യുനെസ്‌കോയുടെ സാംസ്‌കാരിക പൈതൃക പട്ടികയിൽ ഇടം പിടിച്ച് ദീപാവലി

യുനെസ്കോയുടെ സാംസ്കാരിക പൈതൃക പട്ടികയിൽ ഇടം പിടിച്ച് ഇന്ത്യയിലെ ദീവാപലി ആഘോഷവും. ഡല്‍ഹിയിലെ ചെങ്കോട്ടയില്‍ വെച്ച് നടന്ന യുനെസ്‌കോയുടെ സാംസ്‌കാരിക പൈതൃക സംരക്ഷണസമ്മേളനത്തിലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഇത്തരമൊരു സമ്മേളനത്തിന് ഇന്ത്യ വേദിയാകുന്നതും ഇതാദ്യമാണ്.

ഐക്യരാഷ്ട്ര സംഘടനയുടെ സാംസ്‌കാരിക വിഭാഗമാണ് മാനവികതയുടെ അവര്‍ണനീയ സാംസ്‌കാരിക പൈതൃകങ്ങളുടെ പ്രാതിനിധ്യ പട്ടികയിലേക്ക് ദീപാവലി ആഘോഷത്തെ ഉൾപ്പെടുത്തിയത്. കേരളത്തിൽ നിന്നുള്ള മുടിയേറ്റ്‌, കൂടിയാട്ടം എന്നീ സാംസ്‌കാരിക ഇനങ്ങൾക്ക്‌ പുറമെ യോഗ, ദുർഗാപൂജ, കുംഭമേള,‍ ദർഭ നൃത്തം തുടങ്ങി 15 ഇനങ്ങൾ ഇന്ത്യയിൽ നിന്ന് നേരത്തേ തന്നെ പൈതൃക പട്ടികയിൽ ഇടം നേടിയിട്ടുണ്ട്.

സൈപ്രസിലെ പഴക്കം ചെന്ന വീഞ്ഞായ കമാണ്ടരിയ, ഇറ്റലിയിലെ പാചകം, ഇറാഖിലെ റംസാൻ വിനോദമായ അൽ മുഹൈബി, എത്യോപ്യയിലെ പുതുവർഷാഘോഷമായ ഗിഫാത്ത, ഇ‍ൗജിപ്‌തിലെ തെരുവോര ഭക്ഷണവിഭവമായ കൊഷാരി,ഘാനയിലെ നൃത്ത–സംഗീതം ചിലിയിലെ സർക്കസ്‌ പൈതൃകം, ഐസ്‌ലണ്ടിലെ നീന്തൽകുളങ്ങൾ എന്നിവയും ഇ‍ൗ വർഷം യുണെസ്‌കോ പട്ടികയിൽ ഇടം പിടിച്ചു.

ഉത്തർപ്രദേശിനെ സംബന്ധിച്ചിടത്തോളം ഈ ബഹുമതി പ്രത്യേകിച്ചും അർത്ഥവത്താണെന്നായിരുന്ന യോഗി ആദിത്യനാഥിന്റെ പ്രതികരണം. ശ്രീരാമന്റെ പുണ്യഭൂമിയായ അയോധ്യയിലാണ് ആദ്യമായി ദീപാവലി ആഘോഷിച്ചതെന്നും യോഗി എക്സിൽ കുറിച്ചു. ഈ നേട്ടം ഇന്ത്യയുടെ സാംസ്കാരിക ശക്തിയെയും അതിന്റെ പാരമ്പര്യങ്ങളുടെ സാർവത്രിക പ്രസക്തിയെയും കൂടുതൽ ശക്തിപ്പെടുത്തുന്നുവെന്നും യോഗിയുടെ പ്രതികരണത്തിൽ പറയുന്നുണ്ട്.

Hot this week

യാത്രക്കാർക്ക് 5000 രൂപ മുതൽ 10000 വരെ, 1000O രൂപയുടെ ട്രാവൽ വൗച്ചറും; നഷ്ടപരിഹാരം പ്രഖ്യാപിച്ച് ഇൻഡിഗോ

 വിമാന സർവീസ് പ്രതിസന്ധിയിൽ വലഞ്ഞ യാത്രക്കാർക്ക് നഷ്ട പരിഹാരം പ്രഖ്യാപിച്ച് ഇന്ഡിഗോ....

ടി. രാജീവ്‌ നാഥിന്റെ 50 വർഷത്തെ സിനിമാ ജീവിതത്തിന് ഐഎഫ്എഫ്കെയിൽ ആദരം; ‘ജനനി’ പ്രത്യേകമായി പ്രദർശിപ്പിക്കും

പ്രഗത്ഭ ചലച്ചിത്ര സംവിധായകനും മുൻ കേരള ചലച്ചിത്ര അക്കാദമി ചെയർപേഴ്സണുമായ ടി....

ചിരിച്ചുല്ലസിച്ച് ധ്യാനും കൂട്ടരും; ‘ഭീഷ്മർ’ മേക്കിങ് വീഡിയോ പുറത്തിറങ്ങി

ധ്യാൻ ശ്രീനിവാസൻ, വിഷ്ണു ഉണ്ണികൃഷ്ണൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഈസ്റ്റ് കോസ്റ്റ്...

കേരളത്തിന്റെയും ലോകത്തിന്റെയും അഭിമാനമാണ് ഐഎഫ്എഫ്കെ എന്ന് ഡോ. ദിവ്യ എസ് അയ്യർ; ഡെലിഗേറ്റ് കിറ്റ് വിതരണോദ്ഘാടനം നടന്നു

കേരളത്തിന്റെയും ലോകത്തിന്റെയും അഭിമാനമാണ് കേരള അന്താരാഷ്ട്ര ചലച്ചിത്ര മേളയെന്ന് സാംസ്കാരിക വകുപ്പ്...

ക്രിക്കറ്റിനേക്കാള്‍ വലുതായി ഒന്നുമില്ല, രാജ്യത്തിനു വേണ്ടി കളിക്കുമ്പോള്‍ മറ്റൊരു ചിന്തയുമില്ല; സ്മൃതി മന്ദാന

പലാശ് മുച്ചലുമായുള്ള വിവാഹം റദ്ദാക്കിയതിനു പിന്നാലെ ആദ്യമായി പരസ്യമായി പ്രഖ്യാപിച്ച് ഇന്ത്യന്‍...

Topics

‘ധുരന്ധർ’ മനസിൽ നിന്ന് പോകുന്നില്ല, രണ്ടാം ഭാഗത്തിനായി കാത്തിരിക്കുന്നു: ഹൃത്വിക് റോഷൻ

 'ധുരന്ധർ' സിനിമയുടെ രാഷ്ട്രീയത്തോടെ വിയോജിപ്പുണ്ടെന്ന് വ്യക്തമാക്കിയതിന് പിന്നാലെ സിനിമയെ പ്രശംസിച്ച് ബോളിവുഡ്...

ശബരിമല മണ്ഡല പൂജ; ഡിസംബർ 26, 27 ദിവസങ്ങളിലേക്കുള്ള വെർച്യൽ ക്യൂ ബുക്കിംഗ് ഇന്ന് വൈകീട്ട് ആരംഭിക്കും

മണ്ഡല പൂജയ്ക്കുള്ള വെർച്ചൽ ക്യൂ ബുക്കിംഗ് ഇന്നു മുതൽ തുടങ്ങും. അനുവദിക്കുന്നത്...

റഷ്യൻ ക്ലാസിക് നോവൽ സിനിമ ആകുന്നു; ‘ദ മാസ്റ്റർ ആൻഡ് മർഗരീത്ത’യിൽ ജോണി ഡെപ്പ് നായകൻ

മിഹയീൽ ബുൾഗാക്കവിന്റെ 'ദ മാസ്റ്റർ ആൻഡ് മർഗരീത്ത' സിനിമയാകുന്നു. ഇംഗ്ലീഷ് ഭാഷയിൽ...
spot_img

Related Articles

Popular Categories

spot_img