ക്...

നിയമസഭാ തിരഞ്ഞെടുപ്പിലെ ഉയർന്ന പോളിങ് ശതമാനം; കൂട്ടിയും കിഴിച്ചും മുന്നണികൾ

നിയമസഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനം വിധിയെഴുതിയതോടെ കൂട്ടിയും കിഴിച്ചും മുന്നണികൾ. 78.27 ശതമാനം...

ഹോർമുസ് വഴി ഒരു ദിവസം 15 കപ്പലുകളിൽ കൂടുതൽ കടത്തി വിടില്ല; നിർണായക തീരുമാനവുമായി ഇറാൻ

ഹോർമുസ് കടലിടുക്ക് വഴി ഒരു ദിവസം 15 കപ്പലുകളിൽ കൂടുതൽ കടക്കാൻ...

Topics

വെടിനിര്‍ത്തലിന് പിന്നാലെ പശ്ചിമേഷ്യയിലെ സാഹചര്യം സൂക്ഷമമായി നിരീക്ഷിച്ച് ഇന്ത്യ; ഇന്ത്യക്കാര്‍ ഉടനടി ഇറാന്‍ വിടണമെന്ന് എംബസി

വെടിനിര്‍ത്തലിന് പിന്നാലെ പശ്ചിമേഷ്യയിലെ സാഹചര്യം സൂക്ഷമമായി നിരീക്ഷിച്ച് ഇന്ത്യ. ഇറാനിലെ ഇന്ത്യക്കാരുടെ...

തമിഴ്‌നാട്ടില്‍ സ്ഥാനാര്‍ഥി ചിത്രമായി; 234 മണ്ഡലങ്ങളിലായി മത്സരിക്കുന്നത് 4834 സ്ഥാനാര്‍ഥികള്‍

തമിഴ്‌നാട്ടില്‍ സ്ഥാനാര്‍ഥി ചിത്രമായി. 234 മണ്ഡലങ്ങളിലുമായി ആകെ മത്സരിയ്ക്കുന്നത് 4834 സ്ഥാനാര്‍ഥികള്‍....

‘2029ൽ ലോക്സഭയിലും നിയമസഭകളിലും 33 ശതമാനം വനിതാ സംവരണം’; പ്രധാനമന്ത്രി

2029 ൽ ലോക്സഭയിലും നിയമസഭകളിലും 33 ശതമാനം വനിതാ സംവരണം പ്രാവർത്തികമാകുമെന്ന്...
spot_img

Related Articles

Popular Categories

spot_img