“ഹാപ്പി ബർത്ത്ഡേ തലൈവ”; രജനികാന്തിന് ജന്മദിനാശംസകൾ നേർന്ന് പ്രമുഖർ

തമിഴ് സൂപ്പർ താരം രജനികാന്തിന് ഇന്ന് 75ാം ജന്മദിനം. തങ്ങളുടെ പ്രിയ താരത്തിന് സമൂഹമാധ്യമങ്ങളിൽ ആശംസകൾ നേരുകയാണ് ആരാധകരും സിനിമാ രാഷ്ട്രീയ മേഖലയിലെ പ്രമുഖരും. സിനിമയിൽ 50 ആണ്ടുകൾ പിന്നിട്ട രജനി ഇന്നും ഇന്ത്യൻ സിനിമയിൽ സ്റ്റൈലിന്റെ പര്യായമാണ്.

നടൻ ധനുഷ് ആണ് രജനികാന്തിന് പിറന്നാൾ ആശംസകൾ നേർന്ന ആദ്യ സെലിബ്രിറ്റികളിൽ ഒരാൾ. “ഹാപ്പി ബർത്ത്ഡേ തലൈവ,” എന്നാണ് നടൻ എക്സിൽ കുറിച്ചത്. രജനികാന്തിന്റെ മകൾ ഐശ്വര്യയുടെ ആദ്യ പങ്കാളിയാണ് ധനുഷ്. നടൻ എസ്.ജെ. സൂര്യയും സൂപ്പർ സ്റ്റാറിന് ആശംസകൾ നേർന്നു. സൺ പിക്‌ചേഴ്‌സ് രജനികാന്തിന്റെ ജന്മദിനം പ്രമാണിച്ച് പുറത്തിറക്കിയ വീഡിയോ പങ്കുവച്ചുകൊണ്ടാണ് നടൻ ആശംസ അറിയിച്ചത്. “നമ്മുടെ തലൈവർ, ഐക്കോണിക് സൂപ്പർസ്റ്റാർ രജനികാന്തിന് ജന്മദിനാശംസൾ എന്നും നടൻ കുറിച്ചു. രജനികാന്തിന്റെ 50 വർഷത്തെ സിനിമാ ജീവിതത്തിലെ മുഹൂർത്തങ്ങൾ കോർത്തിണക്കിയാണ് സൺ പിക്ചേഴ്സ് വീഡിയോ തയ്യാറാക്കിയത്.

സിനിമാ രംഗത്ത് നിന്ന് മാത്രമല്ല, നിരവധി രാഷ്ട്രീയ നേതാക്കളും രജനിക്ക് പിറന്നാൾ ആശംസകൾ നേർന്നു. രജനികാന്തിനൊപ്പമുള്ള ചിത്രം സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്താണ് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ആശംസകൾ അറിയിച്ചത്. “രജനികാന്ത് = പ്രായത്തെ മറികടക്കുന്ന ആകർഷണീയത! വേദിയിൽ കയറുമ്പോൾ എല്ലാവരെയും ആനന്ദിപ്പിക്കുന്ന വാക്ചാതുര്യം! ആറ് മുതൽ അറുപത് വരെയുള്ളവരെ ആകർഷിക്കുന്ന എന്റെ സുഹൃത്ത്, രജനികാന്തിന് ജന്മദിനാശംസകൾ,” സ്റ്റാലിൻ എക്സിൽ കുറിച്ചു.

നടിയും രാഷ്ട്രീയ പ്രവർത്തകയുമായ ഖുശ്ബുവും രജനിക്കൊപ്പമുള്ള ഒരു പഴയ ചിത്രം പങ്കുവച്ചു. “ഇന്ത്യന്‍ സിനിമയിലെ ഒരേയൊരു സൂപ്പര്‍സ്റ്റാര്‍, പത്മവിഭൂഷണ്‍ രജനികാന്തിന് ജന്മദിനാശംസകള്‍.സമര്‍പ്പണത്തിന്റെയും, കഠിനാധ്വാനത്തിന്റെയും, സ്ഥിരോത്സാഹത്തിന്റെയും, വിനയത്തിന്റെയും, ലാളിത്യത്തിന്റെയും, എക്കാലത്തെയും പോസിറ്റീവിറ്റിയുടെയും പ്രചോദനമാണ് സര്‍,” എന്നാണ് നടി എക്സിൽ എഴുതിയത്.

അതേസമയം, ജന്മദിനം പ്രമാണിച്ച് രജനികാന്തിന്റെ ഹിറ്റ് ചിത്രം ‘പടയപ്പ’ ഇന്ന് വീണ്ടും തിയേറ്ററുകളില്‍ എത്തും. 26 വര്‍ഷങ്ങള്‍ക്കു ശേഷമാണ് സിനിമ റീ റിലീസ് ചെയ്യുന്നത്. നേരത്തെ, ‘പടയപ്പ’യ്ക്ക് രണ്ടാം ഭാഗമുണ്ടാകുമെന്ന് രജനി തന്നെ പ്രഖ്യാപിച്ചിരുന്നു.

Hot this week

സ്പോർട്സ് കൗൺസിൽ ആസ്ഥാനത്ത് എ.സി പൊട്ടിത്തെറിച്ച് അപകടം; രണ്ട് പേർക്ക് പരിക്ക്

സംസ്ഥാന സ്പോർട്സ് കൗൺസിൽ ആസ്ഥാനത്ത് എ.സി പൊട്ടിത്തെറിച്ച് അപകടം. രണ്ട് ജീവനക്കാർക്ക്...

എന്‍ടിഎ പിരിച്ചുവിടണം, വിദ്യാര്‍ഥികളുടെ അവകാശം സംരക്ഷിക്കണം; സംസ്ഥാന വ്യാപക പ്രതിഷേധവുമായി എസ്എഫ്‌ഐ

നീറ്റ് പരീക്ഷാ ക്രമക്കേടില്‍ വ്യാപക പ്രതിഷേധവുമായി വിദ്യാര്‍ഥികള്‍. എന്‍ടിഎ പിരിച്ചുവിടണമെന്നും, വിദ്യാര്‍ഥികളുടെ...

പച്ചയ്ക്ക് പകരം 18 വ്യത്യസ്ത നിറങ്ങൾ, പ്രീമിയം സ്റ്റിക്കറുകളും പുതിയ തീമുകളും; വരുന്നു വാട്‌സ്ആപ്പ് പ്ലസ്

വാട്‌സ്ആപ്പ് ഉപയോക്താക്കൾക്കായി പുതിയ പ്രീമിയം സബ്‍സ്‍ക്രിപ്ഷൻ സേവനമായ ‘വാട്‌സ്ആപ്പ് പ്ലസ്’ ഐഒഎസ്...

സഞ്ജുവിന് ഒപ്പം ഫോട്ടോ എടുക്കാൻ സാധിച്ചതിൽ അഭിമാനം: പ്രിയദർശൻ

ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസണിന് ഒപ്പമുള്ള ഫോട്ടോ സമൂഹ മാധ്യമങ്ങളിൽ...

സിബിഎസ്ഇ പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിച്ചു; വിജയശതമാനം 85.20%

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. ഔദ്യോഗിക വെബ്‌സൈറ്റുകളായ cbseresults.nic.in, cbse.gov.in,...

Topics

സംസ്ഥാനത്ത് വേനൽ മഴ കനക്കും; അഞ്ച് ജില്ലകളിൽ ഇന്ന്‌ യെല്ലോ അലേർട്ട്

സംസ്ഥാനത്ത് വേനൽ മഴ കനക്കുമെന്ന മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. മഴ...

നുബിനിക്സ് ടെക്നോളജീസിനെ ഏറ്റെടുത്ത് സെയിന്റ്‌സ് ആൻഡ് മാസ്റ്റേഴ്‌സ്

ക്ലൗഡ്, എഐ, ഡാറ്റ, സൈബർ സുരക്ഷാ മേഖലകളിൽ പ്രവർത്തിക്കുന്ന ആഗോള സ്ഥാപനമായ സെയിന്റ്‌സ്...

രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയ്ക്കും ഊർജ സുരക്ഷയ്ക്കും ഇന്ധന ഉപഭോഗം കുറയ്ക്കണമെന്ന് വിദഗ്ധർ

പെട്രോളിയം ഉൽപ്പന്നങ്ങളുടെ ഉപഭോഗം കുറയ്ക്കുന്നതും പൊതുഗതാഗത സംവിധാനങ്ങൾ പ്രയോജനപ്പെടുത്തുന്നതും സ്വദേശി ഉൽപ്പന്നങ്ങളെ...
spot_img

Related Articles

Popular Categories

spot_img