ഡാലസ് സ്കൂൾ ഓഫ് തിയോളജി(DST) പൂർവ്വ വിദ്യാർത്ഥി സംഗമം ഡിസംബർ 28-ന് 

ക്രൈസ്തവ ശുശ്രൂഷാ രംഗത്ത് നിർണ്ണായക സ്വാധീനം ചെലുത്തുന്ന ഡാലസ് സ്കൂൾ ഓഫ് തിയോളജി  പൂർവ്വ വിദ്യാർത്ഥി അസ്സോസിയേഷന്റെ (Alumni Association) ഈ വർഷത്തെ വാർഷിക സമ്മേളനം 2025 ഡിസംബർ 28-ന് ഞായറാഴ്ച നടത്തപ്പെടും. ആഗോളതലത്തിൽ പ്രവർത്തിക്കുന്ന പൂർവ്വ വിദ്യാർത്ഥികളെ ഒന്നിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വൈകുന്നേരം 6:30-ന് സൂം പ്ലാറ്റ്‌ഫോം വഴിയാണ് സംഗമം ക്രമീകരിച്ചിരിക്കുന്നത്.  

 സമ്മേളനത്തിന്റെ മുഖ്യ വിഷയം ‘Reignite the Vision and Mission Mindset’ (ദർശനവും മിഷൻ മനോഭാവവും വീണ്ടും ജ്വലിപ്പിക്കുക) എന്നതാണ്. നിലവിലെ ലോക സാഹചര്യങ്ങളിൽ ശുശ്രൂഷയുടെ പ്രസക്തി പൂർവ്വ വിദ്യാർത്ഥികളെ ഓർമ്മിപ്പിക്കാനും, അവരുടെ ശുശ്രൂഷാ മേഖലകളിലെ ഉത്തരവാദിത്തങ്ങളെക്കുറിച്ച് ബോധവാന്മാരാക്കാനും ഈ സംഗമം വേദിയാകും. ഡാലസ് സ്കൂൾ ഓഫ് തിയോളജിയിൽനിന്നു  ലഭിച്ച പരിശീലനവും അറിവും ലോകമെമ്പാടുമുള്ള സുവിശേഷ പ്രവർത്തനങ്ങൾക്കായി എങ്ങനെ ഉപയോഗിക്കാമെന്നതിനെക്കുറിച്ച് ചർച്ച ചെയ്യാനും അനുഭവങ്ങൾ പങ്കുവെക്കാനുമുള്ള അസുലഭ അവസരം കൂടിയാണിത്.

സമ്മേളനത്തിൽ പ്രശസ്ത പ്രാസംഗികനും ദൈവശാസ്ത്രജ്ഞനുമായ പാസ്റ്റർ ടിങ്കു തോംസൺ മുഖ്യ അതിഥിയായി പങ്കെടുക്കും. അദ്ദേഹത്തിന്റെ പ്രഭാഷണം ശുശ്രൂഷകർക്ക് പുതിയ ദിശാബോധം നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്.കൂടാതെ പാസ്റ്റർമാരായ, ഡോ. എബ്രഹാം തോമസ്, ഡോ. ജോസഫ് ഡാനിയേൽ, ഡോ. തോമസ് മുല്ലക്കൽ എന്നിവരും വിവിധ സെക്ഷനുകൾക്ക് നേതൃത്വം നൽകും.

സുവിശേഷ താൽപ്പര്യമുള്ളവർക്കും, മിഷനറി പ്രവർത്തനങ്ങളിൽ താത്പര്യമുള്ളവർക്കും സൂം വഴി നേരിട്ട് സംഗമത്തിൽ പങ്കെടുക്കാവുന്നതാണ്. സൂം ഐഡി: 874 3766 0854. മീറ്റിംഗിന് പാസ്‌വേർഡ് ആവശ്യമില്ല. വിവിധ രാജ്യങ്ങളിലായി ശുശ്രൂഷിക്കുന്ന  നിരവധി DST പൂർവ്വ വിദ്യാർത്ഥികൾ ഈ സമ്മേളനത്തിൽ പങ്കെടുക്കുമെന്ന് സംഘാടകർ പ്രതീക്ഷിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് , പാസ്റ്റർ തോമസ് ജോൺ (214) 500-8566, സജിത്ത് സ്കറിയാ (516) 547-3363, ബാബു പി സൈമൺ (214) 735 -3999 എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.

Hot this week

‘കേരളത്തില്‍ ഇനി ബിജെപി മുഖ്യമന്ത്രി’; തിരഞ്ഞെടുപ്പ് തന്ത്രങ്ങളുമായി അമിത് ഷാ തലസ്ഥാനത്ത്

ബിജെപിയുടെ തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ക്ക് തുടക്കം കുറിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ...

ആക്രമണങ്ങള്‍ നടത്താന്‍ തയ്യാറായി ‘ആയിരക്കണക്കിന്’ ചാവേര്‍ ബോംബര്‍മാര്‍; മൗലാന മസൂദ് അസ്ഹറിന്റെ പേരില്‍ ശബ്ദ സന്ദേശം

ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദിന്റെ തലവന്‍ മൗലാന മസൂദ് അസ്ഹറിന്റെ പേരില്‍...

നിര്‍മ്മാണ രംഗത്തേക്ക് പെപ്പെ; ആന്റണി വര്‍ഗീസ് പെപ്പെ പ്രൊഡക്ഷന്‍സിന്റെ ആദ്യ ചിത്രം പ്രഖ്യാപിച്ചു

ആന്റണി വര്‍ഗീസ് സിനിമാ നിര്‍മ്മാണ രംഗത്തേക്ക്. ആന്റണി വര്‍ഗീസ് പെപ്പെ പ്രൊഡക്ഷന്‍സ്...

‘സ്ഥാനാർത്ഥി നിർണയം വേഗത്തിലാക്കണം; ശബരിമല സ്വർണ്ണക്കൊള്ള തിരഞ്ഞെടുപ്പിൽ ആയുധം ആക്കണം’; അമിത് ഷാ

നിയമസഭ തിരഞ്ഞെടുപ്പിനായി സ്ഥാനാർത്ഥി നിർണയം വേഗത്തിലാക്കണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ....

83ാമത് ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡ് നാളെ പുലര്‍ച്ചെ പ്രഖ്യാപിക്കും; ഡികാപ്രിയോയുടെ ‘വണ്‍ ബാറ്റില്‍ ആഫ്റ്റര്‍ അനതര്‍’ മുന്നില്‍

83-ാമത് ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡുകള്‍ ഇന്ത്യന്‍ സമയം നാളെ പുലര്‍ച്ചെ ആറരയ്ക്ക്...

Topics

‘കേരളത്തില്‍ ഇനി ബിജെപി മുഖ്യമന്ത്രി’; തിരഞ്ഞെടുപ്പ് തന്ത്രങ്ങളുമായി അമിത് ഷാ തലസ്ഥാനത്ത്

ബിജെപിയുടെ തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ക്ക് തുടക്കം കുറിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ...

നിര്‍മ്മാണ രംഗത്തേക്ക് പെപ്പെ; ആന്റണി വര്‍ഗീസ് പെപ്പെ പ്രൊഡക്ഷന്‍സിന്റെ ആദ്യ ചിത്രം പ്രഖ്യാപിച്ചു

ആന്റണി വര്‍ഗീസ് സിനിമാ നിര്‍മ്മാണ രംഗത്തേക്ക്. ആന്റണി വര്‍ഗീസ് പെപ്പെ പ്രൊഡക്ഷന്‍സ്...

‘സ്ഥാനാർത്ഥി നിർണയം വേഗത്തിലാക്കണം; ശബരിമല സ്വർണ്ണക്കൊള്ള തിരഞ്ഞെടുപ്പിൽ ആയുധം ആക്കണം’; അമിത് ഷാ

നിയമസഭ തിരഞ്ഞെടുപ്പിനായി സ്ഥാനാർത്ഥി നിർണയം വേഗത്തിലാക്കണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ....

‘നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ല; എല്‍ഡിഎഫ് മികച്ച ഭൂരിപക്ഷത്തോടെ തുടര്‍ഭരണം നേടും’; കെ വി തോമസ്

നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് സംസ്ഥാന സര്‍ക്കാരിന്റെ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധി കെ...

‘സ്വർണ്ണക്കൊള്ളയിൽ ഉൾപ്പെട്ട എല്ലാവരും നിയമത്തിന് മുന്നിൽ വരണം; വമ്പൻ സ്രാവുകൾ കുടുങ്ങും’; രമേശ് ചെന്നിത്തല

ശബരിമല സ്വർണ്ണക്കൊള്ളയിൽ ഉൾപ്പെട്ട എല്ലാവരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് കോൺ​ഗ്രസ് രമേശ്...

ഇറാനിൽ ഇരുനൂറോളം പ്രക്ഷോഭകർ കൊല്ലപ്പെട്ടതായി ടൈം മാഗസിൻ

ഇറാനിൽ 217 പ്രക്ഷോഭകാരികൾ കൊല്ലപ്പെട്ടതായി ടെഹ്‌റാനിലെ ഡോക്ടറെ ഉദ്ധരിച്ച് ടൈം മാഗസിൻ....
spot_img

Related Articles

Popular Categories

spot_img