തൊഴിലുറപ്പ് പദ്ധതിയുടെ പേര് മാറ്റാനുള്ള നീക്കം; കേന്ദ്ര തീരുമാനത്തെ എതിർത്ത് ശശി തരൂർ എംപി

തൊഴിലുറപ്പ് പദ്ധതിയുടെ പേര് വിബി ജി-റാം-ജി എന്നാക്കി മാറ്റാനുള്ള കേന്ദ്രത്തിൻ്റെ നീക്കത്തെ എതിർത്ത് ശശി തരൂർ എംപി . തൊഴിലുറപ്പ് പദ്ധതിയുടെ പേര് മാറ്റുന്നതിനെച്ചൊല്ലിയുള്ള വിവാദം ദൗർഭാഗ്യകരമാണെന്ന് ശശി തരൂർ ഫേസ്ബുക്കിൽ കുറിച്ചു.”ഗ്രാമസ്വരാജ് എന്ന ആശയവും രാമരാജ്യം എന്ന സങ്കൽപ്പവും ഒരിക്കലും പരസ്പരവിരുദ്ധമായിരുന്നില്ല, മറിച്ച്, ഗാന്ധിജിയുടെ ചിന്താധാരയിലെ രണ്ട് നെടുംതൂണുകളായിരുന്നു അവ”തരൂർ ഫേസ്ബുക്കിൽ കുറിച്ചു.

“ഗ്രാമീണരായ പാവപ്പെട്ടവർക്ക് വേണ്ടിയുള്ള ഒരു പദ്ധതിയിൽ നിന്ന് മഹാത്മാവിൻ്റെ പേര് നീക്കം ചെയ്യുന്നത്, ഈ ആശയങ്ങൾ തമ്മിലുള്ള അഗാധമായ ബന്ധത്തെ നിഷേധിക്കുന്നതിന് തുല്യമാണ്. അദ്ദേഹത്തിൻ്റെ അന്ത്യശ്വാസത്തിൽ ഉതിർന്നതും ‘രാമ’മന്ത്രമായിരുന്നു. ഇല്ലാത്ത ഒരു ചേരിതിരിവ് സൃഷ്ടിച്ചുകൊണ്ട് ആ മഹത്തായ പാരമ്പര്യത്തെ നമുക്ക് അനാദരിക്കാതിരിക്കാം”.

“ഗ്രാമസ്വരാജ് എന്ന ആശയവും രാമരാജ്യം എന്ന സങ്കൽപ്പവും ഒരിക്കലും പരസ്പരവിരുദ്ധമായിരുന്നില്ല. മറിച്ച്, ഗാന്ധിജിയുടെ ചിന്താധാരയിലെ രണ്ട് നെടുംതൂണുകളായിരുന്നു.ഗ്രാമീണരായ പാവപ്പെട്ടവർക്ക് വേണ്ടിയുള്ള ഒരു പദ്ധതിയിൽ നിന്ന് മഹാത്മാവിൻ്റെ പേര് നീക്കം ചെയ്യുന്നത്, ഈ ആശയങ്ങൾ തമ്മിലുള്ള അഗാധമായ ബന്ധത്തെ നിഷേധിക്കുന്നതിന് തുല്യമാണ്”.തരൂർ ഫേസ്ബുക്കിൽ കുറിച്ചു.

അതേസമയം, പ്രതിപക്ഷത്തിൻ്റെ കനത്ത എതിർപ്പിനിടെയിലും മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി ബിൽ കൃഷിമന്ത്രി ലോക്സഭയിൽ അവതരിപ്പിച്ചു. ബിൽ അവതരണത്തിനിടെ പ്രതിപക്ഷം ബഹളം വെച്ചു. ‘ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങൾക്ക് വിപരീതമായ ബിൽ ആണെന്നും ഭേദഗതിയിൽ നിന്ന് സർക്കാർ പിന്മാറണമെന്നും പ്രിയങ്കാ ഗാന്ധി പറഞ്ഞു.

ഭരണഘടനയെ തകർക്കാനുള്ള ശ്രമമാണ് കേന്ദ്രം നടത്തുന്നത് എന്ന് കെസി വേണുഗോപാലും പ്രതികരിച്ചു. വേതനത്തിലെ ബാധ്യത സംസ്ഥാന സർക്കാരിന് മേൽ അടിച്ചേൽപ്പിക്കാനുള്ള ശ്രമാണെന്നും, തൊഴിൽ ചെയ്യാനുള്ള അവകാശം പേപ്പറിൽ മാത്രം ഒതുക്കുന്നു എന്നും ശശി തരൂർ വിമർശിച്ചു.

Hot this week

പശ്ചിമേഷ്യൻ സംഘർഷം: ഇതുവരെ കൊല്ലപ്പെട്ടത് 13 അമേരിക്കൻ സൈനികർ; രണ്ടു പൈലറ്റുകളെ രക്ഷിച്ചതായി റിപ്പോർട്ട്

പശ്ചിമേഷ്യൻ സംഘർഷത്തിൽ ഇതുവരെ 13 അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടെന്ന് യുഎസ് പ്രതിരോധ...

രണ്ട് US യുദ്ധവിമാനങ്ങൾ വെടിവെച്ചിട്ടു; പാകിസ്താന്റെ മധ്യസ്ഥയിലുള്ള ചർച്ചയ്ക്ക് തയാറല്ലെന്ന് ഇറാൻ

സൈനിക നീക്കത്തിനിടെ രണ്ട് യുഎസ് യുദ്ധവിമാനങ്ങൾ ഇറാൻ വെടിവെച്ചിട്ടു. എഫ് 15...

LPGയുമായി ഒരു കപ്പൽ കൂടി എത്തുന്നു; ഇതുവരെ ഹോർമുസ് സുരക്ഷിതമായി പിന്നിട്ടത് ഇന്ത്യയുടെ ഏഴ് ടാങ്കറുകളാണ്

ഇന്ത്യയിലേക്കുള്ള എൽപിജിയുമായി ഒരു കപ്പൽ കൂടി ഹോർമുസ് കടലിടുക്ക് കടന്നു. ഗ്രീൻ...

ഇന്ത്യയുടെ മൂന്നാം ആണവായുധ അന്തർവാഹിനി: INS അരിധമൻ നാവികസേനയുടെ ഭാഗമായി

ആണവായുധ ശേഷിയുള്ള അന്തർവാഹിനി INS അരിധമൻ നാവികസേനയുടെ ഭാഗമായി. അന്തർവാഹിനി കേന്ദ്രപ്രതിരോധ...

സംസ്ഥാനത്ത് വേനല്‍ മഴ ശക്തമാകുന്നു; ഇടിമിന്നല്‍ ജാഗ്രതാ നിര്‍ദ്ദേശം; ഇന്നും നാളെയും വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ വേനൽ മഴയ്ക്ക് സാധ്യത. മൂന്ന് ദിവസം ഒറ്റപ്പെട്ട...

Topics

പശ്ചിമേഷ്യൻ സംഘർഷം: ഇതുവരെ കൊല്ലപ്പെട്ടത് 13 അമേരിക്കൻ സൈനികർ; രണ്ടു പൈലറ്റുകളെ രക്ഷിച്ചതായി റിപ്പോർട്ട്

പശ്ചിമേഷ്യൻ സംഘർഷത്തിൽ ഇതുവരെ 13 അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടെന്ന് യുഎസ് പ്രതിരോധ...

രണ്ട് US യുദ്ധവിമാനങ്ങൾ വെടിവെച്ചിട്ടു; പാകിസ്താന്റെ മധ്യസ്ഥയിലുള്ള ചർച്ചയ്ക്ക് തയാറല്ലെന്ന് ഇറാൻ

സൈനിക നീക്കത്തിനിടെ രണ്ട് യുഎസ് യുദ്ധവിമാനങ്ങൾ ഇറാൻ വെടിവെച്ചിട്ടു. എഫ് 15...

LPGയുമായി ഒരു കപ്പൽ കൂടി എത്തുന്നു; ഇതുവരെ ഹോർമുസ് സുരക്ഷിതമായി പിന്നിട്ടത് ഇന്ത്യയുടെ ഏഴ് ടാങ്കറുകളാണ്

ഇന്ത്യയിലേക്കുള്ള എൽപിജിയുമായി ഒരു കപ്പൽ കൂടി ഹോർമുസ് കടലിടുക്ക് കടന്നു. ഗ്രീൻ...

ഇന്ത്യയുടെ മൂന്നാം ആണവായുധ അന്തർവാഹിനി: INS അരിധമൻ നാവികസേനയുടെ ഭാഗമായി

ആണവായുധ ശേഷിയുള്ള അന്തർവാഹിനി INS അരിധമൻ നാവികസേനയുടെ ഭാഗമായി. അന്തർവാഹിനി കേന്ദ്രപ്രതിരോധ...

ആയുധ വിപണിയിൽ ചുവടുറപ്പിക്കാൻ ട്രംപിന്റെ മക്കൾ; ഗൾഫ് രാജ്യങ്ങളുമായി വ്യാപാര ചർച്ചകൾ

ഇറാൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ആയുധ വിപണിയിൽ ചുവടുറപ്പിക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ്...

ഇറാന്‍ യുദ്ധം: യു എന്‍ രക്ഷാസമിതിയില്‍ പൊരിഞ്ഞ പോര്; അമേരിക്കയേയും ഇസ്രയേലിനേയും വിമര്‍ശിച്ച് ചൈനയും റഷ്യയും

പശ്ചിമേഷ്യയിലെ യുദ്ധത്തെച്ചൊല്ലി യു എന്‍ രക്ഷാസമിതിയില്‍ പൊരിഞ്ഞ പോര്. അമേരിക്കയും ഇസ്രയേലും...
spot_img

Related Articles

Popular Categories

spot_img