തലസ്ഥാനമടക്കം ഏഴ് ജില്ലകൾ നാളെ പോളിങ് ബൂത്തിലേക്ക്; ഇന്ന് നിശബ്ദ പ്രചാരണം

നീണ്ട ഒരു മാസത്തെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ശേഷം ഏഴ് ജില്ലകൾ നാളെ പോളിങ് ബൂത്തിലേക്ക്. തിരുവനന്തപുരം മുതൽ എറണാകുളം വരെ 11,168 വാർഡുകളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഇന്നത്തെ നിശബ്ദപ്രചരണത്തിലൂടെ അവസാനവട്ട വോട്ടുറപ്പിക്കാനാണ് മുന്നണികളുടെയും സ്ഥാനാർഥികളുടെയും ശ്രമം. തെരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ട വോട്ടെടുപ്പായ നാളെ രാവിലെ ആറിന്‌ മോക്ക്പോൾ നടത്തും. രാവിലെ ഏഴുമുതൽ വൈകിട്ട്‌ ആറുവരെയാണ്‌ വോട്ടെടുപ്പ്‌.

പോളിങ് സ്റ്റേഷനുകളിൽ വൈദ്യുതി, കുടിവെള്ളം, വിശ്രമസ്ഥലം, റാമ്പ്, ക്യൂ സൗകര്യം തുടങ്ങിയവ ഏർപ്പെടുത്തും. പ്രായമായവർക്കും ഭിന്നശേഷിക്കാർക്കും ശാരീരിക അവശതയുള്ളവർക്കും ക്യൂ ഇല്ലാതെ വോട്ട് രേഖപ്പെടുത്താൻ സൗകര്യമുണ്ടാകും. വോട്ടെടുപ്പ്, വോട്ടെണ്ണൽ എന്നിവ തടസപ്പെടുത്തുന്നവർക്കെതിരെ നടപടി സ്വീകരിക്കും. മാതൃകാ പെരുമാറ്റചട്ട ലംഘനം, കള്ളവോട്ട് ചെയ്യൽ, ആൾമാറാട്ടം, പോളിങ് ബൂത്തിൽ അതിക്രമം, തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ കൈയ്യേറ്റം ചെയ്യൽ, തെരഞ്ഞെടുപ്പ് സാമഗ്രികൾ നശിപ്പിക്കൽ എന്നീ കുറ്റകൃത്യങ്ങൾ ചെയ്യുന്നവർക്കെതിരെ ക്രിമിനൽ നടപടി സ്വീകരിക്കുമെന്ന്‌ സംസ്ഥാന തെരഞ്ഞെടുപ്പ്‌ കമീഷണർ അറിയിച്ചു.

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ വോട്ടർ ഐഡി കാർഡ്, ആധാർ കാർഡ്, ഡ്രൈവിങ് ലൈസൻസ്, പാസ്പോർട്ട്, പാൻ കാർഡ്, ആറ് മാസംമുമ്പ്‌ ദേശസാൽകൃതബാങ്കുകൾ നൽകിയ ഫോട്ടോപതിച്ച പാസ് ബുക്ക്, ഫോട്ടോ പതിച്ച എസ്എസ്എൽസി ബുക്ക്, സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന്റെ വോട്ടർ സ്ലിപ്പ് എന്നിവ തിരിച്ചറിയൽ രേഖയായി ഉപയോഗിക്കാം. പ്രവാസി വോട്ടർമാർ പോളിങ് സ്റ്റേഷനുകളിൽ പാസ്പോർട്ടിന്റെ ഒറിജിനൽ കാണിക്കണം.

Hot this week

“ചടങ്ങ് നടത്താന്‍ പണമില്ല”; ശോഭനയ്ക്ക് തൽക്കാലം ഡി ലിറ്റ് നൽകില്ലെന്ന് കാലടി സര്‍വകലാശാല

ശോഭനയ്ക്ക് അടക്കം ഡി ലിറ്റ് നൽകുന്നതിൽ നിന്നും പിൻമാറി കാലടി സംസ്കൃത...

വെള്ളിമലയിലെ ദുരൂഹത; ‘കൂടോത്രം’ ട്രെയ്‌ലർ പുറത്ത്

വെള്ളിമല എന്ന മലയോര ഗ്രാമത്തിന്റെ വിശ്വാസങ്ങളും അന്ധവിശ്വാസങ്ങളും പിന്നെ ചില ദുരൂഹതകളും...

“കൊലപാതകി ആരാണെന്ന് ആർക്കും ഒരു പിടിയുമില്ല”; ‘ഈ തനിനിറം’ ടീസർ

അനൂപ് മേനോൻ ഇൻവെസ്റ്റിഗേറ്റീവ് ഓഫീസറായ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന 'ഈ തനിനിറം'...

മണിപ്പൂരിൽ വീണ്ടും സംഘർഷം; വീടുകൾക്ക് തീയിട്ടു, ഉഖ്റൂലിൽ നിരോധനാജ്ഞ

ഒരിടവേളയ്ക്ക് ശേഷം മണിപ്പൂർ വീണ്ടും സംഘർഷഭരിതമാകുന്നു. നാഗ-കുക്കി വിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ...

ഗിരീഷ് പുത്തഞ്ചേരി ; വാക്കുകളാല്‍ മനുഷ്യനെ മയക്കുന്ന മാന്ത്രികന്‍

മനുഷ്യ വികാരങ്ങളെ വാക്കുകളില്‍ ആവാഹിച്ച കവി, സിനിമാ ഗാനരചയിതാവ്. പ്രണയവും വിരഹവും...

Topics

ആഡംബര വാഹന നിര്‍മാണം വ്യാപിപ്പിക്കാന്‍ ടാറ്റ മോട്ടോഴ്‌സ്; ജാഗ്വാര്‍ ലാന്‍ഡ് റോവറിന് ഇനി ചെന്നൈയിലും നിർമാണ യൂണിറ്റ്

ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ അസംബ്ലിംഗ് പ്രവര്‍ത്തനങ്ങള്‍ ചെന്നൈയിലെ പനപാക്കം പ്ലാന്റില്‍ ഫെബ്രുവരി...

ഗൂഗിൾ ജെമിനി ആൻഡ് ചാറ്റ്ജിപിടി പ്ലീസ് സ്റ്റെപ് ബാക്ക്..ഇനി ‘സർവം AI’

എഐ മോഡലുകളുടെ കാര്യത്തിൽ മുന്നിട്ട് നിൽക്കുന്ന യുഎസിനും ചൈനയ്ക്കും വെല്ലുവിളി ഉയർത്തുകയാണ്...

ഒരു രാത്രി കൊണ്ട് മാറിയ തീരുമാനമല്ല; ഇന്ത്യക്കെതിരെ മത്സരിക്കാമെന്ന് പാകിസ്ഥാന്‍ തീരുമാനിക്കാനുള്ള കാരണം

നാടകീയതകള്‍ക്കും അനിശ്ചിതത്വങ്ങള്‍ക്കുമൊടുവില്‍ ടി20 ലോകകപ്പില്‍ ഇന്ത്യക്കെതിരായി കളിക്കും എന്ന് പാകിസ്ഥാന്‍ അറിയിച്ചിരിക്കുകയാണ്....
spot_img

Related Articles

Popular Categories

spot_img