യുദ്ധഭീതിയിലും മഞ്ഞുകാലത്തെ സന്തോഷത്തോടെ ആഘോഷിക്കുകയാണ് യുക്രെയ്ൻ ജനത. 2022ൽ റഷ്യ ആരംഭിച്ച അനിധിവേശം യുദ്ധത്തിലെത്തി നിൽക്കുമ്പോൾ നാലാമത്തെ മഞ്ഞുകാലത്തിനാണ് ജനത സാക്ഷ്യം വഹിക്കുന്നത്. കുടുംബത്തോടും കുട്ടികൾക്കളോടൊപ്പവും സീസണിലെ മഞ്ഞുകാലത്തെ വരവേൽക്കുകയാണ് ജനങ്ങൾ.
സ്നോ ബോളുകളും സ്നോമാനെയും നിർമിച്ച് കൊണ്ടാണ് കുട്ടികൾ അവരുടെ സന്തോഷം പ്രകടിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ മഞ്ഞുകാലം ആഘോഷിക്കുന്ന കുട്ടികളാണ് പാർക്കുകളിലെ മുഖ്യ ആകർഷണമായി മാറുന്നത്.
ക്രിസ്മസിനെ വരവേൽക്കാനുള്ള തയ്യാറെടുപ്പുകളും ആളുകൾ ആരംഭിച്ചു. മഞ്ഞിനെ ആഘോഷിക്കാൻ വളർത്തുനായകളുമായി പുറത്തേക്ക് പോകുന്നവരുടെ എണ്ണവും ഒട്ടും കുറവല്ല. ഇലകൊഴിഞ്ഞ മരച്ചില്ലകളിലും ഇടതൂർന്ന പൈൻ മരങ്ങളും മഞ്ഞ് മൂടി, കാഴ്ചക്കാരുടെ ശ്രദ്ധ പിടിച്ചുപറ്റുകയാണ്. പുൽത്തകിടികളും റോഡുകളുമെല്ലാം മഞ്ഞ് മൂടിയിരിക്കുകയാണ്. റോഡിലെ മഞ്ഞ് നീക്കം ചെയ്യാനുള്ള സംവിധാനങ്ങളും യുക്രെയ്ൻ നഗരങ്ങളിലെ സ്ഥിരം കാഴ്ചയായി മാറുകയാണ്.



